Chapter Title : രാധികോന്മാദം [? ? ? ? ?]
എല്ലാം തരാൻ എനിക്കാവില്ല… എന്റെ മനസുകൊണ്ട് ഞാൻ ഒരുങ്ങും വരെ കാത്തിരിക്കാമോ….”
“എനിക്കും കുറ്റബോധമുണ്ട്…മോളിന്നലെ എന്റെ മുറിയിൽ വന്നപ്പോൾ തന്നെ എനിക്ക് ആ മനസ് വ്യക്തമായിരുന്നു….
പക്ഷെ എനിക്ക് ഞാൻ തെറ്റ് ചെയ്യുന്നപോലെ ഒരു തോന്നൽ….
ഞാൻ കാരണം.. മോൾക്ക് അജയനെ ചതിക്കേണ്ടി വരണ്ടാന്നു വിചാരിച്ചിട്ട്….ഞാൻ ഇവ്ടെന്നു പോയാലോ ന്ന് ആലോചിക്കുമ്പോ… എനിയ്ക്ക് കഴിയില്ല.. നിന്നെയെനിക്ക് അത്രക്ക് ഇഷ്ടമാണ്....”
രാധികയുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് വിശ്വൻ പറഞ്ഞപ്പോൾ അവൾ കണ്ണുകൾ ഇറുകെയടച്ചു…..
“ഏട്ടൻ എന്നെ വിട്ടു പോകല്ലേ..എനിക്കാദ്യം കണ്ടപ്പോൾ മുതൽ വല്ലാണ്ടിഷ്ടമായി. കരഞ്ഞപ്പോൾ ആ മനസും ഇഷ്ടായി. എനിക്ക്….. സ്നേഹിക്കാൻ വേണ്ടി ഇവിടെ നിന്നൂടെ….”
“നിക്കാം മോളെ. എനിക്കും കഴിയുന്നില്ല.. അതിപ്പോഴാണ് എനിക്ക് മനസിലായത്….”
വിശ്വനും രാധികയും കെട്ടിപിടിച്ചുകൊണ്ട് ഇച്ചിരിനേരം കൂടെ നിന്നു, പുറത്താരോ വിളിക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ വിശ്വന്റെ കരവലയത്തിൽ നിന്നും ഇറങ്ങി. രാധിക വേഗത്തിൽ സാരി ചുറ്റുമ്പോ വിശ്വൻ മുറിവിട്ടറങ്ങി…
അന്നുച്ചയ്ക്ക് അജയനും വിശ്വനും ഊണ് വിളമ്പുമ്പോ അവൾ വിശ്വേട്ടനെ നോക്കിയതേയില്ല. അവൾക്ക് വല്ലാത്ത ലജ്ജയായിരുന്നു. ഊണ് കഴിഞ്ഞു കിടക്കുമ്പോഴും അവളുടെ മനസ്സിൽ അത് തന്നെയിരുന്നു. കൊച്ചു കുഞ്ഞിനെപ്പോലെ മാറോടു ആ മുഖം വെച്ചിരുന്നതാണ്. ഇപ്പൊ താൻ ആഗ്രഹിക്കുന്ന പുരുഷനെപ്പോലെ ആ ദേഹത്ത് അമർന്നപ്പോ…മൂർദ്ധാവിൽ സ്നേഹചുംബനം നൽകിയപ്പോൾ..
താനത് എത്രമാത്രം അജയേട്ടനിൽ നിന്നും കൊതിച്ചിരുന്നു. പക്ഷെ ഇപ്പൊ അദ്ദേഹത്തിന്റെ ചേട്ടന് തനിക്കുള്ള ഇഷ്ടംപോലെ ഇങ്ങോട്ടുമുണ്ടെന്നു മനസിലായപ്പോൾ താനെത്ര ഭാഗ്യവതിയാണെന്നു രാധിക മനസിലോർത്തുകൊണ്ട് ബെഡിൽ അജയന്റെയൊപ്പം മയങ്ങി.
ഉറക്കമുണർന്നുകൊണ്ട് രാധിക പാലും വാങ്ങി ചായയുണ്ടാക്കി വിശ്വേട്ടനെ കാണാൻ ചെന്നു. അദ്ദേഹം അവളുടെ കൈ പിടിച്ചുകൊണ്ട് ബെഡിൽ
💬 Comments
View all comments