0%

Chapter Title : രാഘവായനം 3 [പഴഞ്ചൻ]

Author : pazhanchan Read All Parts 470

അവരുടെ സംഘത്തോടൊപ്പം നിൽക്കാൻ അവസരം ലഭിച്ചിരിക്കുന്നത്... ശ്രീലങ്കയിലെ ഇന്ത്യൻ എംബസിയിലാണ് അവന്റെ അങ്കിൾ ജോലി ചെയ്യുന്നത്... ICHR ഹിസ്റ്ററി ഡിപ്പാർട്ടുമെന്റുമായി അദ്ദേഹത്തിനുള്ള പിടിപാടാണ് രാഘവ് ഗോകുലിലൂടെ പ്രയോജനപ്പെടുത്തിയത്... പിന്നെ താനൊരു ഹിസ്റ്ററി സ്റ്റുഡന്റാണെന്നതും ഒരു പ്ലസ് പോയിന്റാണ്... ഗോകുലിനോട് താൻ കുറച്ച് അകലം കാണിച്ചിട്ടുണ്ടെങ്കിലും അവനത് തന്നോട് ഇതുവരെ കാണിച്ചിട്ടില്ലെന്ന് രാഘവോർത്തു... ധനുഷ് കോടിയിലേക്ക് പോകുന്ന വഴിയെല്ലാം രാഘവ് തന്റെ ലാപ്ടോപിൽ സ്ഥലകാല വിവരങ്ങളെ ചികഞ്ഞു കീറി പരിശോധിച്ചു... സേതുബന്ധനത്തിനായി രാമൻ വരുണദേവനെ പ്രാർത്ഥിച്ചപ്പോൾ സാഗരം രണ്ടായി പകുത്ത് ലങ്കയിലേക്ക് വഴിമാറിയെന്നാണ് രാമായണ ഭാഷ്യം... പക്ഷേ ഇപ്പോഴത്തെ പഠനം തെളിയിക്കുന്നത് ഈ ഭാഗത്ത് കടലിന് ആഴം കുറവായിരുന്നുവെന്നാണ്... കൂടാതെ അമേരിക്കക്കാർ ഈ 2017-ൽ രാമസേതു മനഷ്യനിർമ്മിതമാണെന്ന് പറയുമ്പോൾ നമ്മൾ അത് ശരിവയ്ക്കുന്നു... അമേരിക്കക്കാർ വന്ന് പറഞ്ഞിട്ട് വേണം ചിലർക്ക് അതൊക്കെ മനസ്സിലാവാൻ... എന്തു പറയാൻ, സ്വന്തം നാടിനെക്കുറിച്ച് അറിയില്ലെങ്കിൽ മറുനാട്ടുകാരെ ആശ്രയിച്ചല്ലേ പറ്റൂ... ഹും... അവരുടെ പഠനം അനുസരിച്ച് ഈ പാലം ഉണ്ടാക്കിയിരിക്കുന്നത്, കടൽത്തിട്ടയുടെ മുകളിൽ കല്ല്- അതിനു മുകളിൽ മരത്തടികൾ... അങ്ങിനെ അടുക്കുകളായി എന്നാണ്... ഈ കല്ലുകളിൽ ചുണ്ണാമ്പിന്റെ അംശം ഉള്ളതായി നേരത്തേ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്... രാമേശ്വരത്ത് നിന്നും റിസർച്ച് സെന്ററിന്റെ ആസ്ഥാനമായ ധനുഷ് കോടിയിലേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോൾ രാഘവിന്റെ മനസ്സിൽ ആ പ്രദേശത്തിന് തന്റെ കഥയിലുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു... ഐതീഹ്യ പ്രകാരം രാമന്റെ സീതാന്വേഷണം വന്ന് നിൽക്കുന്നത് ഇവിടെയാണ്... പക്ഷി ശ്രേക്ഷ്ഠനായ സമ്പാതി തന്റെ ദീർഘ വീക്ഷണത്താൽ സീത ലങ്കയിൽ ഉണ്ടെന്ന് കണ്ടുപിടിച്ചു എന്നാണ് പറയുന്നത്... അത് അത്ര വിശ്വാസ യോഗ്യമായി രാഘവിന്

💬 Comments

View all comments