0%

Chapter Title : രാധികോന്മാദം [? ? ? ? ?]

Author : കൊമ്പൻ Read All Parts 4.2K

കത്തിയുമായി വിശ്വന്റെ കയ്യിലേക്ക് നോക്കി വീശി. വിശ്വൻ അത് കണക്ക് കൂട്ടി പെട്ടന്ന് ചെരിഞ്ഞൊന്നു മാറിയെങ്കിലും അവന്റെ കയ്യിൽ കത്തി ചെറുതായൊന്നു കൊണ്ടപ്പോൾ ചോര പൊടിഞ്ഞു. അടുത്ത നിമിഷം തന്റെ കയ്യിലെ കത്തി ചാക്കോ മുതലാളിക്ക് കൈമാറികൊണ്ട് വിശ്വൻ തന്റെ നേരെ കത്തി വീശിയ തടിയന്റെ വലം കൈ പിടിച്ചു പിറകിലേക്ക് അമർത്തി പിടിച്ചു. ഒപ്പമവന്റെ കാരണം നോക്കിയൊന്നു പുകച്ചു, അവൻ ചുരുണ്ടു നിലത്തു വീണു. മറ്റുള്ള ഗുണ്ടകളും ആ നീക്കത്തിൽ ഒന്ന് പേടിച്ചുകൊണ്ട് പിന്നോട്ടാഞ്ഞു. ആ സമയം ചെട്ടിയാരുടെ കഴുത്തിൽ കത്തിയമർത്തികൊണ്ട് ചാക്കോ മുതലാളി പറഞ്ഞു.

“ഇന്നും കൊഞ്ചം നെഞ്ചിലെ ദിൽ ഇരുക്കരവങ്കളെ നീ കൂടെ സെർത്തു നിൽ….ഇവളോ നാളും ഉന്നെ ഏതുവും പണ്ണാമേ ഇരുന്തത് ഉങ്കപ്പ അന്ത പെരിയ മനുഷ്യനെ നിനച്ചു താൻ, ഇനി മേ നീ ഉന്നോടാ വിളയാട്ട് എങ്കിട്ട വെച്ചുകിട്ടാ, അവ്‌ലോധാ…”
കത്തി ചെട്ടിയാരുടെ കയ്യിലേക്ക് തന്നെ കൊടുത്തുകൊണ്ട് ചാക്കോ മുതലാളി നടന്നു. ചെട്ടിയായുടെ ഭാര്യ എല്ലാം കണ്ടു കാണ്ണീരോടെ ഇരുവരെയും കൈകൂപ്പിക്കൊണ്ട് നിന്നു.

“വിശ്വാ വാ പോകാം...”

തിരികെ കാറിലേക്ക് കയറുമ്പോൾ, വിശ്വൻ ഷർട്ടൂരി കയ്യിലെ ചോര ചോര തുടച്ചു.

“കാര്യമായിട്ടുണ്ടോടാ വിശ്വാ...”

“ഇല്ല മുതലാളി, മുറിവൊന്നും കാര്യമില്ല ! പിന്നെ വെള്ള ഷർട്ടല്ലേ എളുപ്പം ചോര അറിയും, വീട്ടിൽ ചെന്നാൽ അനിയനും രാധികയും ഇത് കണ്ടാ വല്ലാതാകും, ഒരു ഷർട്ട് മാത്രം വാങ്ങണം...”

“ടൗണീന്നു വാങ്ങാം, നീ തല്ക്കാലം ഇതിട്.”

ഇരുവരും നാട്ടിലേക്ക് തന്നെ തിരിച്ചു. ചെട്ടിയാരുടെ ശല്യം തല്കാലത്തേക്കിനി ഉണ്ടാകില്ലെന്ന് നിനച്ചു കൊണ്ട് ചാക്കോ മുതലാളി ആശ്വസിച്ചു

💬 Comments

View all comments