Chapter Title : രാധമ്മ, ഹോം നഴ്സ് [ഋഷി]
രാധമ്മ, ഹോം നഴ്സ്
Radhamma Home Nurse | Author : Rishi
എൻ്റെ പ്രിയങ്കരിയായ ഓപ്പോളേ,
ഈ എഴുത്തു ഓപ്പോൾടെ കയ്യിൽ കിട്ടുമ്പഴേക്കും ഞാൻ രണ്ടാമതും ഒരച്ഛനായിക്കഴിഞ്ഞിരിക്കും. ലോകപരിചയമോ, ആത്മവിശ്വാസമോ തീരെയില്ലാതിരുന്ന, ഇരുപതു വയസ്സിലും ഒരു പക്വത തീരെയില്ലായിരുന്ന കുട്ടിയായിരുന്ന, എന്നെ യുവത്വത്തിലേക്ക് കൈപിടിച്ചു നടത്തിയ എൻ്റെ ഓപ്പോളെ ഞാനൊരിക്കലും മറക്കില്ല..
നാശത്തിൻ്റെ വഴിയിലേക്കു തിരിഞ്ഞു തുടങ്ങിയ എന്നെ മനസ്സിലാക്കിയ എൻ്റെയോപ്പോള്... ഓപ്പോൾടെ അഡ്രസ്സു മാറിയ കാര്യം ഞാനറിഞ്ഞിരുന്നില്ല. പിന്നെ നാട്ടിൽ വന്നപ്പോൾ...
പറയാൻ മറന്നു ഞാനിപ്പോൾ ഓസ്റ്റ്രേലിയയിലാണ്, ഓപ്പോൾടെ ഏജൻസീടെ പരസ്യം കണ്ടു. ഫോട്ടോ സഹിതം. എന്തോ ഇത്രയും കാലം കഴിഞ്ഞ് ഫോൺ ചെയ്യണോ വേണ്ടയോ എന്നാലോചിച്ച് ദിവസങ്ങൾ കടന്നുപോയി. തിരികെ ഇവിടെയെത്തിയിട്ടാണ് എഴുത്തെഴുതാമെന്ന് തീരുമാനിച്ചത്.....
എഴുത്തു മുഴുവൻ വായിച്ചിട്ട് രാധമ്മ ഓഫീസിലെ കസേരയിൽ ചാരിയിരുന്നു. അവളുടെ മനസ്സ് പതിനഞ്ചു വർഷങ്ങൾക്കു പിന്നിലേക്കു പോയി....
ബാലുച്ചേട്ടൻ്റെ കമ്പനി അടച്ചു പൂട്ടിയതിൽപ്പിന്നെ കോൺട്രാക്റ്റു പണികളായിരുന്നു. നാലു മാസം ബാങ്കിൽ ടെംപ്. കൊറച്ചു നാള് ബൈക്കു വാടകയ്ക്കെടുത്ത് ഒരു റെസ്റ്റോറൻ്റിൻ്റെ ഡെലിവറിപ്പണി. പാവം...ആ പ്രായത്തില്....
നടുവേദന കിട്ടിയത് മിച്ചം. ഭാഗ്യത്തിന് അപ്പോഴൊരു സർക്കാരോഫീസിലാണ്. കോൺട്രാക്റ്റു പണിയാണെങ്കിലും ഒരു വർഷമായി... പിന്നെ...
രണ്ടു പിള്ളാര്. പീജിക്കു പഠിക്കണ മിനു. രണ്ടാനമ്മയായതോണ്ട് അവൾക്ക് തന്നോട് വല്ല്യ അടുപ്പമില്ല. ചെന്നൈയിലാണ് പഠിക്കണത്. സ്ക്കോളർഷിപ്പുണ്ട്. എന്നാലും മാസം അവൾക്ക് കാശയയ്ക്കണം.
ബാലുവേട്ടൻ്റെ അച്ഛനൊരു കൊച്ചു വീടു വെച്ചതോണ്ട് കേറിക്കെടക്കാൻ സ്ഥലമൊണ്ട്. അമ്മ... അമ്മായിയമ്മയല്ല. ശരിക്കും അമ്മയാണ്. അമ്മയും ബാലുവും താനും പിന്നെ.. തൻ്റെ കൺമണിയായ അക്കി... നാലു പേരില്ലേ! വീടീൻ്റെ ചെലവു
💬 Comments
View all comments