Chapter Title : രാഘവായനം 4 [അവസാന ഭാഗം]
നോക്കി... സ്ത്രീയും പൂവും... താനിന്ന് കേറിയിറങ്ങിയ സിഗരിയയിലെ സ്ഥലങ്ങൾ അവന്റെ മനസ്സിലേക്കോടിയെത്തി... അതേ അതുതന്നെ... ചുറ്റിവളഞ്ഞ് മുകളിലേക്ക് കേറിച്ചെല്ലുന്ന ഗുഹ... അവിടെയാണ് കുറേ സ്ത്രീകളെ വരച്ച് വച്ചിരിക്കുന്നത് കണ്ടത്... ആ ഫോട്ടോ പരതിയെടുത്ത് അതിൽ പൂവും പിടിച്ച് നിൽക്കുന്ന സ്ത്രീയെ അവൻ നിരീക്ഷിച്ചു... ഇത്തരം ഒരു സ്ഥലത്ത് ഒരു സ്ത്രീയെ പരാമർശിക്കണമെങ്കിൽ അത് ആ കല്ലറയുമായി അത്രമേൽ ബന്ധമുള്ള ഒരു സ്ത്രീയായിരിക്കും... അപ്പൊ അത് സീതയാണോ?... രാവണന്റെ മരണത്തിന് കാരണക്കാരിയായ സീതയല്ലാതെ അത് വേറെയാരും ആവാൻ വഴിയില്ല... അവൻ ആ വാക്കിനെ പിരിച്ചെഴുതി... നാരീ- പുഷ്പ- കവാട – ഗമനേ... അതായത് സ്ത്രീ- പൂവ്- വാതിൽ- വഴി... തനിക്ക് കിട്ടിയ അറിവിന്റെ വെളിച്ചം അവന്റെ മുഖത്ത് പരന്നു... തന്റെ റൂമിന് പുറത്തെ ബാൽക്കണിയിൽ നിന്ന് മുകളിലേക്ക് നോക്കിയപ്പോൾ ഉദിച്ചുയർന്നു വരുന്ന ചന്ദ്രനെ കണ്ട് അവൻ ചിരിച്ചു... പിന്നെ തീഷ്ണമായ തന്റെ കണ്ണുകളെ സിഗരിയ റോക്കിലേക്ക് മേയാൻ വിട്ടു... രാത്രി അത്രയും സെക്യൂരിറ്റിയുള്ള ആ പ്രദേശത്തേക്ക് ചെല്ലുന്നത് സുരക്ഷിതമല്ല... ഇനിയിപ്പോൾ രാവിലെയാകുന്നതു വരെ കാത്തിരിക്കുക എന്നത് മാത്രമേ തനിക്ക് ചെയ്യാനുള്ളൂ എന്ന് മനസ്സിലാക്കിയ രാഘവ് ഉദ്വേഗത്തോടെ ഉറങ്ങാൻ കിടന്നു... ഇടയ്ക്ക് സ്വപ്നം കണ്ട് ഞെട്ടിയെഴുന്നേറ്റ് വീണ്ടുമുറങ്ങി രാഘവ് നേരം വെളുപ്പിച്ചു... കഴിഞ്ഞ ദിവസത്തെപ്പോലെ തന്റെ ആയുധങ്ങളും ചില്ലുകുപ്പിയുമായി രാഘവ് സിഗരിയ റോക്കിലേക്ക് പോയി... ഒരു ബ്ലാക്ക് ജീൻസും ടീഷർട്ടും വൈറ്റ് ബൂട്ടുമായിരുന്നു അവന്റെ വേഷം... മാരനെ അന്ന് കൂടെ കൊണ്ടുപോകേണ്ടെന്ന് വച്ചു... രാവിലെ സന്ദർശകർക്കായി ഗേറ്റ് തുറന്നപ്പോൾ തന്നെ അകത്ത് കടന്നത് രാഘവായിരുന്നു... വർദ്ധിച്ച ആവേശത്തോടും അതേസമയം ഇനി വരാനിരിക്കുന്ന സംഭവങ്ങളെയോർത്തും അവന്റെ കാലുകൾ അതിവേഗം പടികൾ കടന്ന് മുകളിലേക്ക് കുതിച്ചു... ചുറ്റിചുറ്റിയുള്ള പടികളൊക്കെ തികഞ്ഞ അഭ്യാസിയുടേത് പോലെ രാഘവ് പിന്നിലാക്കി മുന്നോട്ട് ഓടിക്കയറി... ഏറ്റവും മുകളിലുള്ള ആ ഗുഹയുടെ മുന്നിലെത്തി രാഘവ് കിതപ്പടക്കി... ഗുഹയിലേക്ക് കയറിയ അവൻ ഉൾപ്പാറയുടെ ഇടതുവശത്തായി പൂവുമായി നിൽക്കുന്ന സ്ത്രീയുടെ മുന്നിൽ നിന്ന് കൈകൾ കൂപ്പി ഒരു നിമിഷം നിന്നു... സീതാദേവിയെ മനസ്സിൽ സങ്കൽപ്പിച്ച് തൊഴുതു വണങ്ങി ആ ചിത്രത്തിന്റെ ഭാഗങ്ങൾ പരിശോധിക്കാൻ തുടങ്ങി...
💬 Comments
View all comments