0%

Chapter Title : രാഘവായനം 4 [അവസാന ഭാഗം]

Author : pazhanchan Read All Parts 248

ഫൈബറിന്റെ അമ്പുകളും ഒരു ആയുധം എന്ന കണക്കാണ് അവൻ എടുത്തത്... നല്ല സെക്യൂരിറ്റിയുള്ള ആ ദേശീയോദ്യാനത്തിലെ എൻട്രൻസിൽ തന്നെ മെറ്റൽ ഡിറ്റക്ടർ ഉള്ളതിനാലാണ് രാഘവ് മെറ്റൽ റോഡ്സിനു പകരം ഫൈബർ റോഡ്സ് കൂടെ കരുതിയത്... ഇതൊക്കെയായി ഹോട്ടലിനു താഴെയെത്തിയപ്പോൾ ഹോട്ടലുകാർ ഏർപ്പാടാക്കിയ ഗൈഡ് അവിടെ രാഘവിനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു... “ വണക്കം സാർ... നാൻ മാരൻ... ഉങ്കൾ ഗൈഡ്... ” ഒരു നാൽപത് വയസ്സ് പ്രായം വരുന്ന ഒരാൾ ആയിരുന്നു ഗൈഡായി വന്നത്... അധികം പൊക്കമില്ലാത്ത അയാളെ ആകെ മൊത്തം രാഘവ് നോക്കി... നിറഞ്ഞ ചിരിയുമായി നിൽക്കുന്ന അയാളുടെ മീശയില്ലാത്ത മുഖത്ത് ഒരു തരം പ്രസരിപ്പുള്ള ഭാവം ആയിരുന്നു... തമിഴ് രാഘവിന് അത്യാവശ്യം അറിയാമായിരുന്നു... “ അപ്പൊ നീങ്ക താൻ എന്നുടെ ഗൈഡ്... ഒകെ... പോലാം... ” അതു പറഞ്ഞ് ഗൈഡിന് മുന്നോട്ട് നടക്കാനുള്ള അനുമതി രാഘവ് കൊടുത്തു... “ സാർ പെയ്ന്റിസ്റ്റാ... അതു കൊടുങ്കോ സാർ... നാൻ ഏറ്റെലാം... ” രാഘവിന്റെ തോഴിൽ നെഞ്ചിനു കുറുകെ കിടക്കുന്ന വള്ളി നോക്കിക്കൊണ്ട് അയാൾ പറഞ്ഞു... “ പർവായില്ലേ... നീങ്ക മുന്നാടി പോങ്ക... ” രാഘവ് ആ സഹായം നിരസിച്ചു... മാരൻ മുന്നേ നടന്നു... അയാൾ സിഗരിയ റോക്കിലേക്ക് പോകുന്ന വഴി അതിന്റെ ചരിത്രങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു... അതിൽ നിന്ന് രാഘവ് സിഗരിയ റോക്കിന്റെ ആധുനിക കഥകൾ അറിയുകയായിരുന്നു... പുരാതന പട്ടണമായ സിഗിരിയ 1982 തൊട്ട്‌ യുണെസ്കൊ (UNESCO)-വിന്റെ ലോക സംസ്കാര-പൈതൃക ആസ്ഥാനങ്ങളിലൊന്നാണ്‌... സിഗിരിയ എന്നു വിളിക്കുന്ന ഈ സ്ഥലത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഈ പാറയ്ക്ക് 200 മീറ്ററിലേറെ ഉയരമുണ്ട്... ശ്രീലങ്കന്‍ ചരിത്രത്തിൽ നല്ലൊരു സ്ഥാനമുണ്ട് ഈ പാറയ്ക്ക്... ഇവിടെ ചരിത്രം ഉണര്‍ന്നു തന്നെ ഇരിക്കുന്നു എന്നു വേണം പറയാന്‍… എത്രയോ വർഷങ്ങൾക്കു മുൻപ് അസുര വംശത്തിന്റെ രാജാവായ രാവണന്റെ കൊട്ടാരം ഉണ്ടായിരുന്ന സ്ഥലമാണ് ഇത്... കാലങ്ങൾ കടന്നു പോയപ്പോൾ... പിന്നീട് ബി.സി. 3-ആം ആണ്ടില്‍ സിഗിരിയ പാറയിൽ  സന്യാസി മഠമായിരുന്നു ഉണ്ടായിരുന്നത്... പാലി ഭാഷയിലുള്ള മഹാവംശ എന്ന ചരിത്രാഖ്യായികയില്‍ ശ്രീലങ്ക ഭരിച്ചിരുന്ന രാജാക്കന്‍മാരെപ്പറ്റിയും ഈ സിഗിരിയ നഗരത്തെകുറിച്ചും

💬 Comments

View all comments