0%

Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]

തന്റെ വലതുകൈ ചേർത്തുപിടിച്ചു. അനിത പെട്ടെന്ന് തിരിഞ്ഞു നോക്കി, അവളുടെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി വിടർന്നു. അവൾ ഉണ്ണിയുടെ കൈകളിൽ വിരലുകൾ കോർത്തുപിടിച്ചു.

"എന്താ ആലോചിക്കുന്നെ?" ഉണ്ണി ചോദിച്ചു.

"ഒന്നുമില്ല... ഈ തണുപ്പും ഈ പാട്ടും... പിന്നെ ഇന്നത്തെ ദിവസവും. എല്ലാം കൂടെ ആലോചിച്ചപ്പോൾ ഒരു പ്രത്യേക ഫീൽ." അനിത മൃദുവായി പറഞ്ഞു.

"ഇന്നത്തെ ദിവസം ശരിക്കും സ്പെഷ്യൽ ആയിരുന്നു അല്ലെ?" ഉണ്ണി കുസൃതിയോടെ ചോദിച്ചു.

"അതെ... വല്ലാത്തൊരു അനുഭവമായിരുന്നു. എനിക്ക് ഇപ്പോഴും അതൊരു സ്വപ്നം പോലെയാ തോന്നുന്നെ." അവൾ ഉണ്ണിയുടെ തോളിലേക്ക് തല ചായ്ച്ചു കൊണ്ടു പറഞ്ഞു.

അവർ റെസ്റ്റോറന്റിൽ എത്തി. നല്ല തിരക്കുള്ള സമയമായിരുന്നു. മനോഹരമായി അലങ്കരിച്ച ആ റെസ്റ്റോറന്റിന്റെ ഒരു മൂലയിലുള്ള ടേബിളിൽ അവർ ഇടം പിടിച്ചു.

മങ്ങിയ വെളിച്ചവും ശാന്തമായ സംഗീതവും അവിടെ റൊമാന്റിക് ആയ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വെയ്റ്റർ മെനു കാർഡുമായി വന്നു.

"എന്താ കഴിക്കുന്നെ?" ഉണ്ണി മെനുവിലൂടെ കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.

"എനിക്ക് വലിയ വിശപ്പില്ല, എന്നാലും നല്ല ചൂട് സൂപ്പും പിന്നെ എന്തെങ്കിലും ലൈറ്റ് ആയിട്ടും മതി." അനിത പറഞ്ഞു.

ഉണ്ണി രണ്ട് സ്വീറ്റ് കോൺ ചിക്കൻ സൂപ്പും, രണ്ടു ബട്ടർ നാനും, ഒരു പ്ലേറ്റ് ചിക്കൻ ടിക്ക മസാലയും ഓർഡർ ചെയ്തു.

ഭക്ഷണം വരുന്നതിനിടയിൽ അവർ നാളത്തെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.

"നാളെ രാവിലെ തന്നെ പാടത്തേക്ക് ഇറങ്ങണം. ജയൻ ചേട്ടനും ശ്യാമ ചേച്ചിയും രാവിലെ ആറര ആകുമ്പോഴേക്കും എത്തും. വിത്ത് വിതക്കുന്നതിന് മുൻപ് കുറച്ചു കാര്യങ്ങൾ നോക്കാനുണ്ട്, അത് കഴിഞ്ഞു വേണം

💬 Comments

View all comments