Chapter Title : രാഘവായനം 4 [അവസാന ഭാഗം]
രാവണന്റെ രാജ്യത്ത്... ആ ഓർമ്മ പോലും അവന്റെ രോമങ്ങളെ എഴുന്നു നിർത്തി... ഇന്ന് 29... ഇനി രണ്ട് ദിനം കൂടി... അവൻ തന്റെ ബാഗിൽ നിന്ന് ചില്ലുകുപ്പി എടുത്ത് നോക്കി... ഈശ്വരാ കാത്തോളണേ... പ്രാർത്ഥനയോടെ അവൻ കിടന്നുറങ്ങി... 30.01.2018 - രാഘവ് അതിരാവിലെ എണീറ്റ് പ്രഭാത കൃത്യങ്ങൾ നടത്തി, കുളിച്ച് കാർ വരുന്നത് കാത്തു നിന്നു... പ്രഭാതഭക്ഷണം കഴിഞ്ഞതും 8 മണിയോടെ രാഘവിന് പോകാനുള്ള കാറെത്തി... സൂക്ഷിച്ചു പോകണം എന്ന നിർദ്ദേശത്തോടെ ശിവദാസൻ അവനെ പറഞ്ഞയച്ചു... ആ കാറിലിരുന്ന് രാവണകൊട്ടാരത്തിലേക്ക് പോകവേ രാഘവ് തന്റെ ലാപ് ടോപ്പിൽ ലങ്കയുടെ വിവരണങ്ങൾ വായിച്ചു നോക്കി... സിഗിരിയ റോക്ക് - ലങ്ക എന്ന രാവണന്റെ സ്വര്‍ണ നഗരി, ചരിത്രവും പഴയ സംസ്കാരവും ഉറങ്ങുന്ന സിഗിരിയ... കൊളംബോയിൽ നിന്നു ഏതാണ്ട് 150 കി.മി അകലെയുള്ള സിഗിരിയ എന്ന സ്ഥലത്തേക്ക് 4 മണിക്കൂർ കാർ യാത്ര കൊണ്ട് എത്തിച്ചേരാം... സിഗിരിയയിലെ സിഗിരിയ റോക്കിന് സമീപമുള്ള തനിക്ക് ഏർപ്പാട് ചെയ്തിരിക്കുന്ന സിഗരിയ ഹോട്ടലിൽ എത്തിയപ്പോൾ തന്നെ ഹോട്ടൽ അധികൃതർ സിലോൺ ചായയുമായി വരവേറ്റു... പാല്‍ ചായയല്ല, കട്ടന്‍... കൂടെ ഒരു കഷ്ണം ശര്‍ക്കരയുമുണ്ട്... പണ്ട് ഈ വിധമുള്ള ചായ കുടിക്കല്‍ നമ്മുടെ നാട്ടിലും പതിവുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്... എന്നാല്‍ രാഘവ് ഈ രീതി കാണുന്നതും ഇതു പോലെ ചായ കുടിക്കുന്നതും ആദ്യമായാണ്... ശര്‍ക്കര കടിച്ചു ചൂടു കട്ടന്‍ മോന്തി ഞാന്‍ ചുറ്റും നോക്കി... പ്രകൃതിയെ അധികം വേദനിപ്പിക്കാതെ ഒരു ഗ്രാമത്തിന്റെ മാതൃകയിൽ ഉണ്ടാക്കിയതാണ് ഈ ഹോട്ടൽ... ഒരു വശത്ത് സിഗിരിയ പാറ തല ഉയര്‍ത്തി നില്‍ക്കുന്നത് കാണാം...
തന്റെ താടിയിൽ തടവിക്കൊണ്ട് തല ഉയർത്തി നിൽക്കുന്ന രാവണന്റെ താവളത്തെ നോക്കി രാഘവ് നിന്നു... ഇവിടെയാണ് താൻ രാവണനെ അടക്കം ചെയ്തിരിക്കുന്ന ഇടം കണ്ടു പിടിക്കേണ്ടത്... ഹോട്ടലിന്റെ രണ്ടാമത്തെ നിലയിലാണ് രാഘവിന്റെ മുറി... അവിടന്ന് നോക്കിയാൽ പാറക്കെട്ട് കാണാം... രാഘവ് ബാഗിൽ നിന്ന് പട്ടിൽ പൊതിഞ്ഞിരുന്ന രണ്ടാമത്തെ താളിയോല എടുത്ത് സൂക്ഷ്മമായി വായിച്ചു... ഈ പാറക്കെട്ടിലെ ഏതോ ഒരു ഗുഹയിലെ കല്ലറയിലാണ് രാവണദേഹം അടക്കം ചെയ്തിരിക്കുന്നതെന്നും, അതിനോട്
💬 Comments
View all comments