0%

Chapter Title : രാഘവായനം 2 [പഴഞ്ചൻ]

Author : pazhanchan Read All Parts 564

ഈ സമയത്ത്?... " മറുതലയ്ക്കൽ ഉറക്കച്ചടവോടെയുള്ള ജാനകിയുടെ ശബ്ദം രാഘവ് കേട്ടു... " ഏയ് ചുമ്മാ നിന്റെ ശബ്ദം കേൾക്കണമെന്ന് തോന്നി എനിക്ക്... " രാഘവിന്റെ പ്രേമമൂർന്ന സ്വരം കേട്ടപ്പോൾ ജാനകിയുടെ ഉറക്കം എവിടെയോ പോയി... " പിന്നെ പിന്നെ ചുമ്മാ എന്നെ സുഖിപ്പിക്കാൻ ഒന്നും പറയണ്ടാട്ടോ..." അവനെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ അവൾ പറഞ്ഞു... " നോ നോ... ഐ റിയലി ലവ് യൂ മൈ ഡിയർ ജാനു... " രാഘവിന്റെ ഹൃദയത്തിൽ നിന്നുതിർന്ന ആ വാക്കുകൾ അവളുടെ മനസ്സിൽ മകരമഞ്ഞ് പെയ്യിച്ചു... " ഐ ടൂ ഡിയർ... പിന്നേ എനിക്കൊന്ന്... " ജാനകി അവനെയൊന്ന് കാണണമെന്ന് പറയാൻ തുടങ്ങവേ കോൾ കട്ടായി... അവൾ ഫോൺ കിടക്കയിലിട്ട് നിരാശയോടെ പുതപ്പ് തലവഴി മൂടി... ജാനകിയുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിനൊരു ആശ്വാസം തോന്നിയവന്... അവൾ പറയാൻ തുടങ്ങിയ കാര്യം ഏന്താണെന്ന് അവന് അറിയാമായിരുന്നു... തന്റെ ലക്ഷ്യം നിറവേറ്റാതെ ഇനി അവളെ കാണരുതെന്ന് അവൻ തീരുമാനിച്ചതാണ്... പതിയെ പതിയെ ഉറക്കം അവനെ തേടിയെത്തി... മുത്തശ്ശി പറഞ്ഞതു പോലെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് അവൻ ഒരു ലിസ്റ്റുണ്ടാക്കി... കൂടുതൽ വിവരങ്ങൾ അറിയാൻ അവൻ ചെയ്തത് അവന്റെ സന്തത സഹചാരിയായ ഗൂഗിളിനെ ആശ്രയിക്കുക എന്നതായിരുന്നു... അതിൽ സെർച്ച് ചെയ്തപ്പോൾ അവന് കാര്യങ്ങൾ കുറേക്കൂടി വ്യക്തമായി... ഒരു രാത്രിയുടെ ഏഴാം യാമത്തിൽ താൻ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് അവൻ തയ്യാറാക്കി... 1) ജനക്പൂർ - സീതയുടെ ജന്മ സ്ഥലം – നേരത്തേ ബീഹാറിൽ അയിരുന്ന ഈ സ്ഥലം ഇപ്പോൾ നേപ്പാളിലെ കാഠ്മണ്ഡുവിലാണ്

💬 Comments

View all comments