0%

Chapter Title : രാധികാസ്വയംവരം [JO]

Author : JO Read All Parts 902

കണ്ണന് തോന്നി.

ഒരാവേശത്തിന് പറഞ്ഞത് ആണെങ്കിലും തന്റെ നെഞ്ചിൽ ചേർന്നുനിൽക്കുന്ന പെണ്ണിനെ ഇനി ഉപേക്ഷിക്കാൻ തനിക്ക് കഴിയാത്തത് പോലെ....അത്രക്ക് താനിവളെ സ്നേഹിച്ചിരുന്നോ???? അറിയില്ല...എങ്കിലും അവളുടെ വേളി എന്നറിഞ്ഞപ്പോൾ താനൊന്നു പതറിയിരുന്നു എന്നയാൾ ഓർത്തു.

പെട്ടന്നാണ് ഓർത്തത്. അവൻ പെട്ടന്നവളെ അകത്തി. എന്നിട്ട് ആ മുഖം കൈകളിൽ കോരിയെടുത്തു. അവൾ ആ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി.

നാളെ വേളിയാണ്....അവൻ പതുക്കെയാണ് പറഞ്ഞതെങ്കിലും അവളിലൊരു സ്ഫോടനം നടന്നത് അവനറിഞ്ഞു. ഒരു നിലവിളിയോടെ അവൾ വീണ്ടുമവന്റെ നെഞ്ചിലേക്ക് വീണു. പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ പറഞ്ഞ വാക്കുകൾ അവനിലുണ്ടാക്കിയ ഞെട്ടലും ചെറുതായിരുന്നില്ല. പക്ഷെ ഒന്നുണ്ട്. അവളത് പറയുമ്പോൾ അവന്റെ വലംകൈ അവളെ ചേർത്തുപിടിച്ചുകൊണ്ടു ഇടംകൈ ആ നനുത്ത കാർകൂന്തലിനെ തലോടുകയായിരുന്നു.പറഞ്ഞു തീർന്നതും പെട്ടന്നവൾ അവനിൽ നിന്ന് അകന്നുമാറി. താനിത്രയും നേരം അവന്റെ കരവലയത്തിൽ എല്ലാം വിസ്മരിച്ചു നിൽപ്പായിരുന്നു എന്നവൾക്ക് മറ്റൊരു ഞെട്ടലുണ്ടാക്കി.

പെട്ടന്നവൾ കുളത്തിലേക്ക് ആഞ്ഞു. പക്ഷേ അതിലും വേഗത്തിൽ അവന്റെ കൈകൾ അവളെ താങ്ങി.

എന്നെ വിട് കണ്ണേട്ടാ....ഞാനൊന്ന് ചത്തോട്ടെ....അപ്പൊ സന്തോഷമാകുമല്ലോ എല്ലാർക്കും....എന്നെ വിട് കണ്ണേട്ടാ.....അയാളുടെ വീട്ടിലേക്ക് പോവാൻ എനിക്ക് വയ്യ കണ്ണേട്ടാ.... അവൾ ദയനീയമായി കേണു. അവൾ വീണ്ടും കരഞ്ഞുതുടങ്ങിയിരുന്നു.

പിന്നെയവന് ഒന്നും നോക്കാനില്ലായിരുന്നു. അവളെ മറ്റൊരാൾക്ക് കൊടുക്കാൻ അവന് കഴിയില്ലെന്ന് വിളിച്ചോതിയ ആ ഒരു നിമിഷം.... അവനവളെ കൈകളിൽ കോരിയെടുത്തു. അവൾ കിടന്നു പിടഞ്ഞെങ്കിലും അവനത് കാര്യമാക്കിയില്ല. അവൻ ആ കുളത്തിന്റെ പടിക്കേട്ടുകൾ കയറി ക്ഷേത്രാങ്കണത്തിലെത്തി. എന്നിട്ടവളെ താഴെയിറക്കി. അവൾക്കൊന്നും മനസ്സിലായില്ല. അവൾ അമ്പരപ്പോടെ അവനെ നോക്കി. ആ കണ്ണുകളിൽ വിരിഞ്ഞ ഭാവം അവന് വായിക്കാൻ പോയിട്ട് ഊഹിക്കാൻ

💬 Comments

View all comments