Chapter Title : രാധികാസ്വയംവരം [JO]
വേണ്ട....എനിക്ക് ജീവിക്കേണ്ട....എന്റെ ശവം ഞാനവരെക്കൊണ്ടു തീറ്റിക്കും... അവൾ കണ്ണനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ടു നിന്ന് നിലവിളിച്ചു... അവളു കണ്ണിൽ നിന്ന് ആ സങ്കടം മുഴുവനും ധാരധാരയായി ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു. തീയാണ് ആ കണ്ണിൽ നിന്ന് വീഴുന്നതെന്ന് കണ്ണന് തോന്നി. അത്ര ചൂട്.
എനിക്ക് വേണം...എനിക്ക് വേണം എന്റെ പെണ്ണിനെ....അപ്പോൾ തന്നിൽ നിന്ന് പുറത്തുവന്ന ശബ്ദം കണ്ണന് തന്നെ അപരിചിതമായിരുന്നു.
കരവലയത്തിനുള്ളിൽ നിന്നൊരു ഞെട്ടൽ ഉണ്ടായോ??? അവളിലെ നടുക്കവും അത്ഭുതവും ആ കരച്ചിലിലും കുതറലിലുമുണ്ടായ മാറ്റം വിളിച്ചോതി.
കണ്ണൻ പെട്ടന്ന് അവളെ വിട്ടു. എന്നിട്ട് ആ കൈകളിൽ ഇരുകൈകൊണ്ടും പിടിച്ചു. എന്നിട്ട് ആ നിറഞ്ഞൊഴുകുന്ന കണ്ണിലേക്ക് നോക്കി പറഞ്ഞു.
എനിക്ക് വേണം...ഞാൻ കൈപിടിച്ച് നടത്തിയ എന്റെ പെണ്ണിനെ അങ്ങനെ മരണത്തിലേക്ക് വലിച്ചെറിയാൻ എനിക് പറ്റില്ല....
ആ കണ്ണുകളിൽ കണ്ടത് ഒരു കാര്യസ്ഥന്റെയല്ല ഒരു ആണിന്റെ ശബ്ദമാണെന്നവൾ അറിഞ്ഞു. അവൾ എന്ത് മറുപടി പറയണം എന്നറിയാതെ നിന്നു.
എനിക്ക് വേണം. ഇന്നലെവരെ ഞാനിത് ചിന്തിച്ചിരുന്നില്ല. ഇനിയിപ്പോ ഈ ആകാശം ഇടിഞ്ഞു വീണെന്നു പറഞ്ഞാലും ശെരി വിട്ടുകൊടുക്കില്ല നിന്നെ ഞാനൊരുത്തനും.
അവൾ പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് വന്നുവീണു. അവൾക്കപ്പോൾ മറ്റൊന്നും അറിയേണ്ടായിരുന്നു....മറ്റൊന്നും വേണ്ടായിരുന്നു... ആ നെഞ്ചിലങ്ങനെ കിടന്നുകൊണ്ട് തന്റെ നെഞ്ചിലെ ഭാരം ഒന്നിറക്കിവെക്കണം അത്രമാത്രം....!!!
അവളെ ആ നെഞ്ചോടു അടക്കിപ്പിടിച്ചുകൊണ്ടു കണ്ണൻ അന്നത്തെ ആ സംഭവം ഒന്നോർത്തു. പതിവില്ലാതെ ആരാണ് പടിപ്പുര തുറന്നത് എന്നറിയാനാണ് എണീറ്റത്. അത് രാധിക ആയിരിക്കുമെന്ന് കരുതിയില്ല. ആ പോക്കിലൊരു പന്തികേട് കണ്ട് പിന്നാലെ പൊരുകയായിരുന്നു. ഒരു നിമിഷം.... തനത് കേട്ടിരുന്നില്ല എങ്കിൽ.....??? തന്റെ നെഞ്ചിലൊരു കത്തി കയറിയത് പോലെ
💬 Comments
View all comments