Chapter Title : രാഘവായനം 4 [അവസാന ഭാഗം]
സോറീടാ... ഞാൻ പിന്നീന്ന് വിളിച്ചു പോയല്ലോ... അതേയ് ജാനകിയെ ഒന്ന് കാണണം... എത്ര ദിവസമായി നീ അവളെ ഒന്ന് വിളിച്ചിട്ട്... ഒന്നു പോയി കാണ് അവളെ... പാവം എപ്പോഴും എന്നെ വിളിച്ച് നിന്റെ കാര്യം തിരക്കും... ഇതു പറയാനാ വിളിച്ചത്... “ പുറകീന്ന് വിളിച്ചതിലുള്ള ചമ്മൽ ഗോകുലിന്റെ മുഖത്തുണ്ടായിരുന്നു... “ പുറകീന്ന് വിളിച്ചതിൽ പ്രശ്നമൊന്നുമില്ലെടാ... അതൊക്കെ അന്ധവിശ്വാസം ആയിട്ടേ എനിക്ക് തോന്നീട്ടൊള്ളൂ... ശരിക്കുമുള്ള വിശ്വാസത്തെ തള്ളിപ്പറയുമ്പോഴാണ് വിഷമം... ജാനകിയെ ഞാൻ കണ്ടോളാം... എനിക്കും അവളെ ഒന്ന് കാണണമെന്നുണ്ട്... “ അതു പറഞ്ഞിട്ട് രാഘവ് തന്റെ മൊബൈലിൽ ജാനകിയെ കോൾ ചെയ്തു... റിംഗ് ചെയ്ത് നിമിഷങ്ങൾക്കകം അങ്ങേത്തലയ്ക്കൽ കോൾ അറ്റൻഡ് ചെയ്തു... “ ആദിശങ്കര സ്തൂപം... വൈകിട്ട് 5 മണി...“ അത്രയും പറഞ്ഞിട്ട് രാഘവ് കോൾ കട്ട് ചെയ്തു... അതു കഴിഞ്ഞ് ഗോകുലിനെ നോക്കിച്ചിരിച്ചു കൊണ്ട് രാഘവ് ബൈക്ക് ഓടിച്ചു പോയി... അവനെ ഇഷ്ടപ്പെടുന്ന ആരും വേദനിക്കുന്നത് രാഘവിന് ഇഷ്ടമല്ല... അവന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ് അത്... ഗോകുൽ അതാലോചിച്ചു കൊണ്ട് അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു... കാലടിയിലെ ആദിശങ്കര സ്തൂപത്തിലേക്കാണ് രാഘവ് ജാനകിയെ ക്ഷണിച്ചത്... കൃത്യസമയത്ത് തന്നെ അവൾ അവിടെ എത്തിയിരുന്നു... എൻഫീൽഡിന്റെ വരവും പ്രതീക്ഷിച്ച് റോഡിലേക്ക് കണ്ണുനട്ടിരുന്ന അവളുടെ പുറകിലെത്തി രാഘവ് “ ഠോ “ എന്നു ശബ്ദമുണ്ടാക്കി ഒന്ന് പേടിപ്പിച്ചു... “ അമ്മേ... “ ഞെട്ടിപ്പോയ ജാനകി അവൻ പേടിപ്പിച്ചതിലും ഇത്ര നാളും മാറി നിന്നതിന്റെ ദേഷ്യത്തിലും അവന്റെ ഇടതു കവിളിനിട്ട് അവളുടെ വലതു കരത്താൽ ഒരു പൊട്ടീര് വച്ചു കൊടുത്തു... “ ആ... ജാനൂ... സോറി... “ വേദന തോന്നിയെങ്കിലും ചിരിച്ചു കൊണ്ട് രാഘവ് ക്ഷമ ചോദിച്ചു... “ ഒരു വാളും പരിചേം അന്വേഷിച്ചു പോയിട്ട് എത്ര നാളായി... എന്നെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ചോ നീ... എന്റെ പേര് മാത്രമാണല്ലോ നിനക്കിഷ്ടം... “ അവൾ വിതുമ്പി... “ ഏയ് ജാനു... നീ ഒന്നടങ്ങ്... ഞാനെല്ലാം പറയാം... “ അവൻ അവളെ വിളിച്ചു കൊണ്ട് ഉയർന്നു നിൽക്കുന്ന സ്തൂപത്തിനകത്തേക്ക് പോയി... സ്തൂപത്തിന്റെ
💬 Comments
View all comments