Chapter Title : രാഘവായനം 4 [അവസാന ഭാഗം]
അറകളുമുണ്ട്... ഈ ജല ഉദ്യാനങ്ങള്‍ക്ക് അനേകം പ്രത്യേകതകളുണ്ട്... അതിലൊന്നാണ് ജലസേചന രീതി... പാറമുകളിലും കൊട്ടാരക്കെട്ടിലും വീഴുന്ന മഴവെള്ളം പോലും പാറയിൽ വെട്ടിയിരിക്കുന്ന ചെറിയ വെള്ളച്ചാലുകള്‍ വഴി ഈ ഉദ്യാനങ്ങളിലേക്ക് തിരിച്ച് വിട്ടിരിക്കുന്നു... ഉദ്യാനങ്ങളിലുള്ള ഓരോ ജലസംഭരണിയും ഭൂമിക്കടിയിലൂടെ പരസ്പരം ബന്ധിച്ചിട്ടുണ്ട്... കൂടുതല്‍ മഴയുള്ള സമയത്ത് ഒരു ഫൌണ്ടൻ രൂപപ്പെടുന്ന ഭംഗിയുള്ള കാഴ്ച്ച കൂടി കാണാനാകും... നടപ്പാതയുടെ വലതു വശത്ത് വട്ടത്തിലുള്ള ഒരു കല്‍നിര്‍മിതിയുണ്ട്... അതിനകത്ത് 5 ഓട്ടകളും... കുറച്ചു മുമ്പെ പറഞ്ഞ വെള്ളച്ചാലുകളിലൂടെ വരുന്ന വെള്ളം ഈ ഓട്ടകളിലൂടെ മുകളിലേക്ക് പൊന്തി വരുന്ന സംവിധാനമാണ് ഫൌണ്ടനായി രൂപപ്പെടുന്നത്... കൂടുതല്‍ മഴ ലഭിക്കുന്ന സമയത്ത് ഇതിന്റെ ഉയരവും കൂടും... ഏതാണ്ട് 1500 വര്‍ഷങ്ങള്‍ക്കു മുമ്പെയാണ് ഈ വിധമുള്ള ഒരു നിര്‍മാണം നടന്നിരിക്കുന്നതെന്നോര്‍ത്ത് അന്തംവിട്ടു നിന്നപ്പോൾ വഴികാട്ടി എന്റെ ശ്രദ്ധ ഇടത്തു വശത്തെ ഫൌണ്ടനിലേക്കാകര്‍ഷിച്ചു... വലതുഭാഗത്ത് 5 ഓട്ടകളെങ്കിൽ ഇടതു ഭാഗത്തുള്ളത് വലുതായിരുന്നു... 9 ഓട്ടകൾ... പക്ഷെ അത് ഉണങ്ങി കിടന്നിരുന്നു... അതിനു താഴെയുള്ള സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലായിരിക്കാം... കാശ്യപ രാജാവിനു മുമ്പും പിമ്പും സന്യാസീ മഠം ആയാണ് സിഗിരിയ പാറ ഉപയോഗിച്ചിരുന്നത്... ചുറ്റും വനപ്രദേശമായതുകൊണ്ട് പിന്നീട് ഈ പാറയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും വനത്തിന്റെ ഭാഗമായി മാറി... ഇതിനിടയിലെപ്പോഴോ കൊട്ടാരവും നശിക്കപ്പെട്ടു... അങ്ങനെ കാട്ടിനുള്ളില്‍ ഒതുങ്ങി കൂടിയിരുന്ന ഈ പ്രദേശവും വലിയ പാറയും ബ്രിട്ടീഷ് ഭരണകാലത്തെ മേജറായ ജോനാഥന്‍ ഫോര്‍ബ്‌സിന്റെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്... പിന്നീട് പുരാവസ്തു ഗവേഷകർ ഈ സ്ഥലത്തെക്കുറിച്ച് കൂടുതൽ പഠിച്ചു... ചരിത്രാഖ്യായികകളില്‍ പരമാര്‍ശിച്ചിട്ടുള്ള ഈ സ്ഥലം ശ്രീലങ്കൻ സര്‍ക്കാരിന്റെ "കള്‍ച്ചറൽ ട്രയാന്‍ഗിൾ പ്രൊജക്റ്റിന്റെ" ഭാഗമായി യുണെസ്കോ സഹായത്തോടേ കൂടുതല്‍ ഖനനം നടത്തി വെളിച്ചത്തേക്കു കൊണ്ടുവന്ന ശേഷം ഇവിടെക്കുള്ള സഞ്ചാരികളുടെ വരവു വര്‍ദ്ധിച്ചിട്ടുണ്ട്... ഇനിയും ഖനനം നടത്താന്‍ ഏറെയുണ്ടെന്നാണ് വഴികാട്ടി പറഞ്ഞത്... വീണ്ടും നീണ്ടനടപ്പാതയിലൂടെ പാറയെ ലക്ഷ്യം വെച്ചു ഉദ്യാനങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങി... പടികളും ശിലകളും പച്ചപ്പും പൊയ്കകളും ഒക്കെയായി മനോഹരമായ ഉദ്യാനങ്ങളാണ് ഇരുവശത്തും... കുറച്ച് നടന്നപ്പോള്‍ ഒരു ചെറിയ ഗുഹ... അകത്തേക്ക് ഒരുപാട് സ്ഥലമൊന്നുമില്ല... അവിടെ ഗുഹയാണെന്നു എഴുതിവെച്ചതു കൊണ്ട് മാത്രം 'ഗുഹ'യെന്നു വിളിക്കാം... അത്ര തന്നെ...
💬 Comments
View all comments