0%

Chapter Title : രാധികാസ്വയംവരം [JO]

Author : JO Read All Parts 882

തമ്പുരാട്ടിക്കുട്ടി സ്വപ്നലോകത്താണോ????ആരേലും പിടിച്ചോണ്ടു പോയാൽ പോലും അറിയില്ലല്ലോ.... പെട്ടെന്ന് തൊട്ടു മുന്നിൽ നിന്നൊരു ശബ്ദം കേട്ട് രാധിക അതിശക്തമായി നടുങ്ങി.

രാധിക അമ്പരപ്പോടെ ചുറ്റും നോക്കി. തൊട്ടുമുന്നിൽ നിൽക്കുന്ന കണ്ണേട്ടൻ. ചിന്തകൾ കാടുകയറിയതിനാൽ പടിപ്പുരവീടിന്റെ അതിര് കടന്നതൊന്നും അറിഞ്ഞില്ലല്ലൊ.തറവാടിന്റെ മുമ്പിലുള്ള തെങ്ങുംപുരയിടത്തിൽ എത്തിയിരിക്കുന്നു.... രാധിക ഒന്ന് ചിരിക്കാൻ നോക്കിയെങ്കിലും ചമ്മല് കാരണം അതൊരു വൻ പരാജയമായി മാറി.

ദേ ഈ മുഖത്തിന് ചമ്മല് ചേരില്ല കേട്ടോ....

രാധിക ഒന്നും മിണ്ടിയില്ല.

എന്താ എന്റെ തമ്പുരാട്ടിക്കുട്ടി ഇത്ര മൗനം???? ഇന്നെന്താ മൗനവൃതമാ???? കണ്ണേട്ടൻ വീണ്ടും ചോദിച്ചു.

രാധികക്ക് പറയാൻ വാക്കുകളില്ലായിരുന്നു. മറുത്തൊന്നും പറയാതെ രാധിക പെട്ടന്ന് വീട്ടിലേക്ക് നടന്നു. കുറച്ചു നടന്നിട്ട് അറിയാതെ രാധികയൊന്നു തിരിഞ്ഞു നോക്കി. തന്നെത്തന്നെ നോക്കിനിൽക്കുന്ന കണ്ണേട്ടൻ. ആ നാലു കണ്ണുകള് പരസ്പരം ഒന്നിടഞ്ഞോ???? രാധികയിൽ ഒരു ഞെട്ടലുണ്ടായോ???? എന്തായാലും ആകെ ചമ്മിയ മുഖഭാവത്തോടെ രാധിക പെട്ടെന്ന് വീട്ടിലേക്ക് നടന്നു.

ഛേ.... നോക്കണ്ടായിരുന്നു....നടപ്പിനിടയിൽ രാധിക സ്വയം പഴിച്ചു. കണ്ണേട്ടൻ എന്ത് കരുതിക്കാണും???? ഛേ.....മോശമായിപ്പോയി.

അല്ല.... താനിപ്പോൾ എന്തിനാണ് ചമ്മുന്നത്???? ആദ്യമായാണോ കണ്ണേട്ടനെ നോക്കുന്നത്???? അല്ലല്ലോ....പിന്നെന്താ ഇന്നിത്ര വെപ്രാളം???? തറവാട്ടിലെ കാര്യസ്ഥന്റെ മകനാണ് കണ്ണേട്ടൻ. അങ്ങനെ താൻ മാത്രമേ വിളിക്കാറുള്ളൂ. അടിമയെ ഉടമ ഏട്ടാ എന്നല്ലല്ലോ എടാ എന്നല്ലേ വിളിക്കേണ്ടത് എന്നാണ് തറവാട്ടിലെ മറ്റുള്ളവരുടെ നിലപാട്. കൊച്ചുകുട്ടികൾ വരെ യഥാർത്ഥ പേരായ മാധവാ എന്നാണ് വിളിക്കുന്നത്. എന്നാലും തനിക്കത് കഴിയില്ല. തന്നോട് ആകെയൊരു സ്നേഹം കാണിക്കുന്നത് കണ്ണേട്ടൻ മാത്രമാണ്. താനുമായി ഒന്നോ രണ്ടോ വയസ്സിന്റെ വ്യത്യാസമേ ഒള്ളു. എങ്കിലും സ്നേഹം കൊണ്ട് പേര് വിളിക്കാനൊരു മടി.

💬 Comments

View all comments