Chapter Title : രാഘവായനം 4 [അവസാന ഭാഗം]
അന്വേഷിച്ചിരിക്കുന്നത് കണ്ടെത്തിയിരിക്കുന്നു... ഇനി എത്രയും പെട്ടെന്ന് അതു നശിപ്പിക്കണം... മാറിനു കുറുകെ ഇട്ടിരുന്ന ഫൈബർ റോഡ്സിന്റെ ബോക്സ് ഉൂരി ആ മുറിയുടെ ഒരു മൂലയിൽ വച്ചതിനു ശേഷം അവൻ ആ ചന്ദ്രഹാസം ഇരിക്കുന്ന പേടകത്തിനടുത്തേക്ക് നടന്നടുത്തു... പേടകത്തിൽ കൈവച്ച് അതു തുറക്കാനാഞ്ഞതും പുറകിൽ നിന്ന് ബലിഷ്ഠമായ ഒരു കൈ രാഘവിന്റെ വായ പൊത്തി... കുതറാൻ ശ്രമിച്ച അവനെ ബന്ധിക്കാൻ ആ ബലിഷ്ഠമായ കൈകളുടെ ഉടമയ്ക്ക് നിസാരമായി കഴിഞ്ഞു... തന്റെ മുഖത്ത് നിന്ന് കൈ ഒട്ടൊന്ന് മാറിയപ്പോൾ ശ്വാസം എടുക്കാനായി തുനിഞ്ഞ അവന്റെ മുഖത്തേക്ക് ഒരു പച്ചില അമർന്നു... അൽപ സമയത്തിനകം രാഘവ് ബോധരഹിതനായി നിലം പതിച്ചു... അതിനു ശേഷം കുറേ മന്ത്രോച്ചാരണങ്ങൾ കേട്ടാണ് രാഘവ് കണ്ണുതുറന്നത്... കണ്ണ് പതിയെ ചിമ്മി ചിമ്മി നോക്കിയപ്പോൾ താനിരിക്കുന്നത് ഗുഹയിൽ നിന്ന് ആ മുറിയിലേക്കുള്ള പ്രവേശനത്തിനരികെയാണെന്ന് അറിഞ്ഞു... താനെത്ര സമയം ബോധരഹിതനായി കിടന്നെന്ന് അവന് മനസ്സിലായില്ല... കയ്യിലെ വാച്ചിലേക്ക് നോക്കി... സമയം 7 മണി കഴിഞ്ഞിരിക്കുന്നു... അതായത് ചന്ദ്രഗ്രഹണം തുടങ്ങാറായിരിക്കുന്നു... അവൻ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് ആ ചുവരിനോട് ചാരിയിരുന്ന് മുന്നോട്ട് നോക്കി... പുറകിൽ തന്റെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു... മുന്നോട്ട് നോക്കിയപ്പോൾ തലേ ദിവസം കണ്ട കറുത്ത വസ്ത്രം ധരിച്ച സന്യാസിമാർ... ഒരു പത്ത് പേരുണ്ട്... നാലു പേർ ആ കല്ലറയ്ക്കും ചെറിയ പെട്ടിക്കും ചുറ്റുമായി നിന്ന് മന്ത്രോച്ചാരണങ്ങൾ നടത്തുന്നു... ഒരാൾ മുറിയുടെ ഒരു ഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗത്തിൽ പുഷ്പങ്ങൾ അർപ്പിക്കുന്നു... താൻ എഴുന്നേറ്റതറിഞ്ഞ് പൂജയുടെ കാര്യങ്ങളിലൊക്കെ സഹായിച്ചു നിന്ന ഒരു സന്യസി തന്റെ അടുത്തേക്ക് നടന്നു വന്നു... രാഘവിനറിയാത്ത ഏതോ ഭാഷയിലാണ് ആ സന്യസി അവനോട് എന്തോ ചോദിച്ചത്... “ പുരിയലെ... നീങ്കളെല്ലാം യാര്?... “ അവരുടെ ഭാഷ മനസ്സിലാവാതെ അവൻ കണ്ണുയർത്തി അയാളെ ആകമാനം നിരീക്ഷിച്ചു കൊണ്ട് ചോദിച്ചു... “ ഓ... തമിഴാ... നാങ്ക വന്ത് ഇന്ത രാസാവോടെ പോരാളികൾ... “ ആ വലിയ കല്ലറയുടെ നേർക്ക് കൈചൂണ്ടിക്കൊണ്ട് ആ ബലിഷ്ഠകായൻ പറഞ്ഞു... “ നീങ്ക നിനൈപ്പത് നടക്കാത്... നാൻ ഉയിരോടെ ഇരുക്കുംപോത് അത് നടക്കാത്... “ രാഘവിന്റെ ശബ്ദത്തിലെ മൂർച്ചയും,
💬 Comments
View all comments