Chapter Title : രാഘവായനം 4 [അവസാന ഭാഗം]
തന്റെ മനസ്സിലുള്ളത് ചോദിച്ചു... “ അവർ നിന്റെ വീട്ടിലേക്കൊന്നും പോയില്ല... ഈ ഗോകുലിന്റെ പിടിപാട് എന്താണെന്ന് നിനക്കറിയാൻ പാടില്ല രാഘവേ... “ വലിയ ഗമയിൽ തല ഉയർത്തിപ്പിടിച്ച് അവൻ പറഞ്ഞു... “ താങ്ക്സ് ടാ... ശ്രീലങ്കയിൽ നിന്റെ അമ്മാവനോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടോ?... “ രാഘവ് തന്റെ അവസാനത്തെ ലക്ഷ്യത്തിലേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു... “ അങ്ങിനെ എല്ലാ കാര്യങ്ങളും പറയാൻ പറ്റുന്നതല്ലല്ലോ... എന്നെപ്പോലെ എല്ലാവരും ഇതൊക്കെ വിശ്വസിക്കണമെന്നില്ല രാഘവ്... സിഗരിയ റോക്ക് അതായത് രാവണഗുഹയിലേക്ക് നിനക്കൊരു ടൂറാണ് അങ്കിൾ വാഗ്ദാനം ചെയ്തിരിക്കുന്നത്... “ പാസ്പോർട്ട് മറിച്ചു നോക്കിയ രാഘവ് അതെടുത്ത് തന്റെ ബാഗിലേക്ക് നിക്ഷേപിച്ചു... “ നിന്നോടെങ്ങിനാ നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ലെടാ... ” രാഘവിന്റെ കണ്ണിൽ നനവ് തട്ടി... “ ടാ വലിയ ഫോർമാലിറ്റിയൊന്നും ഇങ്ങോട്ട് ഇറക്കണ്ട... “ അവൻ അവന്റെ കവിളിൽ പതിയെ തല്ലുന്നത് പോലെ അടിച്ചു... “ ശരിയെടാ... എന്നാൽ വൈകിക്കുന്നില്ല... ഇനി അധികം സമയം ഇല്ല... ഒരാഴ്ച കഷ്ടിച്ചേ ഉള്ളൂ... “ രാഘവ് ബൈക്കിന്റെ സ്റ്റാൻഡ് തട്ടി... “ ഒരാഴ്ചയോ?... അപ്പൊ അതേത് ദിവസമാണ് രാഘവ്... “ ഗോകുൽ ആകാംക്ഷയും ഭീതിയും അടക്കാനാവാതെ ചോദിച്ചു... “ ഈ വരുന്ന ചന്ദ്രഗഹണ ദിനമാണ് ആ ദിവസം... അന്നാണ് ചന്ദ്രൻ തന്റെ വിവിധ ഭാവങ്ങൾ കൈക്കൊള്ളുന്നത്... അന്നേ ദിവസം രാത്രി ചുവപ്പ് നിറം അർദ്ധചന്ദ്രാകൃതിയിൽ എത്തുന്ന സമയമാണ് രാവണ ഉയർത്തെഴുന്നേൽപ്പെന്നാണ് രണ്ടാമത്തെ താളിയോലയിൽ പറയുന്നത്... “ രാഘവ് സംഭവം വിവരിച്ചു... “ ഞാനതിനെക്കുറിച്ച് കേട്ടിരുന്നു... 2018 ജനുവരി 31... 152 വർഷത്തിനു ശേഷമുള്ള സൂപ്പർ ബ്ലഡ് മൂൺ... ഓ മൈ ഗോഡ്... “ ഗോകുലിന്റെ മുഖത്ത് നിന്ന് രാഘവ് അവനിൽ നിറഞ്ഞ ഭയം വായിച്ചെടുത്തു... “ ഞാൻ തയ്യാറെടുത്തു കഴിഞ്ഞു ഗോകുൽ... “ രാഘവിന്റെ സ്വരത്തിലെ ദൃഢത ഗോകുലിനെ ഒട്ടൊന്ന് സമാശ്വസിപ്പിച്ചു... “ ദൈവം നിന്നെ രക്ഷിക്കട്ടെ... “ അവന്റെ തോളിൽ പിടിച്ചമർത്തി ഗോകുൽ പറഞ്ഞപ്പോഴേക്കും രാഘവ് ബൈക്ക് സ്റ്റാർട്ട് ചെയ്തു... ബൈക്ക് ഒന്ന് മുന്നോട്ടെടുത്തതും ഗോകുൽ അവനെ പെട്ടെന്ന് വിളിച്ചു... അതുകേട്ട് രാഘവ് ബൈക്ക് നിർത്തി... “
💬 Comments
View all comments