Chapter Title : രാഘവായനം 2 [പഴഞ്ചൻ]
ശബരിമല ദർശനത്തിന് പോകേണ് അച്ഛാ... " ഒരു പുഞ്ചിരിയോടെ രാഘവ് പറഞ്ഞു... " അതേതായാലും നന്നായി മോനേ... അയ്യപ്പസാമിയുടെ അനുഗ്രഹം എന്റെ മോന് എപ്പോഴും ഉണ്ടാകും..." അവന്റെ അമ്മ സന്തോഷത്തോടെ പറഞ്ഞു... " അപ്പൊ കെട്ടു നിറയ്ക്കുന്നത് എന്നാ?... " അച്ഛന്റെ ചോദ്യത്തിനു മുന്നിൽ അവനൊന്നു പതറി... രാഘവിന്റെ ഉദ്ദേശം ശബരീപീഠം സന്ദർശിക്കുക എന്നതാണ്... അതിനൊരു മാർഗ്ഗം മാത്രമാണ് ഈ വേഷം... " അത് പിന്നെ അച്ഛാ... ഞാൻ കെടുനിറച്ചും വ്രതം എടുത്തൊന്നുമല്ല പോകുന്നത്... അവിടം വരെ പോകാൻ ഒരാഗ്രഹം... അത്രേയുള്ളൂ... " അവൻ ഒതുക്കത്തിൽ പറഞ്ഞു... " ഉം... നീ ഉദ്ദേശിക്കുന്നത് ഒരു ടൂറാണല്ലേ... എന്താന്ന് വച്ചാൽ ആയിക്കോളൂ... സ്വാമിയേ ശരണമയ്യപ്പാ..." അതു പറഞ്ഞ് രഘു അകത്തേക്ക് കേറിപ്പോയി... അമ്മയുടെ പരിഭവം കേൾക്കാൻ നിൽക്കാതെ രാഘവ് തന്റെ മുറിയിലേക്കും പോയി... അടുത്ത ദിവസം പുലർച്ച തന്നെ തന്റെ ലിസ്റ്റിലെ രണ്ടാമത്തെ സ്ഥലത്തേക്ക് രാഘവ് യാത്ര ആരംഭിച്ചു... എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പമ്പയിലേക്ക് നേരിട്ടുള്ള ബസിലായിരുന്നു യാത്ര... കറുപ്പ് നിറത്തിലുള്ള ഷർട്ടും ബനിയനും അതേ നിറത്തിലുള്ള ഒരു തോർത്തും... രാമക്കൽമേട്ടിലെ പാറപ്പൊടി ഉൾക്കൊള്ളുന്ന ചില്ലു കുപ്പി അടങ്ങുന്ന ഷോൾഡർ ബാഗുമായി രാഘവ് പമ്പയിൽ ബസിറങ്ങി... മണ്ഡല കാലമായതിനാൽ പമ്പ അയ്യപ്പ ഭക്തൻമാരാൽ നിറഞ്ഞിരുന്നു... പണ്ടത്തെ പോലെയല്ല... പമ്പയിലെ വെള്ളത്തിന് നല്ല തെളിമയുണ്ട്... അതിലൊന്ന് മുങ്ങിക്കളിച്ച് ഒരു മസാല ദോശയും അകത്താക്കിക്കൊണ്ട് രാഘവ് ശബരിമല കേറാൻ തുടങ്ങി... നല്ല മനോഹരമായ കാനനപാത... താൻ നടന്നു പോകുന്നത് പ്ലാസ്റ്റിക് നിരോധിത പദ്ധതിയായ 'പുണ്യം പൂങ്കാവനം ' നടപ്പാക്കിയ സ്ഥലത്ത് കൂടി മാത്രമല്ലെന്ന് അവന് മനസ്സിലായി... ഇതൊരു ടൈഗർ റിസർവ് വനം കൂടിയാണ്... കഴിഞ്ഞ മാസം ഒരു കടുവയേയും രണ്ട് കടുവക്കുട്ടികളേയും ഇവിടത്തെ CCTV യിൽ പതിഞ്ഞ വാർത്ത വായിച്ചത് ഓർത്തപ്പോൾ രാഘവിന്റെ മനസ്സൊന്ന് കിടുങ്ങി... ഇതിൽക്കൂടി കുട്ടികളെ കൂട്ടി നടന്നു പോകുന്ന അയ്യപ്പൻമാരെ അവൻ മനസാ വന്ദിച്ചു... അങ്ങിനെ ഓരോന്നാലോചിച്ച് അയ്യപ്പൻമാരുടെ ഒപ്പം അര മണിക്കൂർ മല കേറിയപ്പോൾ ശബരീപീഠം എന്നെഴുതിയ ബോർഡും ഒരു ചെറിയ കോവിലും കണ്ടു... അതാ തന്റെ ലക്ഷ്യസ്ഥാനം എത്തിയിരിക്കുന്നു... അവിടെ ഒരു അയ്യപ്പൻ കാഷായ വസ്ത്രത്തിൽ ഇരിക്കുന്നതു കണ്ടു... ശബരീപീഠത്തിനരികിൽ ഇരിക്കുന്ന അയാളുടെ അടുത്ത് നിന്ന് കുറച്ച് മാറ്റി ഇരുന്ന് രാഘവ് കിതപ്പടക്കി... മല കയറ്റമൊന്നും തനിക്ക് വലിയ വശമില്ലല്ലോ... " സ്വാമീ എവിടന്നാ?... എന്താ
💬 Comments
View all comments