0%

Chapter Title : രാഘവായനം 3 [പഴഞ്ചൻ]

Author : pazhanchan Read All Parts 480

ആ രംഗം പകർത്താൻ ശ്രമിച്ചു... കൂടെ ആരാധനയും... പക്ഷേ അവളുടെ മൊബൈലിൽ ക്യാമറ വർക്ക് ചെയ്യുന്നില്ല... അവൾ വീണ്ടും വീണ്ടും ക്യാമറ പ്രവർത്തിപ്പിക്കാൻ നോക്കിയെങ്കിലും പരാജിതയായി ആ ശ്രമം ഉപേക്ഷിച്ചു... രാഘവ് ആ വാനരൻമാരെ നോക്കി കൈകൾ ഒന്ന് കൂപ്പിയപ്പോൾ ആ നിമിഷം കുരങ്ങൻമാരെല്ലാം നൊടിയിടയിൽ എങ്ങോട്ടോ ഓടിമറഞ്ഞു... അപ്പോൾ തന്നെ ആരാധനയുടെ ക്യാമറ റെഡിയായി... അവൾ ക്യാമറ ഉയർത്തി ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ ആ കുരങ്ങൻമാരുടെ പൊടിപോലും കണ്ടില്ല... അവൾ രാഘവിന്റെ നേരെ നോക്കി... അവളുടെ കണ്ണുകളിൽ വിവരിക്കാനാവാത്ത ഒരു ഭാവം കണ്ടു അവൻ... ‘ഈ ക്യാമറയ്ക്കിതെന്തു പറ്റി നാശം...’ അവരുടെ അടുത്തു നിന്ന ചില സഞ്ചാരികളിൽ നിന്നുകൂടി ആ വാക്കുകൾ കേട്ടപ്പോൾ രാഘവിനെ നോക്കുന്ന അവളുടെ കണ്ണുകളിൽ ചില സംശയങ്ങളുടെ നിഴൽ രാഘവ് കണ്ടു... അവൻ മുന്നോട്ട് നടന്നു... അന്ന് രാത്രി ഭക്ഷണത്തിന് ശേഷം ധനുഷ് കോടിയിലെ അവരുടെ ക്യാമ്പിനടുത്തുള്ള കടൽത്തീരത്ത് വിശ്രമിക്കുകയായിരുന്ന രാഘവിന്റെ അടുത്ത് ആരാധന എത്തി... “ രാഘവ്... “ എന്തൊ ആലോചനയിൽ മുഴുകിയിരുന്ന രാഘവ് പെട്ടെന്ന് ആരാധനയുടെ വിളി കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കി... “ഹായ്... വാ ഇവിടിരിക്ക്... “ രാഘവ് അവളെ അവനരികിൽ ഇരിക്കാൻ ക്ഷണിച്ചു... ആരാധന ഇരുന്ന ശേഷം അവന്റെ മുഖത്തോട്ട് നോക്കി... “ ശരിക്കും ആരാ നീ?... എന്തിനാ ഇവിടെ വന്നത്?...“ അവളുടെ സംശയത്തോടെയുള്ള ചോദ്യത്തിനു നേരെ രാഘവ് ഒരു പുഞ്ചിരി ഉതിർത്തു... “ നിന്നെപ്പോലെ രാമസേതുവിന്റെ രഹസ്യങ്ങൾ അറിയാൻ വന്ന ഒരു ഹിസ്റ്ററി സ്റ്റുഡന്റ്... “ രാഘവിന്റെ ആ ഉത്തരത്തിന് അവളിൽ നിന്ന് സംശയത്തിന്റെ നിഴലുകളെ

💬 Comments

View all comments