Chapter Title : രാഘവായനം 3 [പഴഞ്ചൻ]
നേരത്തേ പറഞ്ഞതു പോലെ പറന്നു എന്ന് പറയുന്നതായിരിക്കും ശരി... അൻപത് മീറ്ററോളം അകലെയായി നിൽക്കുന്ന ആ വൻമരത്തിലേക്ക് ഒറ്റക്കുതിപ്പിൽ പറന്ന ആ വാനരൻ ആ വൃക്ഷത്തിന്റെ ശിഖിരങ്ങളിലേക്കൊളിച്ചു... ‘ഹനു’ (താടി) മുറിഞ്ഞവൻ ഹനുമാൻ... ആ വാക്കുകൾ ഉരുവിട്ടപ്പോൾ അറിയാതെ അവന്റെ ഹൃദയം ഭക്തി കൊണ്ടും, കണ്ണുകൾ സന്തോഷം കൊണ്ടും നിറഞ്ഞു... ആ വൻമരത്തെ നോക്കി ഒന്നുകൂടി വണങ്ങിയ ശേഷം രാഘവ് ആ മലയിൽ നിന്ന് താഴേക്കിറങ്ങി... അവിടെ നിന്ന് ആജ്ഞനേയ ക്ഷേത്രത്തിലെത്തിയ രാഘവ് അവിടത്തെ പ്രധാന പ്രതിഷ്ഠയായ ഹനുമാൻ സ്വാമിയെ തൊഴുതു... അതിനു ശേഷം അവിടെ ഒരു വലിയ പാത്രത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലിലേക്ക് അവൻ നോക്കി... അത്ഭുതം തന്നെ... തനിക്ക് രാമേശ്വരത്ത് നിന്ന് വേണ്ടത് ഈ കല്ലിൽ നിന്നുള്ള പൊടിയാണ്... അല്ലെങ്കിൽ അതിന്റെ ഒരു കഷ്ണമാണ്... ഇത് കിട്ടിക്കഴിഞ്ഞാൽ പൊടിച്ചെടുക്കാം... പക്ഷേ ഇത് അപഹരിക്കുവാൻ കഴിയില്ല... അതിനിനി ഒരു വഴിയേ ഉള്ളൂ... ഇപ്പോൾ സമുദ്രത്തിനടിയിലായി നിലകൊള്ളുന്ന രാമസേതുവിനെ കുറിച്ച് റിസർച്ച് നടത്തുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച്(ICHR)-ന്റെ ഗ്രൂപ്പിൽ കയറിപ്പറ്റണം... തന്റെ യാത്ര ഇപ്പോൾ അവരുടെ അടുത്തേക്കാണ്... രാമസേതു മനുഷ്യ നിർമ്മിതമാണെന്ന് ഒരു കൂട്ടം ആളുകൾ വാദിക്കുന്നുണ്ട്... ഇത് പരിശോധിക്കാനായി സമുദ്രത്തിനടിയിൽ പര്യവേഷണം നടത്താൻ ഒരുങ്ങുകയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ (ICHR)... ഇതുവരെ സമുദ്രത്തിനടിയിൽ നടത്തിയ ഗവേഷണങ്ങൾ പ്രകാരം രാമസേതുവെന്നും ആദം ബ്രിഡ്‌ജെന്നും അറിയപ്പെടുന്ന പാത സംബന്ധിച്ച് വ്യക്തമായ വിവരങ്ങളല്ല നൽകുന്നതെന്ന് ICHR അഭിപ്രായപ്പെടുന്നു... സുഹൃത്ത് ഗോകുലിന്റെ സഹായത്തോടെ അവന്റെ ശ്രീലങ്കയിലുള്ള അങ്കിൾ ശിവദാസൻ വഴിയാണ് തനിക്ക്
💬 Comments
View all comments