0%

Chapter Title : രാഘവായനം 4 [അവസാന ഭാഗം]

Author : pazhanchan Read All Parts 253

വ്യാസമുണ്ട് കൊട്ടാരം സ്ഥിതി ചെയ്യുന്ന ഈ പാറയുടെ മുകൾഭാഗത്തിന്... അവിടെ നിന്നു താഴേക്കു നോക്കുമ്പോള്‍ ഉദ്യാനത്തില്‍ നേരത്തേ കടന്നു വന്ന നീണ്ട നടപ്പാത കാണാം... ഇത്ര ദൂരം നടന്നുവല്ലോ എന്നു അത്ഭുതപ്പെട്ടു രാഘവ്... കൊട്ടാരത്തിന്റെ അടിത്തറക്കു പുറമെ അവിടെ ഒരു കുളവും ആ കുളത്തിന്റെ അടുത്ത് ഒരു ഇരിപ്പിടവും ഉണ്ട്... ഈ കോട്ട വളപ്പിലേക്ക് കയറിയതു മുതൽ കുറേ കുളങ്ങൾ കണ്ടു... ഇപ്പോള്‍ ഏറ്റവും മുകളിൽ മറ്റൊരെണ്ണം...

അതു കഴിഞ്ഞു ഇറങ്ങാന്‍ തുനിയുമ്പോ തൊട്ടാവടി ചെടി കാണിച്ച് എന്നെ അത്ഭുതപ്പെടുത്താന്‍ മാരൻ ഒരു ശ്രമം നടത്തി... അയാളെന്നോട് പറഞ്ഞു ഇലയിലൊന്നു തൊടാന്‍... കാലടിയിലും തൃപ്പൂണിത്തുറയിലുമായി വളര്‍ന്ന എനിക്ക് തൊട്ടാവാടി അറിയാതിരിക്കുമോ?... നല്ല കഥ... 'ഇതു തൊട്ടാവാടിയല്ലെ, തൊട്ടാല്‍ വാടുമല്ലോ' എന്നു പറഞ്ഞു  ഞാന്‍ തൊട്ടു കൊടുത്തു... അത് വാടി... അയാളുടെ മുഖവും വാടി... സായിപ്പന്‍മാരിൽ പലര്‍ക്കും ഈ ചെടി അത്ഭുതമാണത്രെ... താഴേക്കിറങ്ങി വീണ്ടും സിംഹ കവാടത്തിലെത്തി... ഇനി ബാക്കി ഇറങ്ങുന്നത് മറ്റൊരു വഴിയിലൂടെയാണ്‌ എന്ന് മാരൻ പറഞ്ഞു... അല്ലെങ്കിലും പോകുന്ന വഴി തന്നെ തിരിച്ചു വരുന്നത് രസമുള്ള കാര്യമല്ല...

കൂടുതല്‍ കാഴ്ചകൾ തേടി തന്റെ ലക്ഷ്യസ്ഥാനം എവിടെയെന്നറിയാതെ രാഘവ് അക്ഷമനായി മാരന്റെ പുറകെ നടന്നു... പടവുകള്‍ ഇറങ്ങിയും  നിരപ്പായ പാതകളിലൂടെ നടന്നും ചുറ്റും കല്ലുകളുള്ള ഒരു സ്ഥലത്തെത്തി... ഞങ്ങൾ ഇപ്പോൾ നടക്കുന്നത് പണ്ടു രാജാവു ജനങ്ങളോട് സമ്പര്‍ക്കം പുലര്‍ത്താനായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ്‌... അവിടെ മലര്‍ത്തിവെച്ച ചീനചട്ടി കണക്കെ എന്നാൽ മുകളിൽ നിരപ്പായ ഒരു പാറക്കല്ലുണ്ട്... അതായിരുന്നത്രെ രാജാവു ജനങ്ങളുടെ പ്രശ്നങ്ങൾ കേള്‍ക്കാൻ ഇരുന്നിരുന്ന ഇടം... സിഗിരിയയില്‍ നാം ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതിയുണ്ട്... പ്രകൃത്യാ ഉള്ള പാറകളുടെയും മറ്റു ശിലകളുടെയും രൂപത്തിനനുസരിച്ച്, അവയ്ക്കു വലിയ മാറ്റം വരുത്താതെ പല പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതായി കാണാം... അതിനു തൊട്ടടുത്ത് രാജാവിനു വിശ്രമിക്കാനായൊരിടം... അവിടെ കസേര പോലും പാറ കൊണ്ടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്... അതു കഴിഞ്ഞു മൂര്‍ഖന്റെ പത്തി പോലുള്ള ഒരു പാറയുണ്ട് - അതിനെ ഒരു പ്രവേശന കവാടമാക്കി മാറ്റിയിരിക്കുന്നതായി കാണാം... അങ്ങനെ പ്രകൃതിയെ താലോലിച്ചുകൊണ്ട് നിലനിന്നിരുന്ന സിംഹ പാറയും സിഗിരിയ കൊട്ടാരവും

💬 Comments

View all comments