0%

Chapter Title : രാഘവായനം 3 [പഴഞ്ചൻ]

Author : pazhanchan Read All Parts 478

ഉത്സാഹഭരിതരായി, ഈ വീടുകളിലെ കരുമാടിക്കുട്ടന്മാരായ കുട്ടികൾ ഈ തീരത്തെല്ലാം ഓടിക്കളിച്ചിരുന്നില്ലേ? നേരം വെളുക്കുവോളം കടലിൽ പണിയെടുത്തിരുന്ന, കരിവീട്ടി കടഞ്ഞ മേനിയഴകുള്ള ഇവിടുത്തെ യുവാക്കൾ, തങ്ങളുടെ കാമിനിമാരെ സ്വപ്നം കണ്ടു, സായാഹ്നങ്ങൾ ഈ കടപ്പുറത്തല്ലേ ചിലവഴിച്ചിരിക്കുക? അവരുടെ കാമുകിമാർ അത് കാണാൻ ഓലപ്പഴുതിലൂടെ ഒളിച്ചു നോക്കിയിരുന്നത് ഈ കടലോരത്തല്ലേ?... 1964 ലെ അഭിശപ്തമായ ആ ഒരേയൊരു ദുരന്തദിവസം ഉണ്ടായിരുന്നില്ലെങ്കിൽ? അവരൊയൊക്കെ അല്ലെങ്കിൽ അവരുടെ പിൻതലമുറക്കാരെയെങ്കിലും ഇന്നിവിടെ ഞങ്ങൾക്ക് കാണാനാവുമായിരുന്നില്ലേ? ഉവ്വ്.... തീർച്ചയായും... ആരാധനയുടെ വിവരണത്തിൽ മനം കലങ്ങിയ രാഘവ് തന്റെ മുഖം കൈകളിൽ താങ്ങി ഇരുന്നു... ഇത്തരം ചിന്തകൾ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയതിനാലാകണം, രാഘവിന് ആ മഹാസമുദ്രസംഗമം കൺനിറയെ കണ്ടു ആസ്വദിക്കാനായില്ല... ആരാധന അവനെ കൌതുകത്തോടെ നോക്കി... താൻ പറയുന്ന കാര്യങ്ങൾ ആ ചെറുപ്പക്കാരനിൽ ഉളവാക്കുന്ന വിഷമം ആ പെൺകുട്ടിക്ക് മനസ്സലായി... അവൾ അവനെ സമാധാനിപ്പിക്കുവാനായി തോളിൽ തട്ടി... പെട്ടെന്ന് ആകാശത്തു ഒരു ഇരമ്പം... “അതാ രാവണന്റെ ആ പുഷ്പകവിമാനം…” രാഘവിന്റെ ശബ്ദം അൽപം ഉച്ചത്തിലായിരുന്നു... ആരാധന പേടിച്ചു പോയി... അവൾ ആ ശബ്ദം വന്നയിടത്തേക്ക് മിഴികൾ പായിച്ചു... അങ്ങകലെ പൊട്ടുപോലെ കാണപ്പെടുന്ന ഒരു പേടകം അത് അടുത്തടുത്ത് വരുന്നു.... ആകാംക്ഷയോടെയും അതിലേറെ അത്ഭുതത്തോടെയും അവൾ കണ്ണിമയ്ക്കാതെ നോക്കി... പക്ഷെ, അടുത്തെത്തിയപ്പോൾ ആണ് മനസിലായത് അത് നമ്മുടെ നാവികസേനയുടെ ഹെലികോപ്റ്റർ ആണെന്ന്!... പതിവ് നിരീക്ഷണ പറക്കൽ നടത്തുകയാവാം... “ രാഘവ് നിന്റെ മനസ്സ് എന്തിലോ ഉടക്കിക്കിടക്കുകയാണ്... അതാണ് ഇങ്ങിനെയൊക്കെ തോന്നുന്നത്...” അവനെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു... രാഘവിന്റെ മുഖത്ത് പക്ഷേ ഒരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല... “രാവണൻ

💬 Comments

View all comments