Chapter Title : രാധികാസ്വയംവരം [JO]
വിട്ടു. എന്നിട്ട് ആ കൈകളിൽ ഇരുകൈകൊണ്ടും പിടിച്ചു. എന്നിട്ട് ആ നിറഞ്ഞൊഴുകുന്ന കണ്ണിലേക്ക് നോക്കി പറഞ്ഞു.
എനിക്ക് വേണം...ഞാൻ കൈപിടിച്ച് നടത്തിയ എന്റെ പെണ്ണിനെ അങ്ങനെ മരണത്തിലേക്ക് വലിച്ചെറിയാൻ എനിക് പറ്റില്ല....
ആ കണ്ണുകളിൽ കണ്ടത് ഒരു കാര്യസ്ഥന്റെയല്ല ഒരു ആണിന്റെ ശബ്ദമാണെന്നവൾ അറിഞ്ഞു. അവൾ എന്ത് മറുപടി പറയണം എന്നറിയാതെ നിന്നു.
എനിക്ക് വേണം. ഇന്നലെവരെ ഞാനിത് ചിന്തിച്ചിരുന്നില്ല. ഇനിയിപ്പോ ഈ ആകാശം ഇടിഞ്ഞു വീണെന്നു പറഞ്ഞാലും ശെരി വിട്ടുകൊടുക്കില്ല നിന്നെ ഞാനൊരുത്തനും.
അവൾ പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് വന്നുവീണു. അവൾക്കപ്പോൾ മറ്റൊന്നും അറിയേണ്ടായിരുന്നു....മറ്റൊന്നും വേണ്ടായിരുന്നു... ആ നെഞ്ചിലങ്ങനെ കിടന്നുകൊണ്ട് തന്റെ നെഞ്ചിലെ ഭാരം ഒന്നിറക്കിവെക്കണം അത്രമാത്രം....!!!
അവളെ ആ നെഞ്ചോടു അടക്കിപ്പിടിച്ചുകൊണ്ടു കണ്ണൻ അന്നത്തെ ആ സംഭവം ഒന്നോർത്തു. പതിവില്ലാതെ ആരാണ് പടിപ്പുര തുറന്നത് എന്നറിയാനാണ് എണീറ്റത്. അത് രാധിക ആയിരിക്കുമെന്ന് കരുതിയില്ല. ആ പോക്കിലൊരു പന്തികേട് കണ്ട് പിന്നാലെ പൊരുകയായിരുന്നു. ഒരു നിമിഷം.... തനത് കേട്ടിരുന്നില്ല എങ്കിൽ.....??? തന്റെ നെഞ്ചിലൊരു കത്തി കയറിയത് പോലെ കണ്ണന് തോന്നി.
ഒരാവേശത്തിന് പറഞ്ഞത് ആണെങ്കിലും തന്റെ നെഞ്ചിൽ ചേർന്നുനിൽക്കുന്ന പെണ്ണിനെ ഇനി ഉപേക്ഷിക്കാൻ തനിക്ക് കഴിയാത്തത് പോലെ....അത്രക്ക് താനിവളെ സ്നേഹിച്ചിരുന്നോ???? അറിയില്ല...എങ്കിലും അവളുടെ വേളി എന്നറിഞ്ഞപ്പോൾ താനൊന്നു പതറിയിരുന്നു എന്നയാൾ ഓർത്തു.
പെട്ടന്നാണ് ഓർത്തത്. അവൻ പെട്ടന്നവളെ അകത്തി. എന്നിട്ട് ആ മുഖം കൈകളിൽ കോരിയെടുത്തു. അവൾ ആ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി.
നാളെ വേളിയാണ്....അവൻ പതുക്കെയാണ് പറഞ്ഞതെങ്കിലും അവളിലൊരു സ്ഫോടനം നടന്നത് അവനറിഞ്ഞു. ഒരു നിലവിളിയോടെ അവൾ വീണ്ടുമവന്റെ നെഞ്ചിലേക്ക് വീണു. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞ വാക്കുകൾ അവനിലുണ്ടാക്കിയ ഞെട്ടലും ചെറുതായിരുന്നില്ല. പക്ഷെ ഒന്നുണ്ട്. അവളത് പറയുമ്പോൾ അവന്റെ വലംകൈ അവളെ ചേർത്തുപിടിച്ചുകൊണ്ടു ഇടംകൈ ആ നനുത്ത കാർകൂന്തലിനെ തലോടുകയായിരുന്നു.പറഞ്ഞു തീർന്നതും പെട്ടന്നവൾ അവനിൽ നിന്ന് അകന്നുമാറി. താനിത്രയും
💬 Comments
View all comments