Chapter Title : രാധികാസ്വയംവരം [JO]
അവളുടെ രൂപം വല്ലാതെ തെളിഞ്ഞുനിന്നു. നിശ്ചലമായി കിടക്കുന്ന ആ വെള്ളത്തിലേക്കവൾ നോക്കി. കരഞ്ഞു പറഞ്ഞിട്ടും തന്നെ ഇതുപോലൊരു ജീവിതം വെച്ചുനീട്ടിയ ദേവിയെ മനസ്സാ ശപിച്ചുകൊണ്ടവൾ ആ വെള്ളത്തിലേക്ക് ഊളിയിടാൻ തയ്യാറായി.
കൊണ്ടുപോയി തിന്നട്ടെ എല്ലാരും കൂടി. തന്റെ ശവം കണ്ടുവേണം നാളെ നാടുണരാൻ.....അവളുടെ ചുണ്ടിലൊരു ചിരി വിടർന്നു. ഒരു വല്ലാത്ത ചിരി......
അവൾ ഒന്നാഞ്ഞതെ ഒള്ളു. പെട്ടന്ന് ബലിഷ്ഠമായ ഒരു കൈ അവളെ പിടിച്ചു നിർത്തി. അവൾ വെട്ടിത്തിരിഞ്ഞു. ആ വെള്ളിവെളിച്ചത്തിൽ അവൾ കണ്ടു തന്റെ കയ്യിൽ മുറുകെപ്പിടിച്ചിരിക്കുന്ന കണ്ണേട്ടൻ.....!!!!
എന്നെ വിട്.... കണ്ണേട്ടാ... എന്നെ വിട്.... അവൾ ശക്തിയായി കുതറിക്കൊണ്ടു ആ കൈ വിടുവിക്കാൻ ശ്രെമിച്ചു. പക്ഷേ ബലിഷ്ഠമായ ആ കൈ വിടുവിക്കാനുള്ള കരുതൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല. അവളെ ശക്തിയായി വലിച്ചു മാറ്റിയിട്ട് കണ്ണൻ അവളെ സാകൂതം നോക്കി.
തമ്പുരാട്ടിക്കുട്ടി ഇവിടെയിപ്പോ കുളിക്കാൻ വന്നതാണോ അതോ കുളിച്ചു കിടക്കാൻ വന്നതാണോ??? സാധാരണയായി കാണുന്ന ചിരിയോടെ കണ്ണൻ ചോദിച്ചു.
അവൾക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മനസ്സിലെ വിഷമത്തിനൊപ്പം ഈ പരിഹാസം കൂടെ...അവൾ വീണ്ടും ഒറ്റചാട്ടത്തിനു പഴയ സ്ഥലത്തെത്തി. പക്ഷേ അത് പ്രതീക്ഷിച്ചു നിന്ന കണ്ണൻ അവളെ വീണ്ടും പിടിച്ചുനിർത്തി. ആദ്യത്തെപ്പോലെ കയ്യിലല്ല വാരിപ്പുണരും പോലെ....അവൾ അയാളുടെ കരവലയത്തിനുള്ളിൽ നിന്ന് കുതറി...ഞരങ്ങി....
വിട്... എന്നെ വിട്... എനിക്കരുമില്ല...എന്നെയാർക്കും വേണ്ട....എനിക്ക് ജീവിക്കേണ്ട....എന്റെ ശവം ഞാനവരെക്കൊണ്ടു തീറ്റിക്കും... അവൾ കണ്ണനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ടു നിന്ന് നിലവിളിച്ചു... അവളു കണ്ണിൽ നിന്ന് ആ സങ്കടം മുഴുവനും ധാരധാരയായി ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു. തീയാണ് ആ കണ്ണിൽ നിന്ന് വീഴുന്നതെന്ന് കണ്ണന് തോന്നി. അത്ര ചൂട്.
എനിക്ക് വേണം...എനിക്ക് വേണം എന്റെ പെണ്ണിനെ....അപ്പോൾ തന്നിൽ നിന്ന് പുറത്തുവന്ന ശബ്ദം കണ്ണന് തന്നെ അപരിചിതമായിരുന്നു.
കരവലയത്തിനുള്ളിൽ നിന്നൊരു ഞെട്ടൽ ഉണ്ടായോ??? അവളിലെ നടുക്കവും അത്ഭുതവും ആ കരച്ചിലിലും കുതറലിലുമുണ്ടായ മാറ്റം വിളിച്ചോതി.
കണ്ണൻ പെട്ടന്ന് അവളെ
💬 Comments
View all comments