Chapter Title : രാഘവായനം 3 [പഴഞ്ചൻ]
തോന്നിയില്ല... ധനുഷ് കോടിയിൽ നിന്ന് 30കിലോ മീറ്റർ ദൂരമുണ്ട് ശ്രീലങ്കയിലേക്ക്... അതെങ്ങിനെ ഒരു പക്ഷിക്ക് കാണാനാകും... പക്ഷേ അങ്ങിനെയൊരു അറിവ് ആ പക്ഷിക്ക് കിട്ടിയാൽ അതെങ്ങിനെ മനുഷ്യനായ രാമനോട് അറിയിച്ചു എന്നതിൽ വിസ്മയപ്പെടാനുള്ള കാര്യമില്ല... അതിനു കാരണം ചൈനീസ് സഞ്ചാരിയായ ഹുയാൻസാങ്ങിന്റെ ഒരു ലേഖനമായിരുന്നു... അദ്ദേഹത്തിന്റെ ലോകസഞ്ചാരത്തിനെ പറ്റി പറയുന്ന പുസ്തകത്തിൽ പുരാതന ഭാരതത്തിൽ അദ്ദേഹം സന്ദർശനത്തിനായി വന്നപ്പോൾ നളന്ദ, തക്ഷശില സർവ്വകലാശാലകളിൽ പക്ഷികളോട് സംസാരിക്കുന്ന പണ്ഡിതൻമാരെ അദ്ദേഹം കണ്ടു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്... എത്രയോ സംശയങ്ങൾ ദൂരീകരിക്കാൻ കിടക്കുന്നു... എന്തൊക്കെ സംശയനിവാരണം നടത്തിയാലും രഹസ്യങ്ങൾ കൂടിക്കൂടി വരുന്ന പോലെ അവനു തോന്നി... എല്ലാം തന്റെ തോന്നലുകൾ മാത്രമാണോ?... കാലം അതെല്ലാം തന്റെ വെറും തോന്നലുകളല്ല എന്നാണു തെളിയിക്കുന്നത്... ഈ ‘ചന്ദ്രഹാസം’ ഒരു അപാരസംഭവം തന്നെ... രാവണൻ ഇതെങ്ങിനെ കൈക്കലാക്കി... ശിവൻ ജീവിച്ചിരുന്നത് കൈലാസത്തിലാണ്... കെ.ആർ.രാമചന്ദ്രന്റെ ‘ഉത്തർഖണ്ഡിലൂടെ ഒരു യാത്ര’ എന്ന പുസ്തകത്തിൽ നിന്നാണ് കൈലാസത്തെ കുറിച്ചുള്ള വിവരങ്ങൾ രാഘവ് മനസ്സിലാക്കുന്നത്... ശിവൻ വസിക്കുന്നത് കൈലാസത്തിലാണെന്ന് പണ്ടൊക്കെ മുത്തശ്ശി പറഞ്ഞ് കേട്ടിരുന്നുവെങ്കിലും അതൊക്കെ ഒരു കഥയായി മാത്രമേ ഞാൻ കരുതിയിരുന്നുള്ളൂ... പക്ഷേ ആ പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴാണ് കൈലാസം എന്നത് നേപ്പാളിലെ ഒരു പർവ്വതം ആണെന്ന് അറിയുന്നത്... ഇന്റർനെറ്റിൽ maps.google.com സൈറ്റിൽ കേറി സെർച്ച് ബോക്സിൽ Mount kailas എന്നോ kangrinboqe Peak എന്നോ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ കൈലാസ പർവ്വതത്തിന്റെ മുകളിൽ നിന്നുള്ള ദൃശ്യം നമുക്ക് കാണാൻ കഴിയും... അതിനു താഴെയായി നീണ്ടു പരന്നു കിടക്കുന്ന മാനസസരോവർ തടാകവും കാണാം... തന്റെ അഭിപ്രായത്തിൽ ശിവൻ എന്നത്
💬 Comments
View all comments