Chapter Title : രാധികാസ്വയംവരം [JO]
അവന് നിന്റെ മേലാ നോട്ടം.....പുറത്തേക്കിറങ്ങവെ സതി പിന്നിൽ നിന്ന് വിളിച്ചുപറഞ്ഞത് അവൾ കേട്ടു.
അപ്പൊ കണ്ണേട്ടനും അത് നോക്കിയിട്ടുണ്ടാവുമോ?? തന്റെ കണ്ണാടിയിൽ കണ്ട രൂപഭംഗിയിൽ മനസ്സുറപ്പിച് അവൾ സ്വയം ചോദിച്ചു...അപ്പൊ അമ്മായിമാരെയും നോക്കാറുണ്ടോ??തെങ്ങിൻ തൊപ്പിലേക്ക് നടക്കുമ്പോൾ അവൾ ആകെ അസ്വസ്ഥയായിരുന്നു. അവൾ മനസ്സിൽ പലവട്ടം കണക്കുകൾ കൂട്ടിക്കിഴിച്ചു.
അല്ല താനിത് എന്തൊക്കെയാണ് ചിന്തിക്കുന്നത്??? പെട്ടെന്ന് അവളുടെ മനസ്സ് അവളെ ശാസിച്ചു. ഇന്നുവരെ കണ്ണേട്ടൻ തന്നെ മറ്റൊരു ഭാവത്തിൽ നോക്കുന്നത് താൻ കണ്ടിട്ടില്ല. അല്ല അഥവാ നോക്കിയാൽ തന്നെ കാരണം ഉണ്ടാക്കിയതും താനല്ലേ... നാട്ടുകാർ മുഴുവൻ നോക്കുന്നത് താൻ കണ്ടിരിക്കുന്നു. തന്റെ വേഷം കണ്ട് കണ്ണേട്ടനും നോക്കിയിരിക്കാം.... എങ്കിലും കണ്ണേട്ടൻ നോക്കിയെന്നു വിശ്വസിക്കാൻ മാത്രം അവൾക്ക് കഴിഞ്ഞില്ല. കുട്ടിക്കാലം മുതലേ തന്റെ കൂട്ടുകാരനാണ് കണ്ണേട്ടൻ. തന്നെ വല്യ കാര്യമായിരുന്നു അന്നുമിന്നും.
കണ്ണേട്ടന്റെ അച്ഛനുമമ്മയും മരിച്ചതിൽ പിന്നെയാണ് കണ്ണേട്ടനെ തന്റെ കൂട്ട് വിടുവിച്ചു വെറും പണിക്കാരൻ മാത്രമാക്കിയത്. അന്നുവരെ തറവാട്ടിലെ ഒരംഗം എന്ന പോലെയായിരുന്നു. ഒരു വള്ളം മറിഞ്ഞാണ് കണ്ണേട്ടന്റെയും തന്റേയും മാതാപിതാക്കൾ ഉൾപ്പെടെയുള്ള ഇരുപത്തോളം പേർ മരിച്ചത്. തന്റെ വിരലുകളിൽ പോലുമൊന്ന് സ്പർശിച്ച ഓർമ തനിക്കില്ല. പിന്നെ നോക്കിയെന്നു പറഞ്ഞാൽ വിശ്വസിക്കാമോ??? അല്ല കാലത്ത് നോക്കുന്നത് താൻ കണ്ടല്ലോ.....രാധികക്ക് വട്ട് പിടിക്കും പോലെയായി.
തമ്പുരാട്ടിക്കുട്ടി ഇതെങ്ങോട്ടാ??? പെട്ടന്ന് മുന്നിൽ വന്നുചാടിയപോലെ കണ്ണേട്ടൻ. രാധികക്ക് പെട്ടന്നൊരു ഉത്തരം കിട്ടിയില്ല. അവൾ വേറേയേതോ ലോകത്തായിരുന്നു.
അത്...മുത്തശ്ശി പറഞ്ഞു ഒന്നങ്ങട് വരാൻ....
അതിന് മുത്തശ്ശി തറവാട്ടിൽ അല്ലെ...പിന്നെന്തിനാ ഇങ്ങോട്ട് പോകുന്നേ??? കണ്ണേട്ടൻ കളിയാക്കാനുള്ള പുറപ്പാടിലാണ്.
എന്നോടല്ല...
പിന്നെ????
അന്നാദ്യമായി രാധിക ഒന്ന് കുഴങ്ങി.
💬 Comments
View all comments