Chapter Title : രാധികാസ്വയംവരം [JO]
കാണാൻ പറ്റില്ല..." ആ സ്റ്റൈലിൽ ഒന്നു നടക്കാൻ നാട്ടിലെ സർവ പെണ്പിള്ളേരും പ്രാക്ടീസ് നടത്തുന്നത് പരസ്യമായ രഹസ്യവുമാണ്...
തമ്പുരാട്ടിക്കുട്ടി വെറും സുന്ദരിയല്ലട്ടോ അപ്സരസാണ് അപ്സരസ്.... സുധി പിന്നിൽ നിന്നും വിളിച്ചുകൂവിയത് അവജ്ഞയോടെയാണ് രാധിക കേട്ടത്.
രാധികക്കു സുധിയെ കണ്ണെടുത്താൽ കണ്ടൂടാ...അവന്റെ നോട്ടം എപ്പോഴും ആസ്ഥാനത്താണന്ന് പലവട്ടം തോന്നിയിട്ടുണ്ട്. അവന്റെ മുന്നിലൂടെ പോകുമ്പോൾ ഉടുതുണി അഴിയുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. നാട്ടിലെ പലരും നോക്കാറുള്ളത് താൻ ശ്രെദ്ധിക്കാറുണ്ടെങ്കിലും ഇത് മാത്രമാണ് തനിക്കിത്ര അലോസരം ഉണ്ടാകുന്നതെന്ന് രാധിക ഓർത്തു. അവന്റെ നോട്ടത്തിൽ എപ്പോഴുമൊരു കടന്നുകയറ്റം പോലെ....പണ്ട് കുളിക്കടവിൽ അവൻ എത്തിനോക്കുന്നത് കണ്ടതുമുതലാണ് ഈ ദേഷ്യം തോന്നിതുടങ്ങിയത് എന്നതാണ് സത്യം. അതുവരെയുണ്ടായിരുന്ന സ്നേഹം ഒറ്റ ദിനം കൊണ്ടു വെറുപ്പായി മാറി. ഇപ്പോഴും കുളിക്കടവിൽ അവൻ എത്തിനോക്കാറുണ്ടെന്നു ജോലിക്കുവരുന്ന പെണ്ണുങ്ങളുടെ അടക്കം പറച്ചിൽ കേൾക്കാം....വൃത്തികെട്ടവൻ.....
പലവട്ടം ആലോചിച്ചു അമ്പലത്തിൽ പോക്ക് നിർത്തിയാലോ എന്ന്. കഴിയുന്നില്ല.... രാവിലെ ശരീരത്തിൽ തണുത്ത വെള്ളം വീണില്ലങ്കിൽ തല പെരുകുന്നത് പോലെയാണ്. എന്നാൽ കുളിച്ചാലോ അമ്പലത്തിലേക്ക് സ്വയമറിയാതെ കാലുകള് ചലിച്ചുപോവുന്നു. വിളിച്ചാൽ വിളികേൾക്കുന്ന ദേവിയാണെന്നു അമ്മൂമ്മ പറയാറുണ്ടെങ്കിലും തനിക്കു ദേവി അങ്ങോട്ട് വിളിപ്പിക്കുന്ന ദേവിയാണ്.
തന്റെ ദുഃഖങ്ങൾ ഏറ്റവുമാറിയാവുന്നത് തന്റെ തലയിണക്കും പിന്നെ ദേവിക്കുമാണ്. മറ്റാരും തന്നോടൊന്നും ചോദിക്കാറില്ല....പറയാറില്ല....
അല്ല അത് ഇല്ലത്തെ എല്ലാ സ്ത്രീകളുടേയും ശാപമാണ്. പുരുഷന്മാരുടെ ആജ്ഞാനുവർത്ഥികളായി മാത്രം ജീവിക്കുക എന്നത്. അഭിപ്രായ സ്വാതന്ത്ര്യമില്ല.... എന്തിന് വാ തുറന്നൊന്നു ചിരിക്കാൻ കൂടി വയ്യ. വീട്ടിൽ ആകെ സംസാരിക്കാൻ അനുവാദമുള്ള അല്ല അധികാരമുള്ള എന്ന് വേണം പറയാൻ, അത് മുത്തശ്ശി മാത്രമാണ്. മുത്തശ്ശിയുടെ വാക്കാണ് പടിപ്പുരവീടിന്റെ അവസാന വാക്ക്.
💬 Comments
View all comments