0%

Chapter Title : രാഘവായനം 3 [പഴഞ്ചൻ]

Author : pazhanchan Read All Parts 482

നോക്കി റിസർച്ച് ആരംഭിക്കാൻ പദ്ധതിയിട്ടു... ചില സ്ഥലങ്ങളിൽ ഒരു മീറ്റർ വരെയെ ആഴമുള്ളൂ... അതായത് കടൽ നിരപ്പിൽ ഒരു മനുഷ്യൻ നിന്നാൽ അര വരെയെ വെള്ളം കാണൂ... അത്തരത്തിൽ ആഴം കുറഞ്ഞ ഒരു ഭാഗത്തേക്ക് ആ ബോട്ട് അടുത്തു... വെള്ളത്തിനു അധികം അടിയിലല്ലാതെ നീണ്ടു നിവർന്നു കിടക്കുന്ന ആ പാതയുടെ നിഴൽ കാണാമായിരുന്നു... അഡ്മിനിസ്ട്രേറ്ററുടെ നിർദ്ദേശ പ്രകാരം മണ്ണിന്റേയും കല്ലുകളുടേയും സാമ്പിളുകൾ എടുക്കാനുള്ള ഉപകരണങ്ങളുമായി പതിനഞ്ചോളം പേർ കടലിൽ ഇറങ്ങി... കറുപ്പ് നിറത്തിലുള്ള സ്വിമ്മിങ്ങ് സ്യൂട്ടണിഞ്ഞ് അവർ രാമസേതുവിൽ കാലൂന്നി... ഇപ്പോൾ അവരുടെ നെഞ്ചിനു താഴേക്ക് വെള്ളത്തിനടിയിലാണ്... രാഘവും ആരാധനയും മുഖത്തെ മാസ്ക് ഒന്നുമാറ്റി... പരിപാവനമായ രാമസേതുവിൽ തന്റെ പാദങ്ങൾ അമർന്നപ്പോൾ രാഘവിന്റെ ഉള്ളംകാൽ മുതൽ ഉച്ചിയിലേക്ക് ഒരു പെരുപ്പ് കയറി... സന്തോഷവും ഭക്തിയും നിറഞ്ഞ മനസ്സോടെ ആ മണ്ണിൽ അവൻ മുട്ടുകുത്തി... ആ മണ്ണിൽ തൊട്ട് വന്ദിച്ചു... തന്റെ അടുത്ത് നിന്ന ആരാധനയെ നോക്കിയ രാഘവിന് തന്റേതിന് സമാനമായ ജിജ്ഞാസയുടേയും ഭക്തിയുടേയും പ്രതിഫലനങ്ങൾ അവളുടെ മുഖത്തും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... അവർ രണ്ടുപേരും സംഘത്തിൽ നിന്നും കുറച്ച് മാറി ആ പാതയിലൂടെ നടന്നു... ചരലു പോലെയുള്ള മണ്ണാണ് വെള്ളത്തിനു താഴെ... അവിടെ ഒഴുക്കൊന്നുമില്ലാത്ത പ്രദേശമാണ്... രാഘവ് താഴേക്കിരുന്ന് ആ മണ്ണ് തന്റെ കൈകളിൽ കോരിയെടുത്തു... അത് തന്റെ സ്വിമ്മിംഗ് സ്യൂട്ടിന്റെ തുടയിലെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ ഡപ്പിയെടുത്ത് അതിൽ നിറച്ചു... ദൂരേക്ക് നീണ്ടുകിടക്കുന്ന ആ പാതയിലൂടെ അവനൊന്ന് കണ്ണോടിച്ചു... ഈ പാതയിലൂടെ നേരെ വച്ചു പിടിച്ചാൽ ശ്രീലങ്കയിലേക്കെത്താം... പക്ഷേ അങ്ങിനെ ചിന്തിക്കുന്നത് തന്നെ

💬 Comments

View all comments