0%

Chapter Title : രാഘവായനം 3 [പഴഞ്ചൻ]

Author : pazhanchan Read All Parts 468

തോന്നിയത്... കുറച്ച് ഉയരത്തിലായുള്ള ആൽമരത്തിന്റെ ചില്ലയിലിരിക്കുന്ന കുരങ്ങന്റെ അടുത്ത് ചെന്നപ്പോഴാണ് ആ കുരങ്ങൻ സാധാരണ കുരങ്ങൻമാരിൽ നിന്ന് വ്യത്യസ്തനാണെന്ന് അവന് മനസ്സിലായത്... നല്ല വലിപ്പവും, തടിയും, ഇളം ചുവപ്പ് നിറവുമുള്ള ഒരു കുരങ്ങൻ... ആൽമരത്തിനു താഴെ ചെന്ന് കുരങ്ങന് നേരെ ഒരു കല്ലെടുത്തെറിഞ്ഞു അവൻ... അത് കൃത്യമയി കുരങ്ങന്റെ ദേഹത്ത് തന്നെ കൊണ്ടു... കുരങ്ങന് പക്ഷേ ഒരു കുലുക്കവുമുണ്ടായില്ല... ആ വാനരൻ രാഘവിന്റെ ബാഗ് വെറുതേ അങ്ങോട്ടും ഇങ്ങോട്ടും ആട്ടിക്കൊണ്ടിരുന്നു... “ ഹനുമാൻ സ്വാമിയെ ഓർത്ത്... ദയവു ചെയ്ത് അതെനിക്ക് തരൂ... ” രാഘവ് കൈകൂപ്പി നിന്ന് യാചിച്ചു... താൻ ചെയ്യുന്നത് ഒരു കുരങ്ങൻ എങ്ങിനെ മനസ്സിലാക്കും എന്നൊന്നും അവനപ്പോൾ ചിന്തിച്ചില്ല... ആ ബാഗ് തിരികെ വാങ്ങിയെടുക്കുക എന്നത് മാത്രമായിരുന്നു അവന്റെ ലക്ഷ്യം... ഒന്ന് തലകുമ്പിട്ട് നിവർന്ന രാഘവിന് തന്റെ കൂപ്പുകൈയിലേക്ക് ബാഗ് വന്ന് വീഴുന്നതായി അനുഭവപ്പെട്ടു... അത് അവന്റെ കൈകളിൽ കിടന്നാടി... രാഘവ് കൂപ്പുകൈയ്യോടെ തന്നെ മുകളിലേക്ക് നോക്കി... കുരങ്ങന്റെ രണ്ടു കൈകൾ കൂപ്പുകൈയുടെ രീതിയിൽ വരുന്നത് കണ്ടപ്പോൾ അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് നിറഞ്ഞു... നിറകണ്ണുകളാൽ ആ വാനരന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഉന്തി നിൽക്കുന്ന താടിയിൽ ഒരു പാട് കിടക്കുന്നത് അവ്യക്തമായി അവൻ കണ്ടു... രാഘവ് എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു... അപ്പോൾ ഉറക്കെ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് ആ കുരങ്ങൻ മരത്തിന്റെ മുകളിലേക്ക് ശരവേഗത്തിൽ പാഞ്ഞു കയറി... ആ കുരങ്ങന്റെ അടുത്ത നീക്കമെന്താണെന്ന് ഉദ്വോഗത്തോടെ നോക്കി നിന്ന രാഘവിനെ ഒന്ന് തിരിഞ്ഞു നോക്കിയതിനു ശേഷം കുറച്ചകലെയായി നിൽക്കുന്ന പേരറിയാത്ത വൻമരത്തിലേക്ക് ആ വാനരൻ ചാടി...

💬 Comments

View all comments