Chapter Title : രാഘവായനം 3 [പഴഞ്ചൻ]
അതിനു ശേഷം തന്റെ ഷോൾഡർ ബാഗിൽ നിന്ന് ലാപ് ടോപ്പെടുത്ത് ഇന്റർനെറ്റിൽ നിന്ന് രാമേശ്വരത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചിരിക്കുന്നത് ഒന്ന് വായിച്ചു നോക്കാൻ തുടങ്ങി... തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം... ഉപദ്വീപായ ഇന്ത്യയുടെ മുഖ്യഭൂമിയില്നിവന്നും പാമ്പൻ കനാലിനാൽ വേര്തിമരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതി ചെയ്യുന്നത്... ശ്രീലങ്കയിലെ മന്നാര്‍ ദ്വീപിൽ നിന്നും ഏകദേശം അന്പരത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്... രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പന്‍ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പൻ പാലത്തിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു... ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർത്ഥാടന കേന്ദ്രവുമാണ് രാമേശ്വരം... മാന്നാർ കടലിടുക്കിലാണ് രാമേശ്വരത്തിന്റെ സ്ഥാനം... രാമായണം എന്ന ഇതിഹാസ കാവ്യമനുസരിച്ച്, ലങ്കാപതിയായ രാവണനാല്‍ അപഹരിക്കപ്പെട്ട തന്റെ പത്‌നി സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമൻ ഭാരതത്തിൽ നിന്നും ശ്രീലങ്കയിലേക്ക് പാലം നിര്മിച്ച സ്ഥലമാണിത്... ശ്രീരാമചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം... രാമന്റെ ഈശ്വരൻ വാണരുളുന്ന ദേശം എന്ന അര്ഥിത്തിൽ ഈ പ്രദേശത്തിന് രാമേശ്വരം എന്ന് നാമം... ഐതീഹ്യം പറയുന്നതനുസരിച്ച് ആദികാവ്യമായ രാമായണത്തില്‍ പരാമര്ശി ക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം... ഭാരതത്തിൽ നിന്ന് ലങ്കയിൽ എത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമന്‍ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം… രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമര്ശിനക്കപ്പെടുന്നു... സേതു എന്നാല്‍ പാലം അഥവാ അണ എന്നര്ഥംന... രാമായണത്തിൽ പരാമര്ശി ക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്... അപ്പോഴാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ പ്രദര്ശിടപ്പിച്ചിട്ടുള്ള ആഞ്ജനേയ ക്ഷേത്രത്തെകുറിച്ച് രാഘവ് വായിച്ചത്... രാമസേതു നിര്മാപണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം... ഉടനേ അങ്ങോട്ട് പോകുവാനായി രാഘവ് തന്റെ ലാപ് ടോപ്പ് ഓഫാക്കി മടക്കിയ ശേഷം താഴെ വച്ചിരിക്കുന്ന ഷോൾഡർ ബാഗ് എടുക്കുവാനായി നോക്കി... അതു പക്ഷേ കാണുന്നില്ല... അവന്റെ ഹൃദയം ദ്രുതഗതം മിടിച്ചു... രാമക്കൽമേട്, ശബരീപീഠം, ജടായുപ്പാറ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച മണൽത്തരികൾ നിറച്ച ചില്ലുകുപ്പി അതിനുള്ളിലാണ്... അവൻ പെട്ടെന്നിറങ്ങി മണ്ഡപത്തിനു ചുറ്റും ഓടിപ്പാഞ്ഞു നോക്കി... അവിടെയെങ്ങും അതു കണ്ടില്ല... പെട്ടെന്ന് എന്തോ ചിലക്കുന്ന
💬 Comments
View all comments