0%

Chapter Title : രാഘവായനം 3 [പഴഞ്ചൻ]

Author : pazhanchan Read All Parts 475

അവളിൽ നിന്ന് ധനുഷ് കോടിയെപ്പറ്റി രാഘവ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി... 1964 വരെ സമൃദ്ധിയുടെയും സമാധാനത്തിന്റെയും നാടായിരുന്നു ധനുഷ്‌കോടി... ഒരു വശത്തു രാവണന്റെ ആസുരഭാവത്തോടെ ബംഗാൾ ഉൾക്കടലും, മറുവശത്തു ശ്രീരാമന്റെ സാത്വികഭാവത്തോടെ ഇന്ത്യൻ മഹാ സമുദ്രവും അതിരിടുന്ന ധനുഷ്‌കോടി... ത്രേതായുഗത്തിൽ, സീതാന്വേഷണത്തിനായി ശ്രീരാമൻ ശ്രീലങ്കയിലേക്ക് തന്റെ വാനരസൈന്യത്തെ നയിക്കുവാനായി, പാലം (സേതു) നിർമ്മിച്ചത് ഇവിടെ നിന്നാണത്രെ... അന്ന് ശ്രീരാമൻ തന്റെ വില്ലിന്റെ(ധനുഷ്) അഗ്രം(കോടി) കൊണ്ട് സേതുനിർമ്മാണം തുടങ്ങേണ്ട സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുത്തു എന്നും, ആ സ്ഥലം പിന്നീട് ധനുഷ് കോടി എന്നറിയപ്പെട്ടു എന്നും ഐതിഹ്യം... ഇവിടെ നിന്നും ശ്രീലങ്കയിലേക്ക് വെറും 23 മൈലുകൾ മാത്രമാണ് ദൂരം... അത്രയും കുറച്ച് അകലത്തിൽ..... രണ്ടു രാജ്യങ്ങൾ.... രണ്ടു ഭരണ രീതികൾ....രണ്ടു സംസ്കൃതികൾ... രണ്ടു സംസ്കാരങ്ങൾ... രണ്ടു ജനതകൾ... നല്ലവഴി ഉപദേശിച്ചു എന്ന ഒറ്റക്കാരണത്താൽ, രാവണൻ ലങ്കയിൽ നിന്നും പുറത്താക്കിയ സഹോദരൻ വിഭീഷണൻ, ശ്രീരാമന്റെ അടുത്തു അഭയം ചോദിച്ചെത്തിയതും ഈ ധനുഷ്‌കോടി തീരത്തു തന്നെ... ഐതിഹ്യങ്ങൾ ഇങ്ങനെ ഒന്നിനു പുറകെ മറ്റൊന്നായി മനസിലേക്കോടിയെത്തുമ്പോൾ, വെറും വിളിപ്പാടകലെയുള്ള ആ മരതകഭൂമിയെ (ലങ്കയെ) ഒന്നു നേരിൽ കാണാൻ രാഘവ് വല്ലാതെ ആശിച്ചു പോയി... പക്ഷെ 1964 ഡിസംബർ-22 നു, മണിക്കൂറിൽ 280km ശക്തിയിൽ വീശിയടിച്ച ആ കൊടുങ്കാറ്റ് ഈ ധനുഷ്കോടിയുടെ തലവര തന്നെ മാറ്റി വരച്ചു... വിവിധ ആരാധനാലയങ്ങളും, റെയിൽവേസ്റ്റേഷനും, പള്ളിക്കൂടങ്ങളും, പോസ്റ്റോഫീസും ഒക്കെ ഉണ്ടായിരുന്ന ഈ സുന്ദരനാട് ഒറ്റ നിമിഷം കൊണ്ട് ഒരു ശ്മശാന ഭൂമിയായി മാറി... ഏഴു മീറ്ററോളം ഉയരത്തിൽ തിരമാലകളുയർത്തി ആ കൊടുങ്കാറ്റ് ആഞ്ഞു വീശിയപ്പോൾ, 115 യാത്രക്കാരുമായി പാമ്പൻ-ധനുഷ്‌കോടി

💬 Comments

View all comments