0%

Chapter Title : രാഘവായനം 4 [അവസാന ഭാഗം]

Author : pazhanchan Read All Parts 243

50  മിനിറ്റ്... കൃത്യ സമയത്ത് തന്നെ വിമാനം പുറപ്പെട്ടു... അവനോടൊപ്പം ഉണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും തമിഴ് കച്ചവടക്കാരാണ്... സ്ഥിര യാത്രക്കാരാണ് അവരിലധികവും... സ്നാക്ക്സ് കഴിച്ചു കഴിഞ്ഞപ്പോഴേക്കും വിമാനം കൊളൊംബൊയിലെത്തി...  ശ്രീലങ്കയിലേക്ക്,ഇന്ത്യാക്കാര്‍ക്ക് വിസ ആവശ്യമില്ലാതതിനാല്‍, എമിഗ്രേഷന്‍ വഴി വേഗം പുറത്തിറങ്ങാനായി... അറൈവല്‍ ഹാളിൽ വലിയ തിരക്കൊന്നുമില്ല... പുറത്ത് തന്നെ കാത്തു നില്‍ക്കുന്ന ഗോകുലിന്റെ അമ്മാവൻ ശിവദാസനെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ല... രാഘവ്, കേരള എന്ന ബോർഡ് അവനെ പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിച്ചു... അദ്ദേഹത്തിനൊപ്പം പുറത്തിറങ്ങി, കാറില്‍ കയറി... ക്യാമറ തുറന്നപ്പോഴേക്കും, അയാള്‍ വിലക്കി... കൊളംബോയിൽ, ഫോട്ടൊയെടുക്കുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന നിര്‍ദ്ദേശം അങ്കിൾ തന്നു... പോകുന്ന വഴിയെല്ലാം കാവല്‍ നില്‍ക്കുന്ന പോലീസുകാരും, പട്ടാളക്കാരും... മീശ മുളക്കാത്ത പയ്യന്മാരാണ് അധികവും... LTT… വേലുപ്പിള്ള പ്രഭാകരൻ... ആ പട്ടാളക്കാരെ കണ്ടപ്പോൾ ശ്രീലങ്കയിലെ അരക്ഷിതാവസ്ഥയെകുറിച്ച് താൻ വായിച്ചിട്ടുള്ളത് രാഘവ് ഓർത്തുപോയി... കൊളംബോയുടെ ആദ്യ കാഴ്ചകള്‍ ഒരു തമിഴ് നാട് നഗരത്തിന്റെ പ്രതീതിയാണ് അവന് സമ്മാനിച്ചത്... സമയം ഉച്ചയാകുന്നതെയുള്ളൂ... നഗരത്തില്‍ നല്ല തിരക്കാണ്... ലെയ് ലാന്റ് ബസ്സുകളും, ബജാജ് ഓട്ടോ റിക്ഷകളും എല്ലായിടത്തും കാണാം... ഒരു റെസ്റ്റോറന്റിനു സമീപം ദാസങ്കിൾ കാർ നിര്‍ത്തി... ഭക്ഷണം കഴിഞ്ഞു, സമീപത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റിൽ നിന്നും അവശ്യ സാധനങ്ങൾ വാങ്ങി വീണ്ടും യാത്ര തുടങ്ങി... ഇൻഡ്യൻ എംബസിയോടു ചേർന്നുള്ള എംബസി ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സിലേക്കാണ് കാർ പോയി നിന്നത്.. അങ്ങോട്ട് എത്തുന്നതിനു മുന്‍പ് 3 സ്ഥലങ്ങളിൽ പട്ടാളക്കാരുടെ പരിശോധന നടന്നു... ഇന്ത്യാക്കാരോട് തികച്ചും മാന്യമായ സമീപനമാണു അവരുടേത്... ക്വാർട്ടേഴ്സിൽ അങ്കിൾ ഒറ്റക്കാണ് താമസിക്കുന്നത്... കുടുംബം നാട്ടിലാണ്... മാസത്തിലൊരിക്കൽ ഒന്ന് പോയിവരും... തന്നെ നല്ല കെയർ ചെയ്യണമെന്ന് ഗോകുൽ പറഞ്ഞിട്ടുണ്ടാകും... “ രാഘവ് ശ്രീലങ്ക ചുറ്റിക്കാണാൻ വന്നതല്ലേ... നാളെ നമുക്ക് കൊളംബോ നാഷണൽ മ്യൂസിയത്തിൽ പോകാം... ” രാത്രി ഭക്ഷണം കഴിക്കുമ്പോൾ ശിവദാസൻ രാഘവിനോട് സൂചിപ്പിച്ചു... ഒറ്റപ്പെട്ട് ജീവിക്കുന്ന അയാൾക്ക് രാഘവ് വന്നത് ഒരാശ്വാസമായിരുന്നു... അവന് വേണ്ടതെല്ലാം ചെയ്തു കൊടുക്കണമെന്ന് ഗോകുൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്... “ അത് പിന്നെ അങ്കിൾ മ്യൂസിയമൊക്കെ ഞാൻ കണ്ടിട്ടുണ്ട്... എനിക്ക് കാണേണ്ടത് സിഗരിയ റോക്കാണ്... രാവണന്റെ കൊട്ടാരം

💬 Comments

View all comments