0%

Chapter Title : രാഘവായനം 4 [അവസാന ഭാഗം]

Author : pazhanchan Read All Parts 238

മുകളിലത്തെ നിലകളിലേക്ക് ചുറ്റിക്കേറുന്ന വഴിക്ക് രാഘവ് തന്റെ യാത്രകളെ കുറിച്ചെല്ലാം അവളോട് പറഞ്ഞു തീർത്തു... അങ്ങിനെ കേറുന്ന വഴി മതിലിൽ ആലേഖനം ചെയ്തിരിക്കുന്ന ശങ്കരാചാര്യരുടെ കഥ പറയുന്ന ചിത്രങ്ങൾ അവർ ശ്രദ്ധിച്ചതേയില്ല... നടന്നു നടന്നു ഏറ്റവും മുകളിലെത്തിയപ്പോൾ ജാനകിയുടെ കണ്ണുകൾ തെളിഞ്ഞിരുന്നു... “ ഇപ്പറയുന്ന ചന്ദ്രഹാസം ഒക്കെ അവിടെയുണ്ടെന്ന് നിനക്കെന്താ ഇത്ര ഉറപ്പ്?... “ അവൾ അവനെ ആ അപകടം പിടിച്ച ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കാനായി ചോദിച്ചു... “ ഞാനൊരു കാര്യം ചോദിക്കട്ടെ ജാനു?...“ ഗത്യന്തരമില്ലാതെ രാഘവ് അവളുടെ നേർക്ക് ഒരു ചോദ്യമെറിഞ്ഞു... “ ഉം... ചോദിക്ക്... “ അവനെന്ത് ചോദിച്ചാലും ഉത്തരം പറയാൻ കഴിയുമെന്നുള്ള വിശ്വാസത്തിൽ അവൾ പറഞ്ഞു... “ ഈ പരിണാമ സിദ്ധാന്തം കണ്ടു പിടിച്ചതാരാ?...“ രാഘവിന്റെ ചോദ്യം ലഘുവായിരുന്നു... “ അത് നിനക്കറിയാൻ പാടില്ലേ രാഘവ്... ചാൾസ് ഡാർവിൻ, 1859-ൽ “ ജാനകി ഒരു സംശയവും കൂടാതെ പറഞ്ഞു... “ സമ്മതിച്ചല്ലോ... അപ്പൊ നമ്മുടെ വിഷ്ണുവിന്റെ പത്ത് അവതാരം കണ്ടുപിടിച്ചതാരാ?... “ രാഘവിന്റെ ആ ചോദ്യത്തിനോട് ഇതെന്ത് ചോദ്യമാണെന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്... “ അത് പണ്ടു മുതലേ നമ്മൾ പറയുന്നതല്ലേ... അത് അങ്ങിനെ ആരെങ്കിലും കണ്ടുപിടിച്ചതാണോ?... “ ആ ചോദ്യം അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് രാഘവിന് തോന്നി... “ അതു ശരിയാ... ഈ പറയുന്ന പത്തവതാരങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നത് ആരാണെന്ന് നമുക്കൊരു പിടിയുമില്ല... എന്താ ഈ ഡാർവിന്റെ പരിണാമ സിദ്ധാന്തം?...“ രാഘവ് അറിയാത്ത പോലെ ചോദിച്ചു... “ അതുപിന്നെ ആദ്യം ജീവികൾ ഉണ്ടായത് കടലിലാണ്... പിന്നെ ഉഭയ ജീവികൾ ഉണ്ടായി... പിന്നെ ഇഴ ജന്തുക്കൾ... അങ്ങിനെ അങ്ങിനെ പിന്നീട് ഓരോന്നോരോന്നായി പരിണാമപ്പെട്ട് നമ്മൾ മനുഷ്യരും ഉണ്ടായി... ഒരു ഹിസ്റ്ററി സ്റ്റുഡന്റായ നിനക്ക് ഞാനിതൊക്കെ പറഞ്ഞ് തരണോ... കഷ്ടം... “ അവളുടെ ആ ഉത്തരത്തിന് മറുപടി രാഘവിന്റെ ശാന്തമായ മുഖത്തു വിരിഞ്ഞ പുഞ്ചിരിയാണ്... “ ഒകെ... അപ്പൊ ഈ പത്തവതാരങ്ങൾ എന്ന് വച്ചാൽ എന്താ?... “ രാഘവിന്റെ അടുത്ത ചോദ്യം... “ അതും എനിക്കറിയാല്ലോ... ഭഗവാൻ വിഷ്ണുവിന്റെ പത്ത് സമയത്തുള്ള പത്ത് അവതാരങ്ങൾ ആണ്

💬 Comments

View all comments