0%

Chapter Title : രാഘവായനം 2 [പഴഞ്ചൻ]

Author : pazhanchan Read All Parts 564

വിഭീഷണൻ താൻ മനസ്സിലാക്കിയ ചന്ദ്രഹാസത്തിന്റെ ആ രഹസ്യം ആർക്കോ നൽകി... അത് കറങ്ങിത്തിരിഞ്ഞ് തന്റെ കയ്യിലെത്തി... അതെങ്ങിനെ ശ്രീലങ്കയിൽ നിന്ന് കടൽ കടന്ന് ഇവിടെയെത്തി?... വിഭീഷണ രാജാവിന് അത് അന്നേ നശിപ്പിച്ചു കൂടായിരുന്നോ?... ഒരു പക്ഷേ അദ്ദേഹത്തിന് അന്ന് അതിന് കഴിയാത്തതിനാൽ ആയിരിക്കുമോ ഇങ്ങിനെയൊരു താളിയോലയിൽ വിവരം കൈമാറിയത്?... ആ കർമ്മം വേറെയാരാൽ കഴിയും എന്നാണ് അദ്ദേഹം കരുതിയിരുന്നത്?... ചിന്തകൾ കാടു കയറിയപ്പോൾ രാഘവിന്റെ തല പെരുത്തു... എല്ലാം ബാഗിലാക്കിയിട്ട് അവൻ കിടന്നു... തലയ്ക്കുള്ളിൽ നവഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നതു പോലെ തോന്നി അവന്... അതിൽ കറങ്ങിക്കൊണ്ടിരുന്ന ഗ്രഹങ്ങൾ ഓരോന്നായി മറയുന്നതും, അവസാനം ഒരു ഗ്രഹം മാത്രം അവശേഷിക്കുന്നതും അതിനെ ചുറ്റിക്കറങ്ങുന്ന ഒരു ഉപഗ്രഹവും അവൻ കണ്ടു... അത് തന്റെ അടുത്തേക്ക് നീങ്ങി വരുന്നതായി അവനു തോന്നി... അടുത്ത് വരുന്തോറും അതിന്റെ വട്ടം ഒരു ഭാഗത്ത് നിന്ന് കുറഞ്ഞ് കുറഞ്ഞ് തന്റെയടുത്തെത്തിയപ്പോൾ ഒരു ചിരിക്കുന്ന സ്മൈലി പോലെ തോന്നി അവന്... ചന്ദ്രഹാസം... അതിൽ പിടിക്കാനായി കൈ നീട്ടിയതും ഒരു ഭയങ്കര ശബ്ദത്തോടെ അത് പൊട്ടിത്തെറിച്ചു... " സീതേ... " ഉറക്കെ ഉച്ചയെടുത്തു കൊണ്ട് രാഘവ് ഞെട്ടിയുണർന്നു... അവന്റെ മുഖം വെട്ടി വിയർത്തിരുന്നു... അവൻ അടുത്തിരുന്ന കൂജയിൽ നിന്ന് തണുത്ത വെള്ളമെടുത്ത് തന്റെ അണപ്പ് മാറ്റി... വാച്ചിൽ സമയം നോക്കിയപ്പോൾ സമയം 12.30... ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റപ്പോൾ താൻ എന്തോ വിളിച്ചു പറഞ്ഞതായി അവന് തോന്നി... പക്ഷേ എത്ര ശ്രമിച്ചിട്ടും അതെന്താണെന്ന് അവന് ഓർത്തെടുക്കാൻ പറ്റിയില്ല... രാഘവ് മൊബൈലെടുത്ത് ജാനകിയുടെ നമ്പർ ഡയൽ ചെയ്തു... " ഹായ് രാഘവ്... ഇതെന്താ

💬 Comments

View all comments