Chapter Title : രാഘവായനം 4 [അവസാന ഭാഗം]
കൊടുത്തു... “ സാർ പെയ്ന്റിസ്റ്റാ... അതു കൊടുങ്കോ സാർ... നാൻ ഏറ്റെലാം... ” രാഘവിന്റെ തോഴിൽ നെഞ്ചിനു കുറുകെ കിടക്കുന്ന വള്ളി നോക്കിക്കൊണ്ട് അയാൾ പറഞ്ഞു... “ പർവായില്ലേ... നീങ്ക മുന്നാടി പോങ്ക... ” രാഘവ് ആ സഹായം നിരസിച്ചു... മാരൻ മുന്നേ നടന്നു... അയാൾ സിഗരിയ റോക്കിലേക്ക് പോകുന്ന വഴി അതിന്റെ ചരിത്രങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു... അതിൽ നിന്ന് രാഘവ് സിഗരിയ റോക്കിന്റെ ആധുനിക കഥകൾ അറിയുകയായിരുന്നു... പുരാതന പട്ടണമായ സിഗിരിയ 1982 തൊട്ട് യുണെസ്കൊ (UNESCO)-വിന്റെ ലോക സംസ്കാര-പൈതൃക ആസ്ഥാനങ്ങളിലൊന്നാണ്... സിഗിരിയ എന്നു വിളിക്കുന്ന ഈ സ്ഥലത്ത് ഉയര്‍ന്നു നില്ക്കുന്ന ഈ പാറയ്ക്ക് 200 മീറ്ററിലേറെ ഉയരമുണ്ട്... ശ്രീലങ്കന്‍ ചരിത്രത്തിൽ നല്ലൊരു സ്ഥാനമുണ്ട് ഈ പാറയ്ക്ക്... ഇവിടെ ചരിത്രം ഉണര്‍ന്നു തന്നെ ഇരിക്കുന്നു എന്നു വേണം പറയാന്‍… എത്രയോ വർഷങ്ങൾക്കു മുൻപ് അസുര വംശത്തിന്റെ രാജാവായ രാവണന്റെ കൊട്ടാരം ഉണ്ടായിരുന്ന സ്ഥലമാണ് ഇത്... കാലങ്ങൾ കടന്നു പോയപ്പോൾ... പിന്നീട് ബി.സി. 3-ആം ആണ്ടില്‍ സിഗിരിയ പാറയിൽ സന്യാസി മഠമായിരുന്നു ഉണ്ടായിരുന്നത്... പാലി ഭാഷയിലുള്ള മഹാവംശ എന്ന ചരിത്രാഖ്യായികയില്‍ ശ്രീലങ്ക ഭരിച്ചിരുന്ന രാജാക്കന്മാരെപ്പറ്റിയും ഈ സിഗിരിയ നഗരത്തെകുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്... അതിന് പ്രകാരം എ.ഡി. 477 തൊട്ടു 495 വരെ കാശ്യപ രാജാവ് സിഗിരിയയിൽ ഈ വലിയ പാറയുടെ മുകളിൽ ഒരു കൊട്ടാരം കെട്ടി ഭരിച്ചിരുന്നു... ഈയൊരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും ശ്രിലങ്കൻ ചിത്രകലയുടെ ശ്രേയസ്സു വിളിച്ചോതുന്ന നൂറ്റാണ്ടുകളോളം പല പല ഋതുക്കളെ അതിജീവിച്ച ചുമര്‍ചിത്രങ്ങളും പിന്നെ ആ കോട്ടക്കു ചുറ്റും നിര്‍മിച്ചിരിക്കുന്ന പൂന്തോട്ടവും അതിലെ ആധുനിക
💬 Comments
View all comments