0%

Chapter Title : രാധികോന്മാദം [? ? ? ? ?]

Author : കൊമ്പൻ Read All Parts 4.2K

പമ്മി. അവരെ തോളിലൊന്ന് തൊട്ടുകൊണ്ട് ചോദിച്ചു. “ഉൻകൊയ്യാ ഉള്ളെ ഇറുക്കാ..” മറുപടി പറയാതെ ഭയത്തോടെ ചാക്കോ മുതലാളിയെ നോക്കുമ്പോ അയാൾ ചിരിക്ക മാത്രം ചെയ്തു.

“ഹാ യാരിത്, ചാക്കോ അവർകളോ, വാങ്ക വാങ്ക... ” ചെട്ടിയാർ മേൽമടിയിൽ നിന്നും വെള്ള മുണ്ടും രാംരാജിന്റെ കയ്യില്ലാത്ത വെള്ള ബനിയനും ഇട്ടുകൊണ്ട് ചോദിച്ചു, അയാൾക്കൊപ്പം രണ്ടു വെള്ളയും വെള്ളയുമിട്ട രാഷ്ട്രീയകാരുമുണ്ടായിരുന്നു.

“ചെട്ടിയായാരെ, എന്നോട കമ്പനിയിൽ ഇനിമേ പ്രചനൈ ഏതുവും വറകൂടാത്, നീ എന്ന കേട്ടാലും നാ താറെൻ!” വിശ്വനു മുതലാളി ഒരടവിട്ടതാനണെന്നു മനസിലായി. അവൻ എല്ലാരെയുമൊന്നു നോക്കി ചിരിച്ചിട്ട് മുതലാളി പറഞ്ഞത് കേട്ട് നിന്നു. പക്ഷെ ചെട്ടിയാർ അത് കേട്ട് കൊലച്ചിരിയും ചിരിച്ചു തമിഴിലെന്തോ മറുപടിയും പറഞ്ഞു, അത് പക്ഷെ വിശ്വന് അത് കേട്ടിട്ട് മനസിലായതുമില്ല. ചെട്ടിയാർ മുതലാളിയെ കൈ ചൂണ്ടി സംസാരിച്ചതും വിശ്വൻ മുന്നിൽ കേറി നിന്നിട്ട് ആ ചെറ്റയുടെ മുഖത്തേക്ക് നോക്കി സംസാരിച്ചു തുടങ്ങി.

“ഡാ നായിന്റെ മോനെ, നീ ഇനി വാലുപൊക്കിയാൽ ഇവിടെയുള്ള എല്ലാത്തിനെയും വായ്ക്കരിയിട്ടേ ഞാൻ പോകു….”

“യാറുടാ നീ ?” ചെട്ടിയാർ ചാക്കോമുതലാളിയെയും വിശ്വനെയും മാറിമാറി നോക്കി. വിശ്വൻ ഒരു നിമിഷം കൊണ്ട് ചെട്ടിയായരുടെ അരയിലെ പിച്ചാത്തി പിടിച്ചു വലിച്ചു കൊണ്ട് അയാളുടെ കഴുത്തിലേക്ക് തന്നെ വെച്ചുരച്ചു. ചെറുതായി ചോര പൊടിഞ്ഞപ്പോൾ, അയാളുടെ ചുറ്റും സില്ബന്ധികളെ പോലെ നിന്ന ഗുണ്ടകൾ ഒന്ന് പതറികൊണ്ട് മുന്നോട്ടാഞ്ഞു.

“ഞാൻ ആരാണെന്നു നിനക്കറിയണം അല്ലെ..”
ചെട്ടിയാരുടെ കണ്ണിൽ ഭീതി കണ്ടപ്പോൾ ചാക്കോ മുതലാളി പറഞ്ഞു. “വിശ്വാ, ഇവനെ അങ്ങ് തീർത്താലോ... ”

പെട്ടന്ന് പിന്നിൽ നിന്നും ഒരുത്തൻ

💬 Comments

View all comments