0%

Chapter Title : രാഘവായനം 3 [പഴഞ്ചൻ]

Author : pazhanchan Read All Parts 479

ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴും ആ പുഷ്പക വിമാനം ഈ കടലിനു മുകളിൽ കൂടി പറന്നേനെ ആരാധനാ...” ഉറച്ച ശബ്ദത്തോടെ അവനത് പറഞ്ഞപ്പോൾ അവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കി... “ ആർ യു ബിലീവ് ഇൻ തോസ് കൈൻഡ് ഓഫ് മിസ്റ്ററീസ്?... ” വിസ്മയത്തോടെയുള്ള അവളുടെ ചോദ്യത്തിന് രാഘവ് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു... വാൻ ഒരു കൊച്ചു മുൻമ്പിൽ എത്തി... വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന, വലിയ ഒരു കല്ല് സൂക്ഷിച്ചിരിക്കുന്ന ഒരു ചെറു ഗണപതിക്ഷേത്രമുണ്ട് ഇവിടെ... അനുവദിക്കപ്പെട്ട സമയം കഴിഞ്ഞതും ഡ്രൈവർ ഞങ്ങളെ അന്വേഷിച്ചെത്തി... പിന്നെ, നേരത്തെ പറഞ്ഞ കര-കടൽ യാത്രയിലൂടെ മടക്കം... മടക്കയാത്രയിൽ, വലതു വശത്തായി ഒരു ചെറു ദ്വീപിൽ സ്ഥിതിചെയ്യുന്ന കോദണ്ഡരാമസ്വാമിക്ഷേത്രം കൂടി സന്ദർശിച്ചു ഞങ്ങൾ നേരെ രാമേശ്വരത്തേക്കു മടങ്ങി... 1964 ലെ കൊടുങ്കാറ്റിനെ അതിജീവിച്ചത് ഈ ക്ഷേത്രം മാത്രമായിരുന്നു... യാത്ര തുടങ്ങിയ ബീച്ച് ഏരിയയിലേക്ക് തിരികെ എത്തിയപ്പോൾ സായാഹ്നമായിരുന്നു... വാനിൽ നിന്നിറങ്ങി റോഡിലേക്ക് നടക്കുമ്പോഴായിരുന്നു ആ കാഴ്ച കണ്ടത്... കുറച്ച് കുരങ്ങൻമാർ- ഒരു ഇരുപതെണ്ണമെങ്കിലും ഉണ്ടാവും... റോഡിന്റെ ഇരുവശങ്ങളിലായി ഉള്ള ചെറിയ അരമതിലിൽ കേറി നിലയുറപ്പിക്കുന്നു... എല്ലാ കുരങ്ങൻമാരുടേയും നോട്ടം എത്തുന്നത് ഞങ്ങളിലേക്കാണ്... അല്ല തന്നിലേക്കാണ്... രാഘവിന് ഒരു ഉൾക്കിടിലമുണ്ടായി... രണ്ട് വശത്തും ഒരേ അകലത്തായിരുന്ന കുരങ്ങൻമാർ ഒരു അസാധാരണ കാഴ്ചയായിരുന്നു... രാഘവും ആരാധനയും അങ്ങോട്ട് നടന്നടുക്കേ ഇരുവശത്തുമുള്ള കുരങ്ങൻമാർ തല ചെറുതായി കുനിച്ച് അവനെ നോക്കിക്കൊണ്ട് അവരുടെ കൈകൾ മലർത്തി തലയ്ക്ക് മുകളിലേക്ക് ഉയർത്തി... മറ്റ് സഞ്ചാരികളൊക്കെ ഈ കാഴ്ച കണ്ട് അന്തം വിട്ടു നിന്നു... എല്ലാവരും തങ്ങളുടെ മൊബൈൽ ക്യാമറകൾ ഓണാക്കി

💬 Comments

View all comments