0%

Chapter Title : രാഘവായനം 4 [അവസാന ഭാഗം]

Author : pazhanchan Read All Parts 251

ആ ഗുഹയുടെ മേല്‍ക്കൂരയിൽ ചില ചിത്രങ്ങൾ മങ്ങിക്കൊണ്ട് കാണാമായിരുന്നു... സ്ത്രീ മുഖങ്ങൾ ആയിരുന്നു അവ... എന്തോ ഒരു വസ്തു വെച്ച് തേച്ചു മായ്ക്കാന്‍ ശ്രമിച്ചതു കൊണ്ടാണ്‌ ആ ചിത്രങ്ങൾ ഇന്നു അവ്യക്തമായിരിക്കുന്നതെന്നു ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും... കാശ്യപ രാജാവിന്റെ കാലത്ത് ഭരണ കേന്ദ്രമായ ഇവിടെ കലകള്‍ക്ക് നല്ല സ്ഥാനമുണ്ടായിരുന്നു... സിഗിരിയയിലെ ചുമര്‍ ചിത്രങ്ങളും ചുമരെഴുത്തുകളും കവിതകളും ഇതിനു സാക്ഷ്യം വഹിക്കുന്നു... എന്നാല്‍ പിന്നീട് ഇവിടെ താമസിച്ച സന്യാസിമാര്‍ക്ക് അര്‍ദ്ധനഗ്നരും സുന്ദരികളുമായ സ്ത്രീ ചിത്രങ്ങൾ അവരുടെ താമസ സ്ഥലത്ത് അനുയോജ്യമല്ലെന്നു തോന്നിയതു കൊണ്ടത്രെ അവയെ നശിപ്പിച്ചത്... രാഘവിന് അവിടെയെന്തോ തന്നെ കാത്ത് നിൽക്കുന്നതു പോലെ തോന്നി... ആ ഗുഹയുടെ അകത്തേക്ക് അവൻ മാരന്റെ സഹായത്തോടെ കേറി... കുറച്ചു ദൂരം മാത്രമേ ഗുഹയുള്ളൂ... ഒരു പത്ത് മീറ്റർ നടന്നപ്പോഴേക്കും ഗുഹ തീർന്നു... എവിടെയാണ് ഞാൻ തിരയേണ്ടത്?...ഒരെത്തുംപിടിയും കിട്ടിയില്ല അവന്... ചുമരിലെ ചിത്രങ്ങളിലേക്ക് അവൻ സാകൂതത്തോടെ നോക്കി... ഒന്നും പിടികിട്ടുന്നില്ല... നോക്കാം... നടത്തം തുടരുന്നു... ഇനി ഇതുവരെയുള്ള പോലെയല്ല... വലിയ വലിയ കയറ്റമാണ്‌... പടികള്‍ വൃത്തിയായി വെട്ടിയിട്ടുണ്ട്... ആദ്യം സന്യാസിമാർ നശിപ്പിക്കാത്തതായ കുറച്ച് ചിത്രങ്ങള്‍ കാണാൻ മാത്രമായി കുറച്ച് ഉയരത്തിലുള്ള മറ്റൊരു ഗുഹയിലേക്ക് നടക്കണം...

സിംഹത്തിന്റെ രൂപത്തിലുള്ള പാറ കാരണമാണ്‌ ഈ സ്ഥലത്തിനു സിഗിരിയ (Lion Rock ) എന്ന പേരു വന്നതെന്നു വേണം കരുതാന്‍.

ഇനി വീണ്ടും കാശ്യപന്റെ കൊട്ടാരത്തിലെ സ്ത്രീചിത്രങ്ങളിലേക്ക്. ഈ ചിത്രങ്ങളില്‍ അവശേഷിക്കുന്നവ കാണാൻ മുകളിലെ ഒരു ഗുഹയിലേക്ക് പോകണം... അതിലേക്ക് എത്തിപ്പെടാന്‍ ചുറ്റി ചുറ്റിയുള്ള പടികൾ ഏറണം... ഇരു വശവും ഒരു കൂട്ടിലെന്ന പോലെ തടസ്സമുള്ളതു കൊണ്ട് പിടിച്ചു കയറാന്‍ എളുപ്പമാണ്‌... പൂ പിടിച്ചു നില്‍ക്കുന്ന സ്ത്രീ, താഴോട്ടു നോക്കി നില്‍ക്കുന്ന ഒരു സുന്ദരി, ആഭരണങ്ങളണിഞ്ഞു എന്നാല്‍ മേൽ വസ്ത്രം ധരിക്കാതെ  പിന്നെയും സുന്ദരികള്‍... ഈ ചുമര്‍ചിത്രകലാ രീതിക്ക് ഇന്ത്യയിലെ അജന്താ ഗുഹയിലെ ചിത്രങ്ങളുമായി സാമ്യമുണ്ടത്രെ... ഇവിടെ ഫ്ലാഷ് ഇല്ലാതെ മാത്രമേ ഫോട്ടൊ എടുക്കാന്‍ പാടുള്ളൂ... ഇത്രയും കണ്ട ശേഷം താഴോട്ടിറങ്ങി...

അവിടെ നിന്നു പിന്നീടുള്ള കയറ്റത്തില്‍ ആദ്യം കാണുന്നത് "കണ്ണാടി ചുമര്‍ " എന്നു

💬 Comments

View all comments