Chapter Title : രാഘവായനം 3 [പഴഞ്ചൻ]
പ്രദേശമാണ് രാമേശ്വരം... ഭാരതത്തിൽ നിന്ന് ലങ്കയിൽ എത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമന്‍ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം… രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമര്ശിനക്കപ്പെടുന്നു... സേതു എന്നാല്‍ പാലം അഥവാ അണ എന്നര്ഥംന... രാമായണത്തിൽ പരാമര്ശി ക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്... അപ്പോഴാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ പ്രദര്ശിടപ്പിച്ചിട്ടുള്ള ആഞ്ജനേയ ക്ഷേത്രത്തെകുറിച്ച് രാഘവ് വായിച്ചത്... രാമസേതു നിര്മാപണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം... ഉടനേ അങ്ങോട്ട് പോകുവാനായി രാഘവ് തന്റെ ലാപ് ടോപ്പ് ഓഫാക്കി മടക്കിയ ശേഷം താഴെ വച്ചിരിക്കുന്ന ഷോൾഡർ ബാഗ് എടുക്കുവാനായി നോക്കി... അതു പക്ഷേ കാണുന്നില്ല... അവന്റെ ഹൃദയം ദ്രുതഗതം മിടിച്ചു... രാമക്കൽമേട്, ശബരീപീഠം, ജടായുപ്പാറ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച മണൽത്തരികൾ നിറച്ച ചില്ലുകുപ്പി അതിനുള്ളിലാണ്... അവൻ പെട്ടെന്നിറങ്ങി മണ്ഡപത്തിനു ചുറ്റും ഓടിപ്പാഞ്ഞു നോക്കി... അവിടെയെങ്ങും അതു കണ്ടില്ല... പെട്ടെന്ന് എന്തോ ചിലക്കുന്ന പോലെ ശബ്ദം കേട്ട് രാഘവ് അതെന്താണെന്ന് ശ്രദ്ധിച്ചത്... പർവ്വതത്തിന്റെ കുറച്ച് മുകളിൽ നിന്നാണ് ആ ശബ്ദം വരുന്നതെന്നു കണ്ട് അങ്ങോട്ട് നോക്കവേ ഒരു കുരങ്ങൻ തന്റെ ബാഗുമായി മലയിലേക്ക് പതുക്കെ കേറിപ്പോകുന്നത് അവൻ കണ്ടു... “ ഹേയ്... അതു കൊണ്ടു പോകരുത്... ടാ... ” രാഘവിന്റെ ഉറക്കെയുള്ള ശബ്ദത്തിൽ അരിശവും സങ്കടവും ഉണ്ടായിരുന്നു... കുരങ്ങൻ ആ വിളി കേട്ടപ്പോൾ രാഘവിനെ ഒന്ന് ഇരുത്തി നോക്കിയിട്ട് അടുത്തുണ്ടായിരുന്ന ആൽമരത്തിലേക്ക് ചാടി... രാഘവ് ഒരു നിമിഷം നോക്കി നിന്നു പോയി... കുരങ്ങൻ അക്ഷരാർത്ഥത്തിൽ പറക്കുന്നത് പോലെയാണ് അവനു
💬 Comments
View all comments