0%

Chapter Title : രാധമ്മ, ഹോം നഴ്സ് [ഋഷി]

Author : ഋഷി Read All Parts 22.3K

സാറു പറഞ്ഞതനുസരിച്ച് ഒരു കറുത്ത കരയുള്ള സെറ്റുമുണ്ടും, വെളുത്ത ബ്ലൗസുമണിഞ്ഞ് സൗപർണ്ണികയുടെ മുന്നിൽ ഹാജരായി. എട്ടു മണി. വിശാലമായ മുറ്റം. തണൽ വിരിക്കുന്ന വേപ്പും മാവും. ഓടിട്ട രണ്ടു നിലയുള്ള വീട്. വരാന്തയിൽ കേറിയപ്പോൾ നല്ല കുളിർമ്മ. തടിയിലുള്ള മനോഹരമായ നെയിം പ്ലേറ്റ്... വിശ്വനാഥമേനോൻ...

കോളിങ്ങ് ബെല്ലിൽ വിരലമർത്തുന്നതിനു മുന്നേ വാതിൽ തുറന്നു. സുന്ദരിയായ ഒരു സ്ത്രീ. മുടിയിൽ അങ്ങിങ്ങായി വെള്ളിക്കമ്പികൾ തലനീട്ടുന്നു...പ്രായം അൻപതോ, അമ്പത്തിയഞ്ചോ... അതോ അതിലും കൂടുതലോ?

രാധയല്ലേ! ചിരിച്ചപ്പോൾ ആ മുഖം കൂടുതൽ സുന്ദരമായി...അവർ അവളുടെ കരം കവർന്നു.. വരൂ മോളേ! രാധയ്ക്ക് മല്ലികേച്ചിയെ ഓർമ്മവന്നു...

എൻ്റെ പേര് കമല. ഇവിടത്തെ ആളിനെ നോക്കാനാണ് നിന്നെ വിളിച്ചത്. മുഴുവൻ സമയവും നിക്കാൻ പറ്റില്ലെന്ന് മല്ലിക പറഞ്ഞിരുന്നു. അവളെൻ്റെ കസിനാണ്. നിനക്ക് ദിവസോം എപ്പോഴാണ് വീട്ടിൽ പോവണ്ടത്?

രാധ ഒന്നാലോചിച്ചു. മൂന്നുവർഷം കഴിഞ്ഞിരിക്കുന്നു. അക്കിയ്ക്കിപ്പോൾ പതിനൊന്നു വയസ്സായി! അവന് സ്വന്തം കാര്യങ്ങളിപ്പോൾ നോക്കാനറിയാം. അമ്മയേം അമ്മൂമ്മയേം അവനിപ്പോൾ അടുക്കളയിലും സഹായിക്കാനും അവൻ തയ്യാറാണ്.. അമ്മയുടെ ആരോഗ്യം ഇപ്പോൾ പഴയതിലും നന്നായിട്ടുണ്ട്. പാവം. തൻ്റെ പണിയിൽ നിന്നു കിട്ടുന്ന വരുമാനവും ബാലുവിൻ്റെ ശമ്പളവും കൂടി തരക്കേടില്ലാത്ത ജീവിതമാണ് ഇപ്പോൾ തങ്ങളുടേത്...

ശനീം ഞായറും അവധി വേണം ചേച്ചീ. പിന്നെ വീട്ടിലെന്തേലും അത്യാവശ്യമൊണ്ടേല്...

ഓക്കെയാണെടീ മോളേ.. നീ അങ്ങേരെ കാണണതിനു മുന്നേ ചെല കാര്യങ്ങൾ പറയാനൊണ്ട്. കമല മുന്നോട്ടാഞ്ഞു... നീ വന്നേ!

രാധ ഒരു വിശാലമായ ഓഫീസ് മുറിയിലേക്കു നയിക്കപ്പെട്ടു. ഷെൽഫിൻ്റെ മോളിലത്തെ കള്ളിയിൽ ഒരു പിടി പുസ്തകങ്ങൾ.. തലതിരിഞ്ഞവൻ, നഴ്സ് മേരി, വേലക്കാരി, മദാലസകളുടെ പറുദീസ,

💬 Comments

View all comments