0%

Chapter Title : രാധികാസ്വയംവരം [JO]

Author : JO Read All Parts 503

അത് പറയുമ്പോൾ അയാളുടെ മുഖത്തൊരു പ്രത്യേക ഭാവമായിരുന്നു.

അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല. അവൾ തളർന്നു ആ കസേരയിലേക്ക് ഇരുന്നു. എല്ലാരും കൂടിത്തന്നെ മനപ്പൂർവ്വം ചതിക്കുകയായിരുന്നു. അവൾക്ക് തൻ്റെ ചങ്ക് പൊട്ടിത്തെറിച്ചു പോകുമെന്ന് തോന്നി. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ ശക്തിയായി കിതച്ചു.

ഇനിയിത് നിന്നോട് എന്തിനാ പറഞ്ഞതെന്നോ??? പകയുള്ള ഇനമാ നീ...ആ പക എനിക്ക് എന്റെ കിടക്കയിൽ കിട്ടണം. ഒരുങ്ങിക്കോ നീ....എനിക്ക് മണിയറ ഒരുക്കാൻ.....ആ അരഞ്ഞാണം അവൾക്ക് നേരെ എറിഞ്ഞിട്ടു അയാൾ മുറിയിൽ നിന്നിറങ്ങിപ്പോയി. താൻ ഈ ലോകത്ത് ആരുമില്ലാത്തവളായി മാറിയത് അവൾക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. കരയാൻ പോലും അവകാശമില്ലാത്ത ഒരു വിചിത്രജന്മം. അയാളുടെ വാക്കുകൾ അവളെ കുത്തിനോവിച്ചു കൊണ്ടിരുന്നു. പരാതിപ്പെട്ടിട്ട് കാര്യമില്ല. എങ്കിലും അവളെ കൂടുതലായി കരയിച്ചത് അമ്മായിമാരേക്കുറിച്ചുള്ള അയാളുടെ വാക്കുകൾ ആയിരുന്നു. അമ്മായിമാർ അയാളോട് കാണിക്കുന്ന അടുപ്പത്തിന് ഇങ്ങനൊരു മുഖമുണ്ടാവുമെന്നു സ്വപ്നത്തിൽ പോലുമവൾ കരുതിയിരുന്നില്ല.

അവൾ കട്ടിലിലേക്ക് ചെന്നുവീണ് പൊട്ടിക്കരഞ്ഞു. വാതിൽ കൊളുത്തിടാൻ പോലും മിനക്കെട്ടില്ല. ആരും അവളെ അന്വേഷിച്ചു മുകളിലേക്കു വന്നില്ല. തറവാട്ടിൽ അന്ന് ഒരിക്കൽ ആയതിനാൽ അത്താഴം കഴിക്കാൻ പോലും ആരും അവളെ വിളിച്ചില്ല.

പാതിരാപ്പുള്ളൂ ചിലച്ചപ്പോളാണ് അവൾ ഏഴുനേറ്റത്. അവൾക്കപ്പോൾ മറ്റൊരു ഭാവമായിരുന്നു... എല്ലാം നഷ്ടപ്പെട്ടവളുടെ....ആരും സഹായിക്കാൻ ഇല്ലാത്തവളുടെ....നിസ്സഹായയായ പെണ്ണിന്റെ ഭാവം.

അവൾ ഉറച്ച കാൽവെയ്പ്പോടെ കുളിക്കടവിലേക്ക് നടന്നു. അർധരാത്രിയുടെ തണുപ്പോ ഭയമോ ഒന്നുമവളെയപ്പോൾ സ്വാധീനിച്ചില്ല. ഇരുട്ടിൽ നടക്കുമ്പോഴും ഒരിടത്തും ആ കാലുകൾ ഇടറിയില്ല. കുളികഴിഞ്ഞ് അവൾ മുറിയിലെത്തി. വിവാഹത്തിനായി അയാൾ കൊണ്ടുവന്നിരുന്ന എല്ലാ ആഭരണങ്ങളും എടുത്തണിഞ്ഞു. ആ സെറ്റുസാരിയും ഞൊറിഞ്ഞുടുത്തു. നന്നായിത്തന്നെ ഒരുങ്ങി. എന്നിട്ടിറങ്ങി എങ്ങോട്ടെന്നില്ലാതെ......

അവൾ ചെന്നുനിന്നത് ക്ഷേത്രകുളത്തിനടുത്താണ്. രണ്ടേക്കർ സർപ്പക്കാവിന് നടുവിലാണ് ക്ഷേത്രം. പകൽ പോലും നാഗങ്ങളെ പേടിച്ചു ആരും നടക്കാത്ത ആ നിലാവെളിച്ചതിന്റെ മാത്രം അകമ്പടിയോടെ അവൾ നടന്നു. ചുറ്റുമുള്ള ഇരുട്ടിന്റെ ഭീകരത അവളറിഞ്ഞത് പോലുമില്ല.

ക്ഷേത്രക്കുളത്തിനരികെ സർവാഭരണ വിഭൂഷിതയായി നിന്ന

💬 Comments

View all comments