0%

Chapter Title : രാഘവായനം 4 [അവസാന ഭാഗം]

Author : pazhanchan Read All Parts 256

ആ പൂവിന്റെ ഭാഗങ്ങൾ ശരിക്ക് നിരീക്ഷിച്ചപ്പോൾ അതിനു തൊട്ടുതാഴെയായി അർദ്ധ വൃത്താകൃതിയിൽ ഒരു വളയം പോലെ കണ്ടു... അവൻ അതിലൊന്ന് ശക്തിയായി ഉൂതിയപ്പോൾ അതിൽ നിന്ന് പൊടിപടലങ്ങൾ പറന്നു... രണ്ട് വിരലുകൾ കഷ്ടിച്ച് ഉള്ളിലേക്ക് കേറ്റി വലിക്കാൻ പാകത്തിനായിരുന്നു ആ വളയം... അവനതിൽ പിടിച്ച് ശക്തിയായി വലിച്ചു... വലിയ കറ കറ ശബ്ദത്തോടെ ആ ഭാഗത്തെ പാറക്കഷ്ണം ഒരു വാതിൽ പോലെ പുറത്തേക്ക് തുറന്നു... ആ പരിസരത്തൊന്നും ആരും ഇല്ലാതിരുന്നത് അവന് തുണയായി... താഴെ നിന്ന് അരയടി പൊക്കത്തിലുള്ള ആ വാതിലൂടെ അവൻ കഷ്ടിച്ച് അകത്തേക്ക് നുഴഞ്ഞു കയറി... കയ്യിൽ കരുതിയിരുന്ന പെൻടോർച്ചെടുത്ത് തെളിച്ച് രാഘവ് വാതിൽ പഴയതു പോലെ ചേർത്തടച്ചു... താഴേക്ക് വളഞ്ഞു പോകുന്ന പടികൾ... രാഘവ് അതിലൂടെ പതിയെ അടിവച്ച് അടിവച്ച് താഴേക്ക് നടന്നു... പാതയുടെ ഇടതു വശത്തായി മുകളിൽ ചെറിയ പന്തങ്ങൾ വച്ചിരിക്കുന്നത് കണ്ടു... അപ്പോൾ ഇവിടെ ആരോ വന്നുപോകുന്നുണ്ട്... കുറച്ച് താഴേക്ക് ചെന്നപ്പോൾ വീണ്ടും നേരെയുള്ള ഒരു ഗുഹയിലേക്ക് ആ വഴി അവനെ നയിച്ചു... അതിലൂടെ മുന്നോട്ട് ഒരു പത്തടി വച്ചപ്പോഴക്കും വിസ്താരമുള്ള ഒരു വലിയ മുറിയിലേക്ക് പ്രവേശിക്കുന്നത് പോലെ തോന്നി അവന്... ആ കാഴ്ച കണ്ട് രാഘവ് അത്ഭുത പരിഭ്രാന്തനായി നിന്നു... ആ ഗുഹയുടെ വിശാലമായ മുറിയുടെ നാല് വശങ്ങളിലും എരിയുന്ന പന്തങ്ങൾ... നടുവിലായി ഒരു വലിയ പുരാതനമായ കല്ലറ... അതിനോട് ചേർന്ന് ചെറിയൊരു കല്ലിന്റെ പേടകവും... അവ രണ്ടിലും വാതുറന്നിരിക്കുന്ന ഒരു സിംഹത്തിന്റെ ചിത്രം കൊത്തി വച്ചിരിക്കുന്നു... അപ്പോൾ ആ കാണുന്നതാണ് രാവണനെ അടക്കം ചെയ്തിരിക്കുന്ന കല്ലറ... അടുത്തിരിക്കുന്ന പേടകം ചന്ദ്രഹാസത്തിന്റെ ശക്തി ഉൾക്കൊള്ളുന്ന ആയുധം ആയിരിക്കും... അവൻ കണക്കുകൂട്ടി... അവൻ നിൽക്കുന്നതിന്റെ എതിർഭാഗത്തായി ചെറിയ ശിവലിംഗത്തിന്റെ വിഗ്രഹം കണ്ടു അവൻ... അവിടെ പൂജയ്ക്കു വേണ്ട ഒരുക്കങ്ങൾ ചെയ്തിരിക്കുന്നതു പോലെ തോന്നി അവന്... ചുറ്റും കണ്ണോടിച്ചപ്പോൾ ആ മുറിയിൽ നിന്ന് ഒരു വഴി മറുവശത്തേക്ക് പോകുന്നതു കണ്ടു... ബ്രിട്ടീഷുകാർ എത്രയൊക്കെ ഖനനം ചെയ്തിട്ടും ഇതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ?... അല്ലെങ്കിലും അങ്ങിനെ കണ്ടെത്താൻ കഴിയുന്ന ഒന്നാണോ ഇത്... അത്ഭുതം തന്നെ... താൻ

💬 Comments

View all comments