0%

Chapter Title : രാഘവായനം 4 [അവസാന ഭാഗം]

Author : pazhanchan Read All Parts 244

ഉണ്ടായിരുന്ന സ്ഥലം... ” രാഘവിന്റെ മുഖത്തെ ആവേശം കണ്ട് ശിവദാസ് പുഞ്ചിരിച്ചു... “ അതൊക്കെ പഴയ കഥകളല്ലേ... ഗോകുൽ പറഞ്ഞിരുന്നു... എന്താ അതിനോടിത്ര താൽപര്യം...” ശിവദാസൻ രാഘവിനെ ഒന്ന് ചുഴിഞ്ഞ് നോക്കിക്കൊണ്ട് ചോദിച്ചു... “ ഞാനൊരു ഹിസ്റ്ററി സ്റ്റുഡന്റല്ലേ അങ്കിൾ... ഇതിലും പഴയ ചരിത്രമൊക്കെ വേറെ എവിടെയെങ്കിലും കാണാൻ കിട്ടുമോ?...” അവന്റെ കൂസാതെയുള്ള മറുപടി ശിവദാസന് ഇഷ്ടപ്പെട്ടു... “ രാമേശ്വരത്ത് നീ ഉണ്ടാക്കിയ പുകിലൊക്കെ ICHR ഡയറക്ടർ എന്നെ വിളിച്ച് അവർ പറഞ്ഞിരുന്നു... അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല രാഘവ്... നീ ശ്രദ്ധിക്കേണ്ടതായിരുന്നു...” തന്റെ താടിയിൽ ചൊറിഞ്ഞു കൊണ്ട് ശിവദാസൻ പറഞ്ഞു... “ കുറേ നാൾ കാണാനായി കൊതിച്ചത് അടുത്ത് കിട്ടിയപ്പോൾ കയ്യീന്ന് പോയതാ അങ്കിളേ... സോറി... അങ്കിളിന് ആകെ മോശമായല്ലേ... ” രാഘവ് വിഷമത്തോടെ പറഞ്ഞു... “ അതൊന്നും സാരമില്ല... കഴിഞ്ഞു പോയ കാര്യങ്ങളല്ലേ... പിന്നെ അതുമായി ബന്ധപ്പെട്ടതൊന്നുമല്ലല്ലോ ഈ ടൂർ പ്രോഗ്രാം?...” ശിവദാസന്റെ ദൃഷ്ടി രാഘവിൽ ഉറച്ചിരുന്നു... “ ഏയ് ഇല്ല അങ്കിളേ... ഇതൊരു ടൂർ മാത്രമേ ഉള്ളൂ... ” അവൻ അങ്കിളിന്റെ ചോദ്യത്തിൽ നിന്ന് തടിതപ്പി... “ ശരി ശരി... എന്നാൽ ഞാൻ നാളെ നിന്റൊപ്പം വരാം... എനിക്ക് ആ സ്ഥലങ്ങളൊക്കെ കണ്ട് നല്ല പരിചയമുണ്ട്...” ഭക്ഷണം കഴിച്ചു തീർത്ത് ശിവദാസൻ പറഞ്ഞു... “ വേണ്ട അങ്കിൾ ഞാൻ തനിയെ പൊയ്ക്കോളാം... നാളെ ഒരു ടാക്സി വിളിച്ചു തന്നാൽ ഉപകാരമായിരിക്കും... ഇവിടന്ന് 140 കി.മീ യാത്രയില്ലേ അങ്ങോട്ടേക്ക്... എനിക്ക് ആ സ്ഥലത്തിനോട് ചേർന്നുള്ള ഏതെങ്കിലും ഒരു ഹോട്ടലിൽ താമസം ഏർപ്പാടാക്കിയാൽ മതി...“ രാഘവിന്റെ വർത്തമാനം കേട്ട് ശിവദാസൻ അവനെ ഒരു വല്ലാത്ത ഭാവത്തോടു കൂടി നോക്കി... ഇവിടത്തെ വഴികളെല്ലാം മനസ്സിലാക്കി വച്ചിരിക്കുന്ന പോലെയാണ് അവന്റെ സംസാരം... “ ഓകെ... നിന്റെ ഇഷ്ടം... നാളെ തന്നെ ബുക്ക് ചെയ്തേക്കാം... മൂന്ന് ദിവസമല്ലേ നീ ഇവിടെ കാണൂ... എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കാൻ മടിക്കേണ്ട... ഇപ്പോൾ കിടന്നോളൂ...” അതു പറഞ്ഞിട്ട് ശിവദാസൻ എഴുന്നേറ്റു... രാത്രി എസിയുടെ ചെറിയ തണുപ്പിൽ ബെഡിൽ കിടക്കുമ്പോൾ രാഘവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല... താൻ ഇപ്പോൾ ശ്രീലങ്കയിലാണ്...

💬 Comments

View all comments