0%

Chapter Title : രാധികാസ്വയംവരം [JO]

Author : JO Read All Parts 880

അതിനു മുകളിൽ മറ്റൊന്നില്ല. എന്നാലോ മുത്തശ്ശിയാണെങ്കിൽ ആണുങ്ങളെക്കാൾ മോശവും. അല്ല ഉഗ്രപ്രതാപിയായിരുന്ന പടിപ്പുര കാരണവരുടെ വേളി ഇങ്ങനെയല്ലാതെ എങ്ങനെ ആവാൻ....!!! നിയമങ്ങളുടെ കാര്യത്തിൽ ആണുങ്ങളെ കവച്ചു വെക്കും മുത്തശ്ശി. തന്നോട് പുറമെ നല്ല സ്നേഹമാണെങ്കിലും അകത്തു വിഷം ചീറ്റുന്ന ഒരു നാഗമുണ്ടെന്നു മനസ്സിലായത് ആ വൃത്തികെട്ടവനെക്കൊണ്ടു തന്റെ വേളി ആലോചിച്ചു വന്ന ആ ദിവസമായിരുന്നു.

അന്നാണ് സുധീപിന്റെ അച്ഛൻ ആലോചനയുമായി പടിപ്പുരവീടിന്റെ പടികടന്നു വന്നത്. ചായയുമായി അയാളുടെയും കൂട്ടരുടെയും മുന്നിൽ പോയി നിന്നപ്പോളും വിശ്വസിച്ചു എല്ലാമറിയുന്ന മുത്തശ്ശിയെങ്കിലും ഒരു എതിർപ്പ് പറയുമെന്ന്. പക്ഷേ......

പണത്തിന്റെ മീതെ പരുന്തും പറക്കില്ല എന്നത് അന്വർഥമാക്കികൊണ്ട് ഒരു മാസത്തിനകം വേളി നടത്താമെന്ന് ആദ്യം പറഞ്ഞത് മുത്തശ്ശിയായിരുന്നു. നിറഞ്ഞ കണ്ണുകളോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ കിട്ടിയ വലിയ വീട് സംബന്ധത്തില് കണ്ണ് മഞ്ഞളിച്ച ഒരു കുറുക്കനെ ആ മുഖത്ത് കണ്ടു. ഒന്നും മിണ്ടാതെ തിരിച്ചു മുറിയിലെത്തി തലയിണയിൽ മുഖമമർത്തി എങ്ങിയെങ്ങി കരഞ്ഞു. എല്ലാ ദുഖവും ഏറ്റു വാങ്ങിയ ആ സുഹൃത്ത് യാതൊരു എതിർപ്പും പറയാതെ ആ കണ്ണീരത്രയും ഏറ്റു വാങ്ങിയത് മിച്ചം.

അച്ഛനുമമ്മയും നഷ്ടപ്പെട്ട, അമ്മാവന്മാരുടെ നിയന്ത്രണത്തിൽ വളരുന്ന,അന്ധവിശ്വാസങ്ങളിൽ മൂക്കുകുത്തി നിൽക്കുന്ന ഒരു പുരാതന തറവാട്ടിലെ നമ്പൂതിരികുട്ടിക്ക് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ???? എന്ത് കിട്ടാൻ???? ആ കരളിലെ നോവ് ആരു കേൾക്കാൻ????

യാചിച്ചിട്ടോ കരഞ്ഞിട്ടോ കാര്യമില്ലെന്ന് അറിയാവുന്നതിനാൽ പിന്നൊന്നും ആരോടും പറഞ്ഞില്ല. ചോദിച്ചില്ല. എല്ലാം വിധിയെന്ന് കരുതി സമാധാനിച്ചു. അത്ഭുതങ്ങളിൽ വിശ്വാസംക'മ്പി'കു'ട്ട'ന്‍'നെ'റ്റ് ഇല്ലെങ്കിലും വിളിച്ചാൽ വിളി കേൾക്കുന്ന ദേവിയോട് എന്നും മനമുരുകി പ്രാർഥിക്കാറുണ്ട്.....അതൊന്നു മറിപ്പോവാൻ....അല്ലെങ്കിൽ അതിനു മുൻപേ തന്നെയങ് വിളിക്കണേ എന്ന്!!!!

💬 Comments

View all comments