0%

Chapter Title : രാഘവായനം 2 [പഴഞ്ചൻ]

Author : pazhanchan Read All Parts 564

വച്ചിരുന്നത് എന്ന് മനസ്സിലാക്കാം... രാഘവ് വിസ്മയിച്ചു പോയി... ഇതെല്ലാം ആരാണ് ഈ താളിയോലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്?... അല്ലെങ്കിൽ ഈ അറിവെല്ലാം ആർക്ക്? ആരു വഴി ലഭിച്ചു?... വീണ്ടും വിശദമായി താളിയോല പരിശോധിച്ചപ്പോൾ ഒരു സിംഹത്തിന്റെ ചിത്രം അവിടെ ഇവിടെയായി കൊടുത്തിരിക്കുന്നത് കണ്ടു... ആ സിംഹത്തിന്റെ അടയാളം ലങ്കയെ ആണ് കുറിക്കുന്നത്... ലങ്കയിലെ രാവണന്റെ കൊട്ടാരത്തിന്റെ കവാടം ഒരു സിംഹത്തിന്റെ വായ തുറന്നിരിക്കുന്ന രൂപത്തിൽ ആണെന്നു കേട്ടിട്ടുണ്ട്... ഓ മൈ ഗോഡ്... ഇപ്പോഴത്തെ ശ്രീലങ്കയുടെ പതാകയിൽ ഉള്ളത് ഒരു സിംഹത്തിന്റെ ചിത്രമാണല്ലോ... രാഘവ് ഉടനേ ലാപ് ടോപ്പിൽ ഗൂഗിൾ സെർച്ചിൽ ശ്രീലങ്കയുടെ പതാകയെടുത്ത് നോക്കി... ഓലയിലെ സിംഹത്തിന്റെ ചിഹ്നവും ഇപ്പോഴത്തെ പതാകയിലെ ചിത്രവും തമ്മിൽ താരതമ്യം നടത്തി... രണ്ടും ഒരച്ചിൽ വാർത്തത് പോലെ... ഒരു നിമിഷം ഐതിഹ്യം എത്? ചരിത്രം ഏത്? എന്ന് തിരിച്ചറിയാനാവാതെ രാഘവ് നിശ്ചലനായി ഇരുന്നു... രാവണന്റെ സാമ്രാജ്യത്തിന്റെ ചിഹ്നമാണ് ശ്രീലങ്കക്കാർ ഇപ്പോഴും പിന്തുടരുന്നത്... ഒടുവിൽ അവനത് തിരിച്ചറിഞ്ഞു... ഐതിഹ്യം എന്നാൽ കെട്ടുകഥയല്ല... വർത്തമാന കാലത്തിന്റെ ചരിത്രമാണ് പിന്നീട് ഐതിഹ്യം എന്ന് അറിയപ്പെടുന്നത്... കൂടാതെ ഈ അറിവ് പകർന്നു തന്ന ആളുടെ വിവരവും അതിൽ നിന്ന് അവൻ കണ്ടുപിടിച്ചു... കയ്യിലിരിക്കുന്ന ഭൂതക്കണ്ണാടിയുടെ സഹായത്തോടെ രാഘവ് ആ പേര് വായിച്ചു... “വിഭീഷണ...” ഒന്നുരണ്ടു വട്ടം തന്റെ നാവിൽ അവൻ ആ പേര് ഉരുവിട്ടു... അതെ... രാവണന്റെ സഹോദരന്റെ പേരാണത്... സീതയെ രാമന് തിരികെ കൊടുക്കുവാൻ രാവണനോട് അപേക്ഷിച്ച രാവണന്റെ ബന്ധുവായ ശത്രു... രാവണ നിഗ്രഹത്തിന് ശേഷം രാമൻ ലങ്കയുടെ അധിപനായി വാഴിച്ചത് വിഭീഷണനെ ആയിരുന്നു... അപ്പോൾ പിന്നീട് ലങ്കാധിപനായ

💬 Comments

View all comments