0%

Chapter Title : രാഘവായനം 3 [പഴഞ്ചൻ]

Author : pazhanchan Read All Parts 481

മായ്ക്കാൻ സാധിച്ചില്ല എന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് അവന് മനസ്സിലായി... “ നീ നുണ പറയുന്നതായി എനിക്ക് തോന്നുന്നില്ല... പക്ഷേ... “ ആരാധന പകുതിക്ക് വച്ച് അവളുടെ സംഭാഷണം മുറിച്ചപ്പോൾ രാഘവ് അതെന്താണെന്ന് അറിയാനുള്ള ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി... “ പറഞ്ഞോളൂ ആരാധനാ... “ രാഘവ് അതെന്തെന്ന് അറിയാനായി ചോദിച്ചു... “ ഇന്ന് നടന്ന സംഭവം... ആ കുരങ്ങൻമാരെല്ലാം നോക്കിയത് നിന്നെയാണ്... നീ കൈകൂപ്പിയപ്പോൾ ആണ് അവരെല്ലാം തിരികെ പോയത്... “ എന്തോ രഹസ്യം പറയുന്നതു പോലെ ആരാധന അവനോട് പറഞ്ഞു... “ ആരാധനാ... നീ എന്താ ഉദ്ദേശിക്കുന്നതെന്ന് ഒന്ന് തെളിച്ചു പറ...“ കാര്യം മനസ്സിലാവാതെ രാഘവ് ചോദിച്ചു... “ ഏയ് ഒന്നുമില്ല... എനിക്ക് ചുമ്മാ എന്തൊക്കെയോ തോന്നിയതാ... ഞാൻ പോണു... നാളെയാണ് രാമസേതുവിന്റെ റിസർച്ച് തുടങ്ങുന്നത്... നേരത്തേ കിടന്നോ... “ അതു പറഞ്ഞ് അവൾ എഴുന്നേറ്റ് ക്യാമ്പിലേക്ക് നടന്നു... “ ഏയ് അതെന്ത് പരിപാടിയാ... കാര്യം പറഞ്ഞിട്ട് പോകുന്നേ...“ അതു പറഞ്ഞ് രാഘവ് അവളുടെ പുറകേ ചെന്നെങ്കിലും ആരാധനാ ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി... അടുത്ത ദിവസം പുലർച്ചേ തന്നെ ഒരു ടൂറിസ്റ്റു ബോട്ടിൽ 20 പേരടങ്ങുന്ന ഒരു സംഘം റിസർച്ചിനായി കടലിലേക്ക് യാത്ര തിരിച്ചു... അക്കൂട്ടത്തിൽ രാഘവും ആരാധനയും ഉണ്ടായിരുന്നു... കടലിനടിയിൽ ഉപയോഗിക്കുന്നതിനുള്ള ഓക്സിജൻ സിലിണ്ടറുകളും മാസ്കും സ്വിമ്മിങ്ങ് സ്യൂട്ടുമെല്ലാം ആ ബോട്ടിൽ ഉണ്ടായിരുന്നു... തിരകളെ കീറിമുറിച്ചു കൊണ്ട് ധനുഷ് കോടിയിൽ നിന്നും രാമസേതു തുടങ്ങുന്ന ഭാഗത്തായി ബോട്ട് ലൊക്കേറ്റ് ചെയ്തു... റിസർച്ചിന്റെ പ്രൊജക്ട് അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശ പ്രകാരം ആഴം കുറഞ്ഞ സ്ഥലങ്ങൾ

💬 Comments

View all comments