Chapter Title : രാഘവായനം 4 [അവസാന ഭാഗം]
ചേർന്ന് തന്നെ ചന്ദ്രഹാസവും സൂക്ഷിച്ചു വച്ചിരിക്കുന്നതെന്നും ഓലയിൽ ആലേഖനം ചെയ്തിട്ടുണ്ട്... രാവണന്റെ തലമുറക്കാർ ആണ് അതിന് രക്ഷ നൽകുന്നതെന്നാണ് ഓലയിൽ പറയുന്നത്... പക്ഷേ അതെങ്ങിനെ സാധ്യമാകും... ഇതിപ്പോൾ ഒരു ദേശീയോദ്യാനമാണ്... അവിടെയെങ്ങിനെ പുരാതനമായ ആളുകൾ ജീവിക്കും... സിഗരിയ റോക്കിലേക്ക് വാക്ക് വേയിലൂടെ പോകുന്ന സഞ്ചാരികളെ രാഘവ് നോക്കിനിന്നു... ഈശ്വരാ ആ സ്ഥലം ഞാൻ എങ്ങിനെ കണ്ടുപിടിക്കും?... രാവണ തലമുറക്കാരെ എങ്ങിനെ കണ്ടുപിടിക്കും?... ഏതുതരം ആളുകളുമായാണ് എനിക്ക് ഏറ്റുമുട്ടേണ്ടി വരിക?... പല ചോദ്യങ്ങൾ അവന്റെ മനസ്സിൽ ഉയർന്നുവന്നു... ഏതായാലും പോവുക തന്നെ... ഇന്ന് ആ സ്ഥലം അന്വേഷിച്ച് കണ്ടുപിടിച്ചേ മതിയാകൂ... നാളെയാണ് ചന്ദ്രഗ്രഹണം... ഓലയിൽ പറയുന്നതനുസരിച്ച് ചന്ദ്രന്റെ നിറം അർദ്ധാകൃതിയിൽ ചുവപ്പാകുന്ന നിമിഷം ചന്ദ്രഹാസത്തിന്റെ ശക്തി ആവേശിപ്പിച്ചു വച്ചിരിക്കുന്ന ആയുധത്തിനാൽ രാവണതലമുറയിൽ പെട്ടവരുടെ ചോര രാവണന്റെ അസ്ഥിയിൽ ഇറ്റിക്കുന്ന പക്ഷം രാവണ ഉയിർത്തെഴുന്നേൽപ്പ് നടക്കും... അതിനേക്കാൾ മുന്നേ തന്റെ കയ്യിലുള്ള രാമസാന്നിദ്ധ്യങ്ങളിൽ നിന്ന് ശേഖരിച്ച മണൽത്തരികൾ ആ ചന്ദ്രഹാസത്തിന്റെ ശക്തി ഉൾക്കൊള്ളുന്ന ആയുധത്തിൽ വീഴ്ത്തിയാൽ തന്റെ ലക്ഷ്യം നിറവേറും... അല്ലെങ്കിൽ?... ഹോ... ഒരു നെഗറ്റീവ് ചിന്തയ്ക്ക് ഇവിടെ സ്ഥാനമില്ല എന്നവൻ മനസ്സിലാക്കി... അനേക കാതം താണ്ടി താനിവിടെ വന്നത് തോറ്റു പിൻമാറാനല്ല... അത് താൻ നടത്തുക തന്നെ ചെയ്യും... മുത്തശ്ശിയുടെ ആഗ്രഹം സഫലീകരിക്കും... നിശ്ചയ ദാർഢ്യത്തോടെ രാഘവ് ഒരുക്കങ്ങൾ തുടങ്ങി... ഉച്ചഭക്ഷണത്തിനു ശേഷം മുറിയിൽ പോയി തനിക്കാവശ്യമായ സാധനങ്ങൾ എടുത്ത് അവൻ തയ്യാറായി... സ്കൈബ്ലൂ ടീഷർട്ട്... ഡാർക് ബ്ലൂ ജീൻസ്... ഒരു വൈറ്റ് ബൂട്ട്... എന്നിവയായിരുന്നു അവന്റെ വസ്ത്രധാരണം... പെയിന്റ് ചെയ്യുന്ന ആളുകൾ പെയ്ന്റിങ്ങ് പേപ്പർ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു മീറ്റർ വീതിയും 10 സെന്റിമീറ്റർ വ്യാസവുമുള്ള ഒരു പ്ലാസ്റ്റിക് പൈപ്പ് അവൻ തോളിൽ തൂക്കിയിരുന്നു...
അതിലുണ്ടായിരുന്നത് സിഗരിയ റോക്കിന്റെ ഒരു ചെറിയ മാപ്പും, തന്റെ കൃത്യത്തിനാവശ്യമായ ചില്ലുകുപ്പിയും, കട്ടികൂടിയ എന്നാൽ വണ്ണം കുറഞ്ഞ കുറച്ച് ഫൈബർ റോഡ്സും ആയിരുന്നു... ഒരുപക്ഷേ ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ ഉപയോഗിക്കാനായിട്ടാണ് അവൻ ആ ഫൈബർ റോഡ്സ് കരുതിയിരുന്നത്... 5 നിമിഷം കൊണ്ട് നിർമ്മിക്കാവുന്ന ഒരു ഫൈബർ വില്ലും, അറ്റം കുന്തമുനയോളം മൂർച്ചയുള്ള പത്തോളം
💬 Comments
View all comments