0%

Chapter Title : രാധികാസ്വയംവരം [JO]

Author : JO Read All Parts 890

വിളിക്കല്ലെന്ന്.... സതി കളിയായും കാര്യമായും പറഞ്ഞു.

ഞാനോർക്കില്ല സതിയേടത്തി...

ആ വേളി ഉറച്ചേപ്പിന്നെ പെണ്ണിന് ഓർമയുമില്ല വെളിവുമില്ല ബോധോമില്ല....പെണ്ണ് ഇക്കണക്കിന്‌ വേളിക്കിടയിൽ തന്നെ പണി ഒപ്പിക്കുമല്ലോ....

മറുപടി കേൾക്കാതിരിക്കാൻ പറഞ്ഞതും സതി പടികളിറങ്ങിയോടി. രാധികക്ക് ആദ്യം മനസ്സിലായില്ലെങ്കിലും നാണം കൊണ്ടോ ചമ്മല് കൊണ്ടോ നിന്നിടത് നിന്നൊന്നനങ്ങാൻ കഴിഞ്ഞില്ല. പടികളിറങ്ങുന്ന സതിയുടെ തുള്ളിതുളുമ്പുന്ന പിന്നഴക് രാധിക അസൂയയോടെ നോക്കിനിന്നു. അതിന്റെ നാലിലൊന്ന് പോലും തനിക്കില്ല എന്നവൾക്ക് തോന്നി.

താഴെയിറങ്ങിയ സതി കാണുന്നത് വായുംപോളിച്ചു നോക്കിനിൽക്കുന്ന രധികയെയാണ്. ഒതെന്താ ഇത്ര നോക്കാൻ??? മ്... പെണ്ണ് ഈ ലോകത്തെങ്ങുമല്ല...ചെറുചിരിയോടെ സതിയോർത്തു.

ഇറങ്ങിവാ പെണ്ണേ ഇങ്ങോട്ട്...ദേ മുത്തശ്ശി വിളിക്കണൂ...പറഞ്ഞിട്ട് സതി നേരെ അടുക്കളയിലേക്ക് വിട്ടു.

രാധിക യന്ത്രികമായി താഴെയെത്തി. മുത്തശ്ശിയുടെ മുറിയിലെത്തിയപ്പഴേ കണ്ടു മുഖം ഒരു കുട്ടയുണ്ട്. വിളിച്ചിട്ട് എത്താൻ താമസിച്ചതിലുള്ള ദേഷ്യം. ഒന്ന് ചിന്തിച്ചാൽ അത് അപ്പോൾ നടക്കണം അതാണ് മുത്തശ്ശിയുടെ നിയമം. വാക്ക് പറഞ്ഞാൽ വാക്ക്. എന്ത് കാരണമുണ്ടായാലും അതൊട്ടു മാറുകയുമില്ല.

എന്താ കുട്ടിക്ക് ഇത്രേടം വരെ വരാനിത്ര താമസം????

ഞാൻ...ഞാനൊന്നു മയങ്ങിപ്പോയി മുത്തശ്ശി....സതിയേടത്തി വന്ന് വിളിച്ചപ്പ്ളാ ഉണർന്നത്....രാധിക വഴക്ക് പ്രതീക്ഷിച്ചു തന്നെ പറഞ്ഞു.

എന്താ...കുട്ടിക്കിപ്പോ പകലുറക്കം???? മുത്തശ്ശിക്ക് ദേഷ്യം കൂടി.

ചെറിയൊരു തളർച്ച പോലെ....മയങ്ങിപ്പോയി.... രാധിക തട്ടിവിട്ടു.

മ്മ്‌....വേളി അടുത്തതിന്റെ പേടി കൊണ്ടാവും. ആ കുട്ടി പോയി ആ മാധവനോട് ഇത്രേടം വരെ വരാൻ പറയൂ....ബാക്കിയുള്ള പെണ്ണുങ്ങൾക്ക് വിളിക്കാൻ പോയാൽ വള ഊരിപ്പോകുമത്രേ....ഞാൻ കുട്ടിയെക്കൊണ്ടു മാത്രം ഒന്നും ചെയ്യിക്കണില്ല എന്നൊരു ശ്രുതി കേക്കണ്ട് ഞാൻ....

ശെരി മുത്തശ്ശി.... രാധിക പുറത്തേക്കിറങ്ങി.

അതേയ്...ആ ചെക്കന്റടുത്തേക്ക് നോക്കി പോണം കെട്ടോ... കണ്ണുതെറ്റിയാൽ

💬 Comments

View all comments