Chapter Title : രാധമ്മ, ഹോം നഴ്സ് [ഋഷി]
തന്നതിൽ നിന്നും കൂടുതൽ സംഖ്യ അവർ അവളുടെ ബാങ്കിലിട്ടിരുന്നു... അവൾക്കത് സ്വപ്നം കാണാൻ പോലും കഴിയാത്ത കാശായിരുന്നു. ഭൂരിഭാഗവും അവളപ്പോൾത്തന്നെ പ്രഭാകരൻ സാറു പറഞ്ഞ ചില കമ്പനികളുടെ ഓഹരിയിൽ ഇൻവെസ്റ്റും ചെയ്തിരുന്നു.
ഞങ്ങളിനി കണ്ണനു പറ്റിയ ആക്സിഡൻ്റിൻ്റെ നാട്ടിലേക്കില്ലടീ.. പ്രഭാകരൻ സാറു ഫോൺ ചെയ്തിരുന്നു... ഇടയ്ക്ക് അവളുടെയോമന കണ്ണനോടും പിന്നെ മല്ലികേച്ചിയോടും അവൾ സംസാരിച്ചിരുന്നു... പിന്നെ സാറിൻ്റെയുപദേശമനുസരിച്ച് ഒരേജൻസിയിൽ രജിസ്റ്റർ ചെയ്തു. കിട്ടുന്നതിൻ്റെ പത്തു ശതമാനം കൊടുക്കണം. ആനിയമ്മയുടെ അനിയനും, സാറും കൊടുത്ത എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ ഗുണം ചെയ്തു.
മാസങ്ങൾ കടന്നുപോയി... രാധമ്മയ്ക്ക് അവൾ രജിസ്റ്റർ ചെയ്ത ഏജൻസിയിൽ നിന്നും സ്ഥിരമായി ജോലികൾ കിട്ടിയിരുന്നു.. എല്ലാം ഒന്നോ രണ്ടോ മാസങ്ങൾ നീണ്ട പണികൾ മാത്രം... ആനിയമ്മയും പ്രഭാകരൻ സാറും തന്നിരുന്ന മാസശമ്പളം മാർക്കറ്റ് റേറ്റിനേക്കാളും വളരെ കൂടുതലാണെന്ന് അവൾക്കറിയാമായിരുന്നു. എന്നാലും, കുറവാണേലും കാശ് വന്നിരുന്നെങ്കിലും എത്ര നാൾ...എന്ന ചിന്ത അവളെയലട്ടിയിരുന്നു.. മൂന്നു കൊല്ലം പോയതവളറിഞ്ഞില്ല...
അപ്പഴാണ് സാറിൻ്റെ വിളി വന്നത്..
ആ...രാധമ്മേ... ഫ്രീയാണോ? സംസാരിക്കാമോ? പ്രഭാകരൻ സാറിൻ്റെ സ്വരമൊഴുകിവന്നു.
ഉവ്വ് സർ.. എന്താണ് സർ? അവളുടെ ഹൃദയമിടിപ്പു കൂടി.
രാധമ്മയ്ക്ക് ഞാനീപ്പറയുന്ന അഡ്രസ്സിലുള്ള വീട്ടിൽ പോകാമോ? പ്രായമുള്ള ഒരച്ഛനുണ്ട്. എഴുന്നേറ്റു നടക്കാൻ ബുദ്ധിമുട്ടാണ്. വൈകുന്നേരം മതി. അതു വരെ വേറൊരു നേഴ്സൊണ്ട്.
പഴയൊരെഴുത്തുകാരനാണ്. ഭാര്യയ്ക്കും പ്രായമായി. അച്ഛനെ നോക്കാൻ രാത്രി ഒരു മെയിൽ നഴ്സു വരുന്നുണ്ട്. പകൽ സമയം ഒൻപതു മുതൽ വൈകുന്നേരം അഞ്ചു വരെ ഒരു ഹോം നഴ്സിനെ വേണം. ഞാൻ നിൻ്റെ കാര്യം അവരോടു പറഞ്ഞിട്ടുണ്ട്. ഒന്നു കാണണമെന്ന് അവർ രണ്ടുപേരും പറഞ്ഞു.
രാധമ്മ
💬 Comments
View all comments