0%

Chapter Title : രാഘവായനം 2 [പഴഞ്ചൻ]

Author : pazhanchan Read All Parts 272

അന്വേഷിച്ച് എത്തിയത്... ഇവിടന്ന് എങ്ങിനെയാ മണ്ണ് ശേഖരിക്കുന്നേ... ഇവിടെ നിൽക്കാൻ തന്നെ പറ്റുന്നില്ല... രാഘവ് പതിയെ പിടിച്ചു പിടിച്ച് താഴേക്കിറങ്ങി... അവൻ താഴെ കാത്ത് നിന്ന വൃദ്ധന്റെ അരികിലെത്തി... " എനിക്ക് ഏറ്റവും മുകളിൽ നിന്ന് കുറച്ച് പാറപ്പൊടി എടുക്കണം... എപ്പോഴാ ഈ കാറ്റൊന്ന് ശമിക്കുക?... " രാഘവ് നിരാശയോടെ ചോദിച്ചു... അവന്റെ ചോദ്യം കേട്ട് വൃദ്ധന്റെ കണ്ണുകൾ തിളങ്ങി... " കാറ്റ് അടങ്ങും മോനേ... കാത്തിരിക്കുക... " അത് പറഞ്ഞയുടൻ വൃദ്ധൻ തിരികെ നടന്നു... " ഏയ്... അതുവരെ ഞാനെവിടെ ഇരിക്കും... " രാഘവിന്റെ ആ ചോദ്യത്തിന് ഉത്തരമുണ്ടായില്ല... വൃദ്ധൻ കണ്ണിൽ നിന്ന് പോയ് മറഞ്ഞപ്പോൾ രാഘവ് അടുത്ത് കണ്ട ഒരു പാറയുടെ മുകളിൽ ഇരുന്നു... അപ്പോൾ കാറ്റിന്റെ ശക്തി കുറയുന്നത് വരെ കാക്കുക തന്നെ... അവൻ തന്റെ ബാഗിൽ നിന്ന് ലാപ് ടോപ്പെടുത്ത് തന്റെ രാമായണത്തെ കുറിച്ചുള്ള റിസർച്ചുകൾ വായിക്കാൻ തുടങ്ങി... സമയം 7 മണി... കാറ്റിനിപ്പോൾ ശമനമുണ്ട്... എന്നാൽ ആകെ ഇരുട്ട് പരന്നിരിക്കുന്നു അവിടെയെല്ലാം... മൊബൈലിന്റെ വെട്ടത്തിൽ ഒരു ചെറിയ പാറക്കല്ലടുത്ത് വീണ്ടും അവൻ മുകളിലെത്തി... തണുത്ത ഇളം കാറ്റ് അവനെ തട്ടിത്തലോടിപ്പോയി... കമ്പിയുടെ ചുവട്ടിൽ ഇരുന്ന് തന്റെ കയ്യിലെ പാറക്കഷ്ണം കൊണ്ട് താഴെ ഉരക്കാൻ തുടങ്ങി... കുറച്ച് നേരത്തെ ശ്രമഫലമായി ലഭിച്ച കുറച്ച് പാറപ്പൊടി വടിച്ചെടുത്ത് തന്റെ ബാഗിലെ ചെറിയ ഉരുണ്ട ഗ്ലാസ് കുപ്പിയിലേക്ക് ഇട്ടു... അത് ഭദ്രമായി അടച്ച ശേഷം ഉടൻ പാറയിൽ നിന്ന് താഴേക്കിറങ്ങി... എന്നിട്ട് മൊബൈൽ വെളിച്ചത്തിൽ വേഗം താഴേക്ക് നടക്കാൻ ആരംഭിച്ചു... നടത്തത്തിനിടയിൽ പല തവണ കുഴികളിൽ വീണു രാഘവ്... ഒരു കണക്കിന് മലയുടെ താഴെയെത്തിയ രാഘവ് തനിക്ക് വഴി കാണിച്ചു തന്ന വൃദ്ധനെ എമ്പാടും തിരക്കിയെങ്കിലും കണ്ടെത്താനായില്ല... അയാളെ കാണാനാവാത്ത വിഷമത്തോടെ രാഘവ് തിരിച്ച് ഹോസ്റ്റലിലേക്ക് യാത്ര തിരിച്ചു... പോകുന്ന വഴി തന്റെ ലിസ്റ്റിൽ നിന്ന് രാമക്കൽമേട് എന്ന പേര് അവൻ വെട്ടിക്കളഞ്ഞു... അടുത്ത ആഴ്ച ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തിയ രാഘവിന്റെ കഴുത്തിൽ ചെറിയ രുദ്രാക്ഷങ്ങൾ കോർത്ത ഒരു മാല അവന്റെ അച്ഛൻ രഘു കണ്ടു... അവന്റെ താടി വളർന്നിരിക്കുന്നു... ഒരു ബ്ലാക് വിനെക്ക് ബനിയനും അതേ നിറത്തിലുള്ള ഒരു പാന്റും... " എന്താ മോനേ... നിന്റെ ഗെറ്റപ്പ് ഒക്കെ ആകെ മാറിയല്ലോ.. " തന്റെ മകന്റെ വേഷപ്പകർച്ച അടിമുടി നോക്കി കൊണ്ട് രഘു പറഞ്ഞു... " ഞാൻ

💬 Comments

View all comments