0%

Chapter Title : രാഘവായനം 3 [പഴഞ്ചൻ]

Author : pazhanchan Read All Parts 484

‘2’ എന്നെഴുതുന്ന ആകൃതിയിലാണ്... അടുത്തത് മുകളിൽ നിന്ന് താഴേക്ക് ഒരു നേർരേഖ... അവസാനത്തേത്ത് മലയാള അക്ഷരം ‘ഴ’ പോലെയും അവന് തോന്നി... ഒരു മിനിറ്റ് കണ്ണടച്ച് അതെന്തായിരിക്കും എന്നവൻ ചിന്തിച്ചു... അതിന്റെ ഉത്തരം മനസ്സിൽ തെളിഞ്ഞപ്പോൾ അവൻ കണ്ണുകൾ മിന്നിത്തുറന്നു... അധികസമയം ഇവിടെ നിൽക്കാൻ പറ്റില്ല... സംഘത്തിലുള്ളവർ ഇപ്പോൾ തങ്ങളെ തിരക്കാൻ തുടങ്ങം... രാഘവ് പോക്കറ്റിൽ നിന്ന് ചെറിയ ചുറ്റികയെടുത്ത് അക്ഷരങ്ങൾ കണ്ട ആ പാറയുടെ ഒരു ചെറിയ കഷ്ണം പൊട്ടിച്ചെടുക്കാൻ തുടങ്ങി... അത് പൊടിഞ്ഞു താഴെ വീഴാൻ അവന് അധികം ബലം പ്രയോഗിക്കേണ്ടി വന്നില്ല... ആ വരകൾക്ക് ഒരു പോറൽ പോലും സംഭവിച്ചില്ല... അവന്റെ ചില്ലുകുപ്പിയിലേക്ക് അവന് വേണ്ടതായ അവസാനത്തെ മണൽത്തരി... അതാണ് ഇപ്പോൾ അവൻ സ്വന്തമാക്കിയത്... താഴെ മണ്ണിൽ വീണ ആ പാറക്കഷ്ണം അവനെടുത്ത് പോക്കറ്റിൽ നിക്ഷേപിച്ചു... അതെന്തിനാണെന്ന് സംശയത്തോടെ ചോദിച്ച ആരാധനയോട് പറയാം എന്നാംഗ്യം കാണിച്ച് മുകളിലേക്ക് പോകാമെന്ന് രാഘവ് സിഗ്നൽ കൊടുത്തു... അവർ രണ്ടു പേരും പതിയെ ജലനിരപ്പിലെത്തി... ജലപ്പരപ്പിനു മുകളിലേക്കെത്തിയ അവർ കണ്ടത് തങ്ങളെ ഉറ്റുനോക്കിക്കൊണ്ട് നിൽക്കുന്ന സംഘത്തെയാണ്... “ നിങ്ങൾ ഇവിടെ പിക്നിക്കിനു വന്നതാണോ കുട്ടികളേ...? “ അവരെ പുച്ഛത്തോടെ നോക്കിക്കൊണ്ട് പ്രായമായ പ്രൊജക്ട് അഡ്മിനിസ്ട്രേറ്റർ ചോദിച്ചു... “ ക്ഷമിക്കണം... അടക്കാനാവാത്ത ആകാംക്ഷ കൊണ്ട് ഒന്ന് താഴേക്ക് പോയതാണ്... “ രാഘവ് ചമ്മലോടെ പറഞ്ഞു... “ കുട്ടീ നീയും... “ ആരാധന കൂടി രാഘവിന്റെ കൂടെപ്പോയെന്ന് അറിഞ്ഞപ്പോൾ അയാൾക്ക് ദേഷ്യം വന്നു... “ഉം പോകാം... ഇനി വൈകിട്ട് വരാം... ” അത്രയും പറഞ്ഞ് എല്ലാവരേയും പാക്കപ്പ് ചെയ്ത് ബോട്ട്

💬 Comments

View all comments